കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ടായിരുന്നു ദൃശ്യം 2 പ്രേക്ഷകരിലേക്ക് എത്തിയത്.സോഷ്യല്‍ മീഡിയയിലെങ്ങും ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകൾ പുരോഗമിക്കുകയാണ്. ചിത്രം വിജയമായതോടെ ചിത്രത്തിൻറെ അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ

ദൃശ്യം 3യെ കുറിച്ചുളള ആദ്യ സൂചനകള്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നല്‍കിയിരുന്നു. സിനിമ ജീത്തുവിന്റെ മനസിലുണ്ടെന്നും ഇക്കാര്യം ലാലേട്ടനോട് സംസാരിച്ചെന്നുമാണ് ആന്റണി വെളിപ്പെടുത്തിയത്. പിന്നാലെ മൂന്നാം ഭാഗത്തെ കുറിച്ച് പറഞ്ഞ് സംവിധായകനും എത്തിയിരുന്നു. ദൃശ്യം 3 ഒരു മൂന്ന് കൊല്ലത്തിന് ശേഷം വരും എന്നായിരുന്നു സംവിധായകന് പറഞ്ഞത്. കൂടാതെ സിനിമയുടെ ക്ലൈമാക്സ് മനസിലുണ്ടെന്നും അതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്താന്‍ സമയം വേണ്ടിവരുമെന്നും ജീത്തു ജോസഫ് പറഞ്ഞു. സംവിധായകന്റെ വാക്കുകള്‍ക്ക് പിന്നാലെ വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും ദൃശ്യം മൂന്നാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നത്.ദൃശ്യം 2വിന് പിന്നാലെ മൂന്നാം ഭാഗത്തെ കുറിച്ചുളള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിരിക്കുകയാണ്.
ദൃശ്യം 3യുടെ കഥ പ്രവചിച്ച് നിരവധി പേര് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നുണ്ട്. ദൃശ്യം 3 എങ്ങനെയാവും സംവിധായകന് ജീത്തു ജോസഫ് എടുക്കുന്നതെന്ന് അറിയാന്‍ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അതേസമയം ദൃശ്യം 3യുടെ ക്ലൈമാക്സ് പ്രവചിച്ചുളള ഒരു രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഒരു യുവാവ് പങ്കുവെച്ച വീഡിയോ ആണ് ശ്രദ്ധേയമായിരിക്കുന്നത്. വരുണ്‍ പ്രഭാകര്‍, പ്രഭാകറിന്റെയും ഗീതയുടെയും മകനല്ല എന്നാണ് യുവാവ് പറയുന്നത്. ഇതിനുളള വിശദീകരണവും വീഡിയോയില്‍ നല്കുന്നു. കൂടാതെ കോണ്‍സ്റ്റബിള്‍ സഹദേവനും ഒരു രംഗം തിരക്കഥയില്‍ ഉണ്ടെന്നും പറയുന്നു. രസകരമായ ദൃശ്യം 3 ക്ലൈമാക്സ് പ്രവചന വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഏഴ് വര്‍ഷത്തിന് ശേഷമാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. പ്രേക്ഷക പ്രതീക്ഷള്‍ക്കൊത്ത് ഉയര്‍ന്ന ചിത്രം മികച്ച സിനിമാനുഭവമാണ് എല്ലാവര്ക്കും സമ്മാനിച്ചത്. ഫെബ്രുവരി 19ന് റിലീസ് ചെയ്ത രണ്ടാം ഭാഗം ആദ്യ ദിവസം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ആമസോണ്‍ പ്രൈം വഴി എത്തിയ ത്രില്ലര്‍ ചിത്രം കുടുംബ പ്രേക്ഷകര്‍ അടക്കം ഏറ്റെടുത്തു.
ദൃശ്യം 2വിന് പിന്നാലെ തെലുങ്കില്‍ റീമേക്ക് ചിത്രം ഒരുക്കാനുളള തയ്യാറെടുപ്പുകളിലാണ് സംവിധായകന്, മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ താര വെങ്കിടേഷാണ് ദൃശ്യം 2 തെലുങ്ക് പതിപ്പില്‍ വീണ്ടും നായകവേഷത്തില്‍ എത്തുന്നത്.