ഇത് അമ്മ മേടിച്ച ഉടുപ്പ് അല്ലല്ലോ മോളെ; ഞാനല്ലേ മേടിച്ച് തരാറ്, അമ്മ വാങ്ങി തരാത്ത ഉടുപ്പ് മോള് ഇടാറില്ലല്ലോ; സുബിയെ വീട്ടിൽ എത്തിച്ചപ്പോൾ വാവിട്ട് കരഞ്ഞ് അമ്മ പറഞ്ഞത് ഇങ്ങനെ

മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. സുബി സുരേഷിന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ ഞെട്ടലിലാണ് സിനിമാ ലോകവും സുബിയെ സ്‌നേഹിക്കുന്നവരും. നാല്‍പ്പത്തിരണ്ടുകാരിയായ സുബി കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ചികിത്സയിലിരിക്കെ അന്തരിച്ചത്.

സുബിയുടെ മരണവാർത്ത വന്നപ്പോൾ മുതൽ അമ്മയെ കുറിച്ചുള്ള ആധിയാണ് പ്രിയപ്പെട്ടവർ പങ്കിട്ടത്. അമ്മ ഇതെങ്ങനെ സഹിക്കും. അമ്മയ്ക്ക് ഈ വാർത്ത ഉൾകൊള്ളാൻ കഴിയുമോ, അവർക്ക് ഇതിനുള്ള ശക്തി ഉണ്ടാകട്ടെ എന്നാണ് ഒട്ടുമിക്ക ആളുകളും പറഞ്ഞത്.

അവസാനമായി കൂനമ്മാവിലെ വീട്ടിലേക്ക് സുബിയെ എത്തിച്ചപ്പോൾ വാവിട്ട് കരയുകയായിരുന്നു അമ്മ. തന്റെ അമ്മയാണ് തനിക്ക് എല്ലാം എന്ന് പറയുമായിരുന്നു സുബി. പ്രണയവിവാഹത്തിൽ നിന്നും സുബി പിന്മാറിയതും അമ്മയ്ക്ക് വേണ്ടി ആയിരുന്നു. അമ്മയ്ക്ക് ജോലിക്ക് പൊയ്ക്കൂടേ എന്ന മുൻ കാമുകന്റെ ആ വാക്കിൽ നിന്നുമാണ് ആ ബന്ധത്തിൽ നിന്നുതന്നെ സുബി പിന്മാറിയത്. കാരണം എന്റെ അമ്മ എന്നെ അത്ര കഷ്ടപ്പെട്ടാണ് വളർത്തിയത് എന്ന് എനിക്ക് അറിയാം. എന്റെ അമ്മയ്ക്ക് വേണ്ടി ഞാൻ ഒന്നും നഷ്ടപ്പെടുത്താൻ തയ്യാറായിരുന്നില്ല എന്നാണ് സുബി പറഞ്ഞിട്ടുള്ളത്.

സുബിയെ അണിയിച്ചൊരുക്കിയാണ് വീട്ടിലേക്ക് എത്തിച്ചത്. മോളെ കണ്ടപാടെ നിയന്ത്രണം വിട്ടു കരഞ്ഞ അമ്മ ചോദിച്ചത് ഇത്ര മാത്രമാണ്. ഇത് അമ്മ മേടിച്ച ഉടുപ്പ് അല്ലല്ലോ മോളെ; ഞാനല്ലേ മേടിച്ച് തരാറ്, അമ്മ വാങ്ങി തരാത്ത ഉടുപ്പ് മോള് ഇടാറില്ലല്ലോ. എന്ന് പറഞ്ഞുകൊണ്ടാണ് ആ അമ്മ വാവിട്ടു കരഞ്ഞത്. അമ്മയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പാട് പെടുന്നുണ്ടായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും സുബിയെ ഒരു നോക്ക് കാണാൻ ‘എന്റെവീട്ടിലേക്ക്’ എത്തിതുടങ്ങിയിരിക്കുന്നു.

കഴിഞ്ഞ ദിവസം സഹോദരൻ, സുബിയെ കുറിച്ച് പറഞ്ഞ വാക്കുകളും ഇപ്പോൾ വൈറലാണ്. ആൾക്ക് ഭക്ഷണം കഴിപ്പ് വളരെ കുറവാണ്. അതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ വരുന്നത് എന്ന് തോനുന്നു. മഞ്ഞപിത്തം വന്നപ്പോഴാണ് ശാരീരിക അവസ്ഥ വഷളാകുന്നത്. കണ്ണിന്റെ അവിടെ നല്ലതുപോലെ മഞ്ഞ കളർ ആയിരുന്നു. ചേച്ചിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ മുതൽ ഞാൻ കൂടെ തന്നെ ഉണ്ടായിരുന്നു. വിവാഹം ഉറപ്പിക്കാൻ നിൽക്കുമ്പോൾ ആണ് ഈ അവസ്ഥ വരുന്നത്.

മഞ്ഞപിത്തം കൂടിയപ്പോൾ എല്ലാ അവയവങ്ങളിലേക്കും ബാധിച്ചു. പ്രെഷർ വല്ലാതെ ഡൌൺ ആയി ഹാർട്ടിന് ഇഷ്യൂ ആയി. ഓപ്പറേഷന് വേണ്ടിയുള്ള അനസ്‌ത്യേഷ്യ കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് വരികയും ചെയ്തു. പ്രെഷർ കുറഞ്ഞിരിക്കുന്ന അവസ്ഥയിൽ ഓപ്പറേഷൻ ചെയ്യുന്നത് പ്രായോഗികം അല്ലെന്ന് ആശുപത്രി അധികൃതർ പറയുകയും ചെയ്തു. സിനിമ മേഖലയിൽ ഉള്ള എല്ലാവരും നമ്മളെ ഒരുപാട് സഹായിച്ചിട്ടുണ്ട്- അനുജൻ അബി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ നല്ല ആക്റ്റീവ് ആയിരുന്നു. എന്റെ മോളുമായി വലിയ ബന്ധം ആയിരുന്നു. കുഞ്ഞിനോട് സംസാരിക്കുകയും ചെയ്തു. കൊച്ചു കുട്ടികളോട് ഇടപഴകാൻ ചേച്ചിക്ക് വലിയ ഇഷ്ടമായിരുന്നു. ചേച്ചി നല്ല ആക്റ്റീവ് ആയിരുന്നു. രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ചേച്ചി ശരിയാകും വീട്ടിൽ വരാം എന്നൊക്കെയാണ് നമ്മളും കരുതിയത്. അതിനിടയിൽ ആണ് രോഗാവസ്ഥ പെട്ടെന്ന് കൂടുകയും ചെയ്തു. ഒരു പനി വന്നാൽ പ്പോലും കിടക്കുന്ന ആളല്ല. റെസ്റ്റ് എടുക്കാൻ പറഞ്ഞാൽ പോലും ഓടി നടക്കുന്ന ഒരാൾ ആയിരുന്നു. സ്റ്റേജ് ഷോ എന്നൊക്കെ പറഞ്ഞാൽ ചേച്ചിക്ക് വലിയ ഇഷ്ടം ആയിരുന്നു. പുള്ളികാരിക്ക് എല്ലാ ദിവസവും പ്രോഗ്രാം വേണം എന്ന ഒരാൾ ആയിരുന്നു. പ്രോഗ്രാം ഒക്കെ ചെയ്തു ആളുകളോട് കൂടുതൽ ഇടപഴകാൻ ആണ് ചേച്ചി എപ്പോഴും ആഗ്രഹിച്ചിരുന്നത്- അബി പറഞ്ഞു.

Noora T Noora T :