അപ്രതീക്ഷിത മരണവാർത്ത! അച്ഛന്റെ ദേഹത്ത് പൊട്ടികരഞ്ഞ് ഉമ്മ നൽകി അമൃതയും പാപ്പുവും! നൊമ്പര കാഴ്ച

ഗായിക അമൃത സുരേഷിന്‍റെ പിതാവും ഓടക്കുഴല്‍ വാദകനുമായ പി ആര്‍ സുരേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

അമൃത തന്നെയാണ് അച്ഛന്റെ മരണവാർത്ത സോഷ്യയൽമീഡിയ വഴി ആരാധകരെ അറിയിച്ചത്. ‘ഞങ്ങളുടെ പൊന്നച്ഛൻ ഇനി ഭഗവാന്റെ കൂടെ’ എന്നാണ് കുടുംബ ചിത്രം പങ്കുവെച്ച് അമൃത സുരേഷ് കുറിച്ചത്.

ചക്കരപ്പറമ്പിലെ ഫ്ലാറ്റ് സമുച്ചയത്തില്‍ ബുധനാഴ്ച 11 മണി വരെ പൊതുദര്‍ശനം ഉണ്ടാവും. പച്ചാളം ശ്മശാനത്തില്‍ വച്ചാണ് സംസ്കാരം. ഗായിക അഭിരാമി സുരേഷും പി ആര്‍ സുരേഷിന്‍റെ മകളാണ്.

അച്ഛന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന അമൃതയുടെയും അഭിരാമിയുടേയും പാപ്പുവിൻെറയും, അമൃതയുടെ അമ്മയുടെയും ചിത്രം ഏവരുടേയും കണ്ണ് നനയിക്കുകയാണ്. അച്ഛന്റെ ദേഹത്ത് പൊട്ടികരഞ്ഞ് ഉമ്മ നൽകുകായിരുന്നു അമൃത സുരേഷ്,

ഇക്കഴിഞ്ഞ ജനുവരിയിൽ അച്ഛന്റേയും അമ്മയുടേയും വിവാഹ വാർഷിക ദിനത്തിൽ ആശംസകൾ നേർന്ന് അമൃത പങ്കുവെച്ച കുറിപ്പും ഫോട്ടോയും വൈറലായിരുന്നു. ഭാര്യ ലൈലയെ ചുംബിക്കുന്ന അച്ഛൻ സുരേഷിന്റെ ചിത്രമാണ് അമൃത സോഷ്യൽ‌മീഡിയയിൽ പങ്കുവെച്ചത്. ഇതിലും മികച്ച ഒരു ചിത്രത്തിന് എന്റെ 2023 അനുഗ്രഹിക്കാനാവില്ല… സന്തോഷകരമായ വാർഷികം അച്ഛയ്ക്കും അമ്മയ്ക്കും എന്നാണ് അമൃത സോഷ്യൽമീഡിയയിൽ കുറിച്ചത്. നമ്മള്‍ ജനിച്ചപോലെ നമുക്കും ആരെയെങ്കിലും ജനിപ്പിക്കണം അത് നമ്മുടെ കടമയാണ്. കല്യാണം കഴിക്കാതെ ലിവിങ് റ്റുഗദര്‍ ജീവിതത്തോടൊന്നും തനിക്ക് യോജിക്കാനാവില്ലെന്നുമായിരുന്നു അമൃതയുടെ അച്ഛന്‍ മുമ്പൊരു വിവാഹ വാർഷിക ദിനത്തിൽ മക്കളോട് സംസാരിക്കവെ പറഞ്ഞത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയായി അമൃത എപ്പോഴും വിശേഷിപ്പിക്കാറുള്ളത് അച്ഛനേയും അമ്മയേയുമാണ്. പാട്ടിലായാലും വ്യക്തി ജീവിതത്തിലെ പ്രതിസന്ധിയായാലും അവരുടെ പിന്തുണയാണ് തന്നെ നയിക്കുന്നതെന്ന് അമൃത പറഞ്ഞിരുന്നു.

Noora T Noora T :