കേസും പിന്നാലെ ഉണ്ടായ സിനിമകളുടെ പരാജയങ്ങളും കരിയറിനെ ബാധിച്ചു, തിരിച്ചുവരവിന് ഒരുങ്ങി ജനപ്രിയ നായകൻ…. കട്ടപ്പനയ്ക്കടുത്ത് രണ്ടരയേക്കര്‍ സ്ഥലത്ത് വന്‍ സെറ്റ്, ദിലീപ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിന് തുടക്കം

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്നു

പ്രേക്ഷകർ ജനപ്രിയ നായകൻ എന്ന വിശേഷണം നൽകി ആരാധിച്ചിരുന്ന നടൻ ഇപ്പോൾ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. കേസും പിന്നാലെ ഉണ്ടായ സിനിമകളുടെ പരാജയങ്ങളുമൊക്കെ നടന്റെ കരിയറിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. തിരിച്ചുവരവിലൂടെ കേസിനെ തുടർന്ന് തനിക്ക് നഷ്ടപ്പെട്ട പേരും വിശ്വാസ്യതയുമൊക്കെ തിരിച്ചു പിടിക്കാൻ കൂടിയാകും ദിലീപിന്റെ ശ്രമം.

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, ദിലീപിന്റെ നൂറ്റി നാൽപ്പത്തിയെട്ടാമത്തെ ചിത്രം ‘D148’ ന്റെ രണ്ടാം ഷെഡ്യൂൾ മെയ് 8 മുതൽ കട്ടപ്പനയിലും പരിസരപ്രദശങ്ങളിലുമായി ആരംഭിച്ചിരിക്കുന്നുവെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ദിലീപ് വെള്ളിയാഴ്ച സെറ്റിൽ ജോയിൻ ചെയ്തു. അൻപതിലധികം ദിവസം നീണ്ടുനിൽക്കുന്ന ഈ ഷെഡ്യൂളോടെ ചിത്രീകരണം പൂർത്തിയാക്കും. ഈ ഷെഡ്യൂൾ ഒരു വ്യത്യസ്ഥ കാലഘട്ടം ആയിട്ടാണ് ചിത്രീകരിക്കുക എന്ന് രചയിതാവും സംവിധായകനുമായയ രതീഷ് രഘുനന്ദൻ പറഞ്ഞു.

നായികമാരായി നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് വേഷമിടുന്നത്. തമിഴിലേയും ഒരു വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അജ്മല്‍ അമീര്‍, സുദേവ് നായര്‍,സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി,സന്തോഷ് കീഴാറ്റൂര്‍,അസീസ് നെടുമങ്ങാട്,തൊമ്മന്‍ മാങ്കുവ,ജിബിന്‍ ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍,സ്മിനു,എന്നിവരും, കൂടാതെ തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സമ്പത്ത് റാം എന്നിവര്‍ക്ക് പുറമേ അന്‍പതിലധികം ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നു.

അഞ്ഞൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റ്സുകളുമായി കോട്ടയം സി.എം.എസ് കോളേജില്‍ ജനുവരി 28 ന് ചിത്രീകരണം തുടങ്ങിയ ചിത്രം, ഈരാറ്റുപേട്ട, പൂഞ്ഞാര്‍, കാഞ്ഞിരപ്പളളി, കൂട്ടിക്കല്‍, കുട്ടിക്കാനം, പീരുമേട് എന്നിവടങ്ങളിലായി മാര്‍ച്ച് എട്ടിനാണ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയത്.ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ തെന്നിന്ത്യയിലെ പ്രഗത്ഭരായ നാല് ഫൈറ്റ് മാസ്റ്റേഴ്സ് ( രാജശേഖരന്‍,സ്റ്റണ്‍ ശിവ, സുപ്രീം സുന്ദര്‍, മാഫിയ ശശി) സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

രണ്ടാം ഷെഡ്യൂളിലെ ചില സുപ്രധാന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി കട്ടപ്പനയ്ക്കടുത്ത് രണ്ടരയേക്കര്‍ സ്ഥലത്ത് ആര്‍ട്ട് ഡയറക്ടര്‍ മനു ജഗത് വന്‍ സെറ്റാണ് ഒരുക്കുന്നത്. ആയിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അണിനിരക്കുന്ന ചില രംഗങ്ങള്‍ പതിനഞ്ച് ദിവസങ്ങള്‍ കൊണ്ട് ഈ സെറ്റിലായിരിക്കും ചിത്രീകരിക്കും.

Noora T Noora T :