നിർമാതാക്കളുടെ സംഘടന നടൻ ഷെയ്ൻ നിഗത്തിനു വിലക്കേർപ്പെടുത്തിയിരുന്നു. സമയത്തിനു ലൊക്കേഷനിലെത്തുന്നില്ല, ചിത്രത്തിന്റെ എഡിറ്റിങ്ങ് കാണണമെന്ന് ആവശ്യപ്പെടുന്നു തുടങ്ങിയവയാണ് പ്രധാന പരാതികൾ. ഇതിനു പിന്നാലെ ഷെയ്നെതിരെ പരാതി നൽകിയ നിർമാതാവ് സോഫിയ പോളിന്റെ പരാതിയുടെ പകർപ്പും പുറത്തു വന്നു.
നേരത്തെയും ഷെയ്‌നിനെതിരെ ഇത്തരം ആരോപണങ്ങളും പരാതികളും വന്നിട്ടുണ്ട്. സിനിമയുടെ ഷൂട്ടിനെ ബാധിക്കുന്ന വിധത്തിൽ നടൻ മുടി മുറിച്ച് മാറ്റിയതും അതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളും വലിയ വാർത്തയായതാണ്. അതിന് പിന്നാലെയാണ് ഇപ്പോൾ ഈ സംഭവവും. നിരവധി പേരാണ് ഷെയ്‌നിനെതിരെ വിമർശനവുമായി രംഗത്ത് എത്തുന്നത്. അതിനിടെ, സംവിധായകൻ ശാന്തിവിള ദിനേശ് ഒരിക്കൽ ഷെയ്‌നിനെയും പിതാവ് അബിയെയും കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചതും വൈറലാവുകയാണ്.
ഷെയ്‌നിന്റെ കഥകളൊക്കെ അറിഞ്ഞാൽ ജന്മത്ത് ആരും സിനിമ നൽകില്ലെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. അബി വളരെ പ്രശ്നക്കാരനായിരുന്നു. അതിനേക്കാൾ പ്രശ്നമെന്നും അദ്ദേഹം പറയുന്നു. ‘നിങ്ങൾ അവന്റെ കഥകളൊക്കെ കേൾക്കണം. ഇതൊന്നുമല്ല. ഒരു ഹോട്ടലിന്റെ എസിയുടെ സർക്യൂട്ട് മുഴുവൻ വലിച്ച് പൊട്ടിച്ച് കളഞ്ഞിട്ടുണ്ട് ഈ ചെറുക്കൻ. ഹോട്ടൽ റൂമിനകത്ത് കിടന്ന് ബഹളം ഉണ്ടാക്കരുത് എന്ന് പറഞ്ഞതിന്. ആ കഥകളൊക്കെ പറയാൻ തുടങ്ങിയാൽ ജന്മത്തിൽ ഇവനൊരു സിനിമ കിട്ടില്ല. തന്തയേക്കാൾ മോശം,’ ‘തന്ത കുഴപ്പമായിരുന്നല്ലോ, അതുകൊണ്ടല്ലേ ദിലീപ് അടക്കമുള്ള മിമിക്രിക്കാർ രക്ഷപ്പെട്ടിട്ടും രക്ഷപ്പെടാതെ പോയത്. അവൻ അമിതാഭ് ബച്ചൻ എന്ന് പറഞ്ഞാണ് സെറ്റിൽ നടന്നിരുന്നത്. അങ്ങനെ ആകുമ്പോൾ ആരും സഹകരിപ്പിക്കില്ല. മറ്റു സമുദായക്കാരെ മാറ്റി നിർത്താം. മുസ്ലിം സമുദായത്തിൽ നിന്നുള്ള എത്രപേർ മിമിക്രി രംഗത്തുണ്ട്, സിദ്ദീഖ് അടക്കം. ഒരാളും അബിയെ സഹകരിപ്പിക്കാത്തത് എന്താകും. കയ്യിലിരിപ്പ് കൊണ്ട് തന്നെ,’
‘നശിപ്പിച്ചു കളയും. അബിക്ക് പരസ്യമായി പിന്തുണ കൊടുത്ത ആളാണ് മഹാ സുബൈർ. അയാൾ 24 സിനിമ ചെയ്ത ആളാണ്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, എന്നിവരെയോകെക് വെച്ച് സിനിമ ചെയ്തിട്ടുള്ള ആളാണ്. അയാൾ ഫോണിൽ വിളിച്ച് കെഞ്ചിയിട്ടുണ്ട്, ക്‌ളൈമാക്‌സ് ഒന്ന് തീർത്ത് തരാൻ. എനിക്ക് പറ്റില്ല നാളെ രാത്രി 12 മണിക്ക് വെക്ക് എന്നൊക്കെയുള്ള രീതിയിലാണ് സംസാരിച്ചത്,’ ശാന്തിവിള ദിനേശ് പറഞ്ഞു.