ആത്മഹത്യാ ഭീഷണി മുഴക്കി മത്സരാർത്ഥി! പുറത്താക്കുമെന്ന് മുന്നയിപ്പുമായി ബിഗ് ബോസ്!

ബിഗ് ബോസ് ഡേ പതിനൊന്ന് എപ്പിസോഡ് പന്ത്രണ്ട് , സംഭവ ബഹുലമായ മറ്റൊരു ദിനത്തിനാണ് സാക്ഷിയായത്. അതിലെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളെന്തെന്ന് നോക്കാം ,,, നമസ്കാരം ബിഗ് ബോസ് ഹൗസിലെ ബിഗ് വിശേഷങ്ങളുമായി മൂവി ബ്രാൻഡ്.രാവിലെ തന്നെ സജ്‌ന ഫിറോസ് ടീമിന്റെ വക കുറെ വാക്കുകൾ കേൾക്കാമായിരുന്നു. എല്ലാവരും ഞങ്ങളെ ഒറ്റപ്പെടുത്തുന്നു. ഞങ്ങൾ ഇവിടെ വിക്ടിം ആണ്,,, എന്നൊക്കെ, . ഇതൊക്കെ നമ്മുടെ കിടിലം ഫിറോസ് കേൾക്കാൻ ഇടയാകുന്നു. ഇതേകുറിച്ച് അഡോണിയോടും ഡിമ്പലിനോടുമൊക്കെ ഫിറോസ് സംസാരിക്കുന്നുണ്ട്.. വിക്ടിം പ്ലേ നടത്താൻ അനുവദിക്കരുത്, ഇത് അടുത്ത മീറ്റിംഗിൽ പറയണം. എന്നൊക്കെ ഫിറോസ് സൂചിപ്പിക്കുന്നുണ്ട്,

അതിനു ശേഷം ഭാഗ്യലക്ഷ്മി ഡിമ്പൽ ഒക്കെ ഭക്ഷണം കഴിക്കുന്നതാണ് കാണിക്കുന്നത് . ഇവിടെ ഭാഗ്യലക്ഷ്മി കഴിഞ്ഞുപോയ ചായ പ്രശ്നം വീണ്ടും എടുത്തിടുകയാണ്.ഭാഗ്യലക്ഷ്മി ശരിക്കും ഡിമ്പലിനെതിരെ തന്നെയാണ്. അതും ഡയറക്റ്റ് എടുത്ത് ചോദിക്കാതെ തേയില തീർന്നു എന്നൊക്കെ ഉള്ള കാര്യങ്ങൾ പറഞ്ഞ്.. പക്ഷെ, ഡിമ്പൽ തുറന്ന് ചോദിക്കാൻ യാതൊരു പേടിയുമില്ലാത്ത വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഈ പ്രശ്നം ഭാഗ്യലക്ഷ്മിയുടെ മുഖത്ത് നോക്കി തന്നെ ചോദിക്കുന്നുണ്ട്. എന്നാൽ ഇവിടെ ഭാഗ്യലക്ഷ്മിയുടെ പ്രതികരണം വളരെ വിചിത്രമായിത്തോന്നി. ഭാഗ്യലക്ഷ്മി ആരെയാണ് ഭയക്കുന്നത്… ഡിമ്പലിനെയോ അതോ ക്യാമറയെയോ…? രണ്ടിനെയും ഭാഗ്യലക്ഷ്മിക്ക് ഒരു പേടി ഉള്ളതായി തോന്നിയില്ലേ.. കാരണം, ഡിമ്പലിന് മറുപടി കൊടുക്കുന്നത് വളരെ അടക്കം പറയും പോലെ, ഒളിച്ചൊക്കെ പറയുകയാണ്… ഒച്ചയിടരുത്, പതുക്കെ പറയൂ എന്നൊക്കെ ഭാഗ്യലക്ഷ്മി പറയുന്നുണ്ട്..

കൂടുതൽ അറിയാൻ വീഡിയോ കാണുക…

about bigg boss

Noora T Noora T :