മിനി സ്‌ക്രീനിലെ താരപുത്രിയെ മനസിലായോ? ചിത്രം വൈറലാകുന്നു

മിനിസ്ക്രീൻ താരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മിനി സ്‌ക്രീനിന്റെ സ്വന്തം ദുർഗ്ഗയാണ് ചിത്രത്തിലുള്ള ഈ കക്ഷി. നടൻ സായ് കുമാറിന്റെ മകൾ വൈഷ്ണവിയുടെ ചിത്രമാണ് വൈറലാകുന്നത്

അടുത്തിടെയാണ് താരം മിനി സ്‌ക്രീൻ അഭിനയത്തിലൂടെ എത്തിയത്. സോഷ്യൽ മീഡിയയിൽ സജീവം ആയ വൈഷ്ണവിയുടെ പോസ്റ്റുകൾ അതിവേഗം ആണ് പ്രേക്ഷകരിലേക്ക് റീച്ച് ആകുന്നത്. സായികുമാറിന്റെ ഒപ്പമുള്ള ചിത്രങ്ങളും വൈഷ്‌ണവി സോഷ്യൽ മീഡിയ വഴി പങ്ക് വച്ചിട്ടുണ്ട്. കുട്ടിക്കാലത്തു അച്ഛന്റെ ഒപ്പമുള്ള നല്ല നിമിഷങ്ങളും, അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള നല്ല ചില ചിത്രങ്ങളും വൈഷ്‌ണവി സോഷ്യൽ മീഡിയ വഴി പങ്ക് വച്ചിട്ടുണ്ട്.

കൈയ്യെത്തും ദൂരത്തിലൂടയാണ് വൈഷ്ണവി പ്രേഷകർക്ക് മുൻപിലേക്ക് എത്തുന്നത്. കനക ദുര്‍ഗ എന്ന കഥാപാത്രത്തെയാണ് വൈഷ്ണവി അവതരിപ്പിക്കുന്നത്. 2018 ൽ ആയിരുന്നു താരത്തിന്റെ വിവാഹം. സുജിത്ത് കുമാറാണ് വൈഷ്ണവിയുടെ ഭർത്താവ്. സിനിമാ-രാഷ്ട്രീയ രംഗത്ത് നിന്നുള്ളവര്‍ വിവാഹചടങ്ങളില്‍ സന്നിഹിതരായിരുന്നു.

Noora T Noora T :