ചടങ്ങുകളിൽ മകൾക്കും ഭാര്യക്കും ഒപ്പമെത്താതെ താരം, ഐശ്വര്യയും അഭിഷേകും പിരിയുന്നു? വിവാഹമോചന വാർത്തയ്ക്കിടെ നടന്റെ പോസ്റ്റ് ഞെട്ടിച്ചു..

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേർപിരിയാൻ പോകുന്നുവെന്നുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഐശ്വര്യയ്ക്കും മകൾ ആരാധ്യയ്ക്കുമൊപ്പം അഭിഷേക് എത്തിയിരുന്നില്ല.

ഉദ്ഘാടനത്തിന്റെ രണ്ടാം ദിവസം മകൾ ആരാധ്യ ബച്ചനൊപ്പമാണ് ഐശ്വര്യ ബച്ചൻ എത്തിയത്. പക്ഷെ ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും ഒപ്പം അഭിഷേകിനെ കണ്ടില്ല. ബോളിവുഡ് മുഴുവൻ ഒഴുകിയെത്തിയ പരിപാടിയിൽ നിന്ന് അഭിഷേക് വിട്ടുനിന്നത് ചർച്ചയായി.പൊതുവെ മകൾക്കും ഭാര്യയ്ക്കും ഒപ്പം എല്ലാ പരിപാടികളിലും അഭിഷേക് എത്താറുണ്ട്. അതിനാൽ തന്നെ അഭിഷേകിന്റെ അഭാവം പാപ്പരാസികൾ ശ്രദ്ധിച്ചു. ഇതോടെയാണ് ഐശ്വര്യയും അഭിഷേകും പിരിയാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.

ഇപ്പോഴിതാ വിവാഹമോചന വാർത്തയ്ക്കിടെ അഭിഷേക് ബച്ചൻ്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു. അമ്മ ജയാ ബച്ചന് പിറന്നാൾ ആശംസ അറിയിച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്

ഇൻസ്റ്റഗ്രാമിലാണ് മനോഹരമായ ജന്മദിനാശംസകൾ അഭിഷേക് ബച്ചൻ നേർന്നത്. അമ്മയ്‌ക്കൊപ്പമുള്ള ഒരു മനോഹരമായ ചിത്രം പങ്കുവെയ്ക്കുകയും അതിനൊപ്പം ഹൃദയഹാരിയായ കുറിപ്പ്പ ങ്കുവെയ്ക്കുകയുമായിരുന്നു താരം. ഇതൊരു മികച്ച ഫോട്ടോയല്ലെന്ന് എനിക്കറിയാം. പക്ഷേ, വികാരം ഉൽകൃഷ്ടവും വ്യക്തവുമാണ്! ഏതൊരു കുട്ടിയുടെയും ആദ്യത്തേതും ശാശ്വതവുമായ സ്നേഹമാണ് അമ്മ. ജന്മദിനാശംസകൾ അമ്മ. ഞാൻ അമ്മയെ വളരെ സ്നേഹിക്കുന്നു. ഒരു നടനെന്ന നിലയിൽ എൻ്റെ ആദ്യത്തെ ഔദ്യോഗിക പൊതു ചടങ്ങിൽ നിന്നുള്ള ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. ആദ്യ സിനിമ റെഫ്യൂജിയുടെ സംഗീത ലോഞ്ചിൽ നിന്നുമുള്ളതാണത്. എന്നെക്കുറിച്ച് അഭിമാനിക്കാനുള്ള കാരണം തുടർന്നും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, അഭിഷേക് ബച്ചൻ കുറിച്ചു.

അഭിനേതാവ്, രാഷ്ട്രീയപ്രവർത്തക എന്നി നിലകളിൽ ശ്രദ്ധേയയായ ബോളിവുഡ് താരമാണ് ജയ ബച്ചൻ. സമാജ്വാദി പാർട്ടി രാജ്യസഭ എംപി ആയി 2004 മുതൽ തുടർച്ചയായി നാലു തവണ ജയ ബച്ചൻ രാജ്യസഭയിൽ എത്തി. 2018 ലാണ്‌ അവസാനമായി രാജ്യസഭയിൽ എത്തിയത്‌. ഇപ്പോഴും പൊതു പ്രവർത്തന രംഗത്ത് സജീവമായ ജയ ബച്ചൻ്റെ 75 -ാം പിറന്നാൾ ആഘോഷം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. നിരവധി പേരാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ജയ ബച്ചന് ആശംസകളുമായി രംഗത്ത് വന്നത്

Noora T Noora T :