2017-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്ര രാഷ്ട്രീയ ഗൂഢാലോചന ത്രില്ലർ സിനിമയാണ് രാമലീല. അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപ് ആയിരുന്നു നായക വേഷത്തിൽ എത്തിയത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട ശേഷം ദിലീപ് ആദ്യമായി അഭിനയിച്ച് തീയറ്ററുകളിൽ എത്തിയ ചിത്രം കൂടെയാണ് ഇത്. ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ചു വളർന്ന അനശ്വര രക്തസാക്ഷിയുടെ മകനായ രാമനുണ്ണി കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിക്കുന്നത് അമ്മ രാഗിണി ശക്തമായി എതിർക്കുന്ന ചിത്രം. കഥാഗതികൾ മാറ്റിമറിക്കുന്ന ഒരു കൊലപാതകത്തിന്റെ ചുരുൾ അഴിക്കാൻ ഗോവയ്ക്കടുത്തുള്ള ഒരു ദ്വീപിലെ റിസോർട്ടിലേക്ക് ദിലീപ് മാറുന്ന ഒരു രംഗം ചിത്രത്തിൽ ഉണ്ട്.
ആരുമായും ആശയവിനിമയം നടത്താനാകാതെ തികച്ചും ഒറ്റപ്പെട്ട ഒരാവസ്ഥയിലേയ്ക്ക് എത്തുന്ന രംഗം. ഈ സിനിമയിൽ ദിലീപ് ചെയ്തതുപോലെ താനും നാടുവിട്ടു പോകണമെന്നാണ് സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിനു ശ്രമിക്കുന്നവരുടെ ആവശ്യമെന്ന് വെളിപ്പെടുത്തി സ്വപ്ന സുരേഷ് രംഗത്ത് എത്തിയിരുന്നു. രാമലീല എന്നുപറയുന്ന ഏതോ ഒരു ദിലീപ് ചിത്രമുണ്ട്. അതിൽ ദിലീപ് വേറെ ഏതോ ഒരു രാജ്യത്ത് പോയി രക്ഷപ്പെടുന്നു. പിന്നീട് ദിലീപിനെക്കുറിച്ചു ആർക്കും വിവരവും ഇല്ല. അങ്ങനെ സ്വപ്ന സുരേഷിനെ റീക്രിയേറ്റ് ചെയ്തു വേറൊരു രാജ്യത്തോ, സംസ്ഥാനത്തോ തന്നെ റീ എസ്റ്റാബ്ലിഷ് ചെയ്യാമെന്നുള്ള രീതിയിൽ ഒരു ഭീഷണി ഉണ്ടായി എന്നായിരുന്നു ഫേസ്ബുക്ക് ലൈവിൽ എത്തിയ സ്വപ്ന ജനങ്ങളോട് പറഞ്ഞത്. ദിലീപ് എന്ന താരത്തിനുനോരെയുള്ള പൊലീസ് കേസും ജയില്‍വാസവും രാമലീലയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. എന്നാല്‍ അണിയറപ്രവര്‍ത്തകരെ പോലും അതിശയിപ്പിക്കുംവിധം ചിത്രം ബോക്‌സോഫീസില്‍ ഹിറ്റായി.
സെപ്റ്റംബര്‍28ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ വന്‍വിജയത്തിനുശേഷം മുളകുപാടം ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദിലീപിന്റെ വ്യക്തി ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾക്കും രാമലീല എന്ന സിനിമയ്ക്കും തമ്മിൽ പല ബന്ധങ്ങളും ഈസിനിമ ഇറങ്ങിയതോടെ ചേർത്ത് വായിക്കപ്പെട്ടിരുന്നു. സിനിമയിലെ പല രംഗങ്ങളിലും പല ഡയലോഗുകളിലും അനിതരസാധാരണമായ സാമ്യം ഉണ്ടായിരുന്നു. അരുണ്‍ഗോപി സംവിധാനം നിര്‍വ്വഹിച്ച രാമലീലയ്ക്ക് തിരക്കഥ ഒരുക്കിയത് സച്ചിയായിരുന്നു. ചിത്രത്തിന് സംഗീതമൊരുക്കിയത് ഗോപി സുന്ദര്‍ ആണ്. മധു ബാലകൃഷ്ണന്‍, ഗോപി സുന്ദര്‍, ഹരീഷ് ശിവരാമകൃഷ്ണന്‍ എന്നിവരാണ് പാട്ടുകള്‍ ആലപിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഷാജി കുമാർ ആയിരുന്നു.
മുമ്പ് ജയിലിൽ ആയിരുന്നപ്പോൾ സ്വപ്ന എഴുതിയ ചതിയുടെ പത്മവ്യൂഹം എന്ന ആത്മകഥ സിനിമയാകുമോയെന്ന് ഉറ്റു നോക്കുകയാണ് ഇപ്പോൾ മലയാളികള്‍. പുസ്തകം സിനിമയാക്കാന്‍ താല്‍പര്യപ്പെട്ട് ചിലര്‍ എത്തിയിരുന്നുവെന്ന് തൃശൂര്‍ കറന്റ് ബുക്‌സ് അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. അയ്യായിരം കോപ്പി അച്ചടിച്ച ആദ്യ പതിപ്പ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിറ്റുതീരുന്ന കാഴ്‌ചയായിരുന്നു. രണ്ടാം പതിപ്പ് ഉടന്‍ പുറത്തിറങ്ങുമെന്നും സിനിമയാക്കാന്‍ താല്‍പര്യപ്പെട്ട് ചിലര്‍ സമീപിച്ചിരുന്നെന്നും അധികൃതര്‍ പറയുന്നു.
സ്വപ്നയും ശിവശങ്കറും തമ്മിലുള്ള അടുപ്പം വെളിപ്പെടുത്തുന്ന ചിത്രങ്ങളടക്കം പുസ്തകത്തിലുണ്ടായിരുന്നു. സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഇതുവരെ പുറത്തുപറഞ്ഞ കാര്യങ്ങള്‍ക്കു പുറമേ അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചിത്രങ്ങളും പുസ്തകത്തില്‍ ഉൾപ്പെട്ടിരുന്നു. ശിവശങ്കറുമായുള്ള വിവാഹം, ശിവശങ്കറുമൊത്ത് ഡിന്നര്‍ കഴിക്കുന്നത്, ശിവശങ്കറും വീട്ടിലെ മറ്റു ബന്ധുക്കളുമായുള്ള ചിത്രം എന്നിങ്ങനെ ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങള്‍ പുസ്തകത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ശിവശങ്കര്‍ നല്‍കിയ താലിയും പുടവയും അണിഞ്ഞും, ജന്മദിനാഘോഷങ്ങളില്‍ എടുത്ത ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തൃശൂര്‍ കറന്റ് ബുക്‌സാണ് പുസ്തകം പുറത്തിറക്കിയത്. ആത്മകഥ സിനിമയാകാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത പുറത്തു വന്നതോടെ ആരാകും സ്വപ്‌നയായി അഭിനയിക്കുന്നതെന്ന ചോദ്യവും ഉയർന്നിരുന്നു.