ഈ പ്രണയദിനത്തിൽ ഞാൻ സിം​ഗിളല്ലാതായെന്ന് കാളിദാസ് ജയറാം; കമന്റുമായി തരിണി

പ്രണയദിനത്തിൽ തന്റെ കാമുകിക്കൊപ്പമുല്ല ചിത്രം പങ്കുവെച്ച് കാളിദാസ് ജയറാം.. മോഡലായ തരിണി കലിം​ഗരായവരാണ് കാളിദാസിന്റെ കാമുകി. അവസാനം ഈ പ്രണയദിനത്തിൽ ഞാൻ സിം​ഗിളല്ലാതായെന്നാണ് ചിത്രത്തിന് കാളിദാസ് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഫോട്ടോയ്കക് താഴെ തരിണിയും കമന്റുമായെത്തി. ഒരുപാട് മിസ് ചെയ്യുന്നു എന്നാണ് തരിണിയുടെ കമന്റ്.

നിരവധി ആരാധികമാർ നടൻ സിം​ഗിളല്ലെന്നതിൽ വിഷമിച്ച് കൊണ്ട് കമന്റിട്ടു. ജയറാമിന്റെ കുടുംബവുമായും നല്ല ബന്ധമാണ് തരിണിക്കുള്ളത്. കാളിദാസിന്റെ അമ്മ പാർവതിയുടെയും സഹോദരി മാളവികയുടെയും നല്ല സുഹൃത്ത് കൂടിയാണ് തരിണി.

സോഷ്യൽ മീഡിയയിൽ സജീവമായ കാളിദാസും തരിണിയും ഇടയ്ക്കിടെ തങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. അടുത്തിടെ കാളിദാസിന്റെ ഒരു ബന്ധുവിന്റെ വിവാഹത്തിന് തരിണിയുമെത്തിയിരുന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും തരിണിയെ പരിചയപ്പെടുത്തിക്കൊടുക്കുന്ന കാളിദാസിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു.

ബാലതാരമായി തുടങ്ങി നായകനായി അരങ്ങേറിയ താരപുത്രനാണ് കാളിദാസ് ജയറാം. മലയാളത്തിന് പുറമെ തമിഴിലും താരപുത്രന്‍ സാന്നിധ്യം അറിയിച്ചിരുന്നു.

പാ രഞ്ജിത്ത് സംവിധാനം ചെയ്ത നച്ചത്തിരം നകർക്കിരത് എന്ന തമിഴ് സിനിമയിലാണ് കാളിദാസിനെ അവസാനമായി കണ്ടത്. സിനിമ ഏറെ നിരൂപക പ്രശംസ ഏറ്റു വാങ്ങിയിരുന്നു. രജ്നിയാണ് കാളിദാസിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. മലയാളത്തിൽ നടന്റേതായി സിനിമകളൊന്നും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. നടൻ ജയറാമും മലയാള സിനിമയിൽ പഴയത് പോലെ സജീവമല്ല.

Noora T Noora T :