നടന്‍ ഹരീഷ് പേരടിയുടെ മകന്‍ വിഷ്ണു പേരടി വിവാഹിതനായി. നയനയാണ് വധു. കൊച്ചി എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു വിവാഹം. സിനിമാ-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
കംപ്യൂട്ടര്‍ എന്‍ജിനീയറിങ് പൂര്‍ത്തിയായവരാണ് വിഷ്ണുവും നയനയും. ബിടെക്കിന് പഠനം ഒരുമിച്ചായിരുന്നു. ആ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. ബിടെക്കിനു ശേഷം യുകെയില്‍ നിന്നും വിഷ്ണു മാസ്റ്റര്‍ ബിരുദം നേടി.
വിഷ്ണുവിന് ഒരു സഹോദരനാണ്. വൈദി പേരടി. ഹരീഷ് പേരടി നിര്‍മിച്ച ദാസേട്ടന്റെ സൈക്കിള്‍ എന്ന ചിത്രത്തിലൂടെ വൈദി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.