ചായയിൽ വഴക്ക് കലർത്തിയത് ഭാഗ്യലക്ഷ്മി തന്നെ! ഉദ്ദേശം ഇതാണ്…

കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി തുടരുന്ന പ്രശ്നമാണ് ചായയുമായി ബന്ധപ്പെട്ട പ്രശ്നം. ഇതൊരു പ്രശ്‌നമായത് തന്നെ ഭാഗ്യലക്ഷ്മയുടെ കൈയിൽ നിന്നാണ്.. ഇന്നലത്തെ എപ്പിസോഡിൽ ഡിമ്പൽ ഭാഗ്യലക്ഷ്മിക്ക് അടുത്തിരിക്കുമ്പോൾ ഭാഗ്യലക്ഷ്മി വളരെ തന്ത്ര പൂർവം… “തേയില ഒക്കെ തീർന്നു തുടങ്ങി , ഇനി സൂക്ഷിച്ച് ഉപയോഗിക്കണം എന്നൊക്കെ പറയുന്നുണ്ട്.” അതായത് അവിടെ ശ്രദ്ധിക്കേണ്ട കാര്യം ഇത് പറയുന്നത് ഡിമ്പലിനോടല്ല. എന്നാൽ, ഡിമ്പൽ കേൾക്കാനാണ്. വളരെ ചീപ്പ് പ്ലേ ആയിട്ടേ ഇതിനെ കാണാൻ കഴിയു.

അതേസമയം ഡിമ്പൽ തുറന്നു തന്നെ ചോദിക്കുന്നുണ്ട്.. ഇന്നലെ ഞാൻ ആണല്ലോ തേയില നിറച്ചു വച്ചത്,, നിറയെ ഉണ്ടായിവരുന്നല്ലോ.. ആരെങ്കിലും എടുത്തുമാറ്റിക്കാണും എന്നൊക്കെ.. എന്നിട്ടും ഭാഗ്യലക്ഷ്മി അവിടെ കൂടുതൽ സംസാരിക്കുന്നില്ല.പൊതുവെയുള്ള കാര്യം നോക്കിയാൽ മറ്റുള്ളവർ ഒക്കെ അവർക്കിഷ്ടമുള്ള ആഹാരം കഴിക്കുന്നുണ്ട്. ഇവിടെ ഡിമ്പൽ ചായ കുടിക്കുന്നത് മാത്രമാണ് ഭാഗ്യലക്ഷ്മിക്ക് ഇഷ്ട്ടപ്പെടാതിരിക്കുന്നത്.

പിന്നെ പഴയ ഒരു ആപ്പിൾ പ്രശ്നം നിങ്ങൾ മറന്നിട്ടുണ്ടാകില്ലന്ന് വിശ്വസിക്കുന്നു. അന്ന് ആ പ്രശ്നത്തിനിടയിൽ ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകൾ ഒന്ന് ഓർത്തെടുക്കാം…അന്നവർ പറഞ്ഞത് ആഹാരത്തിന്റെ കാര്യത്തിൽ എന്തിനാണിത്… ഇതൊന്നും കാണാത്ത കാര്യമല്ലല്ലോ..ഇഷ്ടമുള്ളവർ ഇഷ്ടമുള്ളത് കഴിച്ചോട്ടെ എന്നൊക്കെയായിരുന്നു. അന്ന് ആ സാഹചര്യത്തിൽ ഈ പറഞ്ഞത് ശരിയായില്ല, എന്നാൽ ഇതൊക്കെ പറഞ്ഞ ഭാഗ്യലക്ഷ്മി തേയിലയുടെ കണക്ക് പറയുകയും ചെയ്യുന്നു.

ഇവിടെ ഭക്ഷണം എന്നത് ഒരു പൊതുവിഷയമാണ്.. അതുകൊണ്ട് തന്നെ ഇതിൽ ഒരു പരാതി ഉയർന്നു വരുമ്പോൾ അത് ക്യാപ്റ്റനോടാണ് സംസാരിക്കേണ്ടിയിരുന്നത്. അതല്ലങ്കിൽ ഭാഗ്യലക്ഷ്മിക്ക് നേരിട്ട് ഡിമ്പലിനോട് സംസാരിച്ച് ഈ വിഷയത്തിൽ ഒരു തീർപ്പു കൽപ്പിക്കാമായിരുന്നു. ഡിമ്പൽ സംസാരിക്കാൻ വരുമ്പോൾ ഒച്ചയെടുക്കണ്ട, ക്യാമെറ നോക്കുന്നു ഇതൊക്കെ ആണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

കഴിഞ്ഞ എപ്പിസോഡിൽ ക്യാപ്റ്റനോട് ഈ വിഷയം പറയുമ്പോൾ ഡിമ്പൽ സ്വീകരിച്ച നിലപാടും എതിർക്കേണ്ടത് തന്നെയാണ്.. അതായത് എനിക്കിങ്ങനെയെ പറ്റു എന്ന് ഡിമ്പൽ പറയുന്നുണ്ട്. അതിനോട് യോജിക്കാൻ സാധിക്കില്ല. അതൊരു ഗ്രൂപ്പായി നിൽക്കുന്ന മത്സരത്തിന് ചേർന്ന സംസാരമല്ല . ആറ്റിറ്റ്യൂഡ് കാണിച്ചിരിക്കാൻ ആണെങ്കിൽ ഇതുപോലെ ഉള്ള മത്സരത്തിൽ പങ്കെടുക്കാതിരിക്കുന്നതാവും നല്ലത്. എന്നാൽ ആ സംസാരം ഡിമ്പൽ തിരുത്തി.. അങ്ങനെ [പൂർണമായും എന്നൊന്നും പറയുന്നില്ല.. എങ്കിലും അതിലൊരു പരിഹാരം ഡിമ്പൽ കാണിക്കുന്നുണ്ട്. എന്നിട്ടും ഭാഗ്യലക്ഷ്മി ആഹാരത്തിന് മുന്നിലിരുന്ന് കണക്കുപറയുന്നതാണ് ഇന്നലത്തെ എപ്പിസോഡിൽ കണ്ടത്.

അതായത് ബോധപൂർവം ഡിമ്പലിനെതിരെ പ്രശ്നം ഉണ്ടാക്കുക എന്നതാണ് ഇതിന്റെ കാരണം. ഡിമ്പൽ പിന്നീട്‌ മാന്യമായ രീതിയിൽ ഭാഗ്യലക്ഷ്മിയുടെ അടുത്തുചെന്ന് ശബ്ദം താഴ്ത്തി തന്നെ സംസാരിക്കുന്നുണ്ട്. പക്ഷെ അത് കേൾക്കാനും അതിൽ അഭിപ്രായം പറയാനും ഭാഗ്യലക്ഷ്മി ഭയക്കുന്നത് കാണാം. എന്നിട്ടും ഭാഗ്യലക്ഷ്മി പറയുന്നുണ്ട്, കഴിഞ്ഞ സീസണിൽ വരെ ആഹാരത്തിന്റെ പ്രശ്നം ഇവിടെ ഉണ്ടായിട്ടുണ്ട് എന്നൊക്കെ… ഇതൊക്കെ പറയുന്ന ഭാഗ്യലക്ഷ്മിയാണ് ഈ പ്രശ്നനങ്ങളും ഉണ്ടാക്കുന്നത്.

ഡിമ്പലിന്റെ റേഷനിൽ നിന്നുമാണ് ചായ ഇട്ടത് എന്നതൊരു ന്യായമാണെങ്കിലും പഞ്ചസാരയും തേയിലയും പൊതുവായിരുന്നു. ഏതായാലും അതൊക്കെ അമിതമായി ഡിമ്പൽ ഉപയോഗിച്ചോ എന്നുള്ളത് അടുത്ത ആഴ്ച മോഹൻലാൽ വരുമ്പോൾ അറിയാൻ സാധിക്കുമായിരിക്കും.

about bigg boss

Noora T Noora T :