എല്ലാ സ്ത്രീകളുടെയും കഥ ഒന്നാണ് എന്ന് പറയാൻ അഖിൽ മാരാറിന് പറയാൻ സ്വാതന്ത്ര്യം ഉണ്ടോ?ഭാര്യയെ തല്ലുന്നത് വലിയ ക്രെഡിറ്റ് ആയിട്ടാണോ കണക്കാക്കുന്നത്? മാരാറിന് കണക്കിന് കൊടുത്ത് മോഹൻലാൽ

സംഭവബഹുലായ എപ്പിസോഡുമായി ബിഗ് ബോസ്സ് മുന്നേറുകയാണ്. കഴിഞ്ഞ ആഴ്ച തന്റെ ഭാ​ര്യയെ തല്ലിയിട്ടുണ്ടെന്ന് അഖിൽ മാരാർ ശോഭയോട് പറഞ്ഞത് വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് അഖിലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് മോഹൻലാൽ.

‘കുഞ്ഞുണ്ണി മാഷിന്റെ ഒരു കവിതയുണ്ട്. വാക്കിനെക്കാൾ തൂക്കമില്ലീ ഭൂമിക്ക് പോലും. അതായത് നമ്മൾ വാക്കുകൾ ഉപയോ​ഗിക്കുന്നത് വളരെ സൂക്ഷിച്ച് വേണമെന്നാണ് പറയുന്നത്’, എന്ന് പറഞ്ഞാണ് മോഹൻലാൽ തുടങ്ങുന്നത്. ഇതിനിടയിൽ ശോഭയും അഖിലും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ കാണിക്കുന്നുണ്ട്. ഭാര്യയെ തല്ലുന്നത് വലിയ ക്രെഡിറ്റ് ആയിട്ടാണോ കണക്കാക്കുന്നത് എന്ന് മോഹൻലാൽ അഖിലിനോട് ചോദിക്കുന്നത്. കോടിക്കണക്കിന് ആൾക്കാർ കാണുന്നതല്ലേ. എല്ലാ സ്ത്രീകളുടെയും കഥ ഒന്നാണ് എന്ന് പറയാൻ അഖിൽ മാരാറിന് പറയാൻ സ്വാതന്ത്ര്യം ഉണ്ടോ. ഇത്രയും വലിയൊരു പ്ലാറ്റ് ഫോമിൽ ഞാൻ ഭാര്യയെ തല്ലിയിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയുന്നു. അങ്ങനെ പറയാൻ പാടുണ്ടോ എന്നും മോഹൻലാൽ ചോദിച്ചു.

‘വീട്ടിൽ സംഭവിച്ച കാര്യമാണ് പറഞ്ഞത്. എന്ന് കരുതി വീട്ടിൽ സന്തോഷത്തിനൊന്നും ഒരു കുറവും ഇല്ല’, എന്നാണ് അഖിൽ പറയുന്നത്. ശേഷം ശോഭയ്ക്ക് എന്താണ് പറയാനുള്ളതെന്ന് മോഹൻലാൽ ചോദിക്കുന്നു. ‘ഒരിക്കലും ഒരാളുടെ ജീവിത യാത്ര മറ്റൊരാളുമായി താരതമ്യം ചെയ്യാൻ പാടില്ല. പ്രായം അതിനൊരു വിഷയമേ അല്ല. ഓരോരുത്തരുടെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ഡൊമസ്റ്റിക് വയലൻസിന് ഇരയായിട്ടുണ്ട് എന്ന് പറയുമ്പോഴും എന്റെയും ദേവുവിന്റെയും വേദന രണ്ടാണ്’, എന്നാണ് ശോഭ പറയുന്നത്. ഭാര്യയെ തല്ലുന്നത് നല്ല കാര്യമല്ലെന്നാണ് മനീഷ പറഞ്ഞത്.

‘നമ്മൾ വാക്കുകൾ ഉപയോ​ഗിക്കുമ്പോൾ സൂക്ഷിച്ച് സംസാരിക്കണം. ഇതൊരു നല്ല പ്രവണതല്ല. എന്നോട് വ്യക്തിപരമായി സംസാരിക്കുന്നത് പോലെയല്ല. ലക്ഷക്കണക്കിന് ആൾക്കാർ കാണുന്നതല്ലേ. നിങ്ങളുടെ കുടുംബത്തിലുള്ളവരും അത് കേട്ട് കൊണ്ടിരിക്കയല്ലേ. അത് മോശമായ കാര്യമാണ് അഖിൽ. നിങ്ങൾ സൂക്ഷിച്ച് സംസാരിക്കേണ്ടിയിരിക്കുന്നു’, എന്ന് മോഹൻലാൽ താക്കീത് നൽകുകയും ചെയ്യുന്നു.

Noora T Noora T :