രാഷ്ട്രത്തിന് വേണ്ടി പറഞ്ഞ പല കാര്യങ്ങളും നിങ്ങളെന്നെ സംഘിയാക്കി, തന്റെ സംഘിപ്പട്ടം പോയതിങ്ങനെ!; തുറന്ന് പറഞ്ഞ് മേജര്‍ രവി

നിരവധി ചിത്രങ്ങളിലൂടെ നടനായും സംവിധായകനായും മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് മേജര്‍ രവി. ഇപ്പോഴിതാ അതിര്‍ത്തിയില്‍ പട്ടാളക്കാരനായി നില്‍ക്കുമ്പോള്‍ തനിക്ക് പിന്നില്‍ കാണുന്നത് 110, 120 കോടി ജനങ്ങളെയാണെന്ന് പറയുകയാണ് മേജര്‍രവി. അതാണ് ഒരു പട്ടാളക്കാരന്റെ വികാരമെന്നും അത് തന്നെയാണ് ‘മേം ഹൂം മൂസ’യിലെ മൂസയെന്നും മേജര്‍ രവി വ്യക്തമാക്കി.

‘ഇവിടെ വന്നതിന് ശേഷം ഞാന്‍ സംഘിയായി. രാഷ്ട്രത്തിന് വേണ്ടി പറഞ്ഞ പല കാര്യങ്ങളും മൂലം നിങ്ങളെന്നെ സംഘിയാക്കി എന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു. ഞാന്‍ പട്ടാളത്തിലുണ്ടായിരുന്ന കാലത്ത്, പോരാടിക്കൊണ്ട് ബോര്‍ഡറില്‍ ഉണ്ടായിരുന്ന സമയത്ത് ഇവിടുത്തെ ജാതി മത പ്രശ്‌നങ്ങള്‍ ഞാന്‍ ഒരിക്കലും അനുഭവിച്ചിട്ടില്ല.

കാരണം തിരികെ നോക്കുമ്പോള്‍ എനിക്ക് കാണുന്നത് 110, 120 കോടി ജനങ്ങളാണ്. പക്ഷെ ഞാന്‍ ഇവിടെ വന്നതിന് ശേഷം നിങ്ങള്‍ എന്റെ തലയില്‍ കയറ്റിയിട്ടുണ്ട്, ഞാന്‍ ഹിന്ദുവാണെന്നും എന്റെ കൂടെ നടക്കുന്നയാള്‍ മുസ്ലീമാണെന്നുമൊക്കെ. അവിടെ ഞാന്‍ സംഘിയായി. കാരണം രാഷ്ട്രത്തിന് വേണ്ടി പറഞ്ഞ പല കാര്യങ്ങളും നിങ്ങളെന്നെ സംഘിയാക്കി.

പക്ഷെ ആ സംഘിപ്പട്ടം പോയതെങ്ങനെയാണ്? ആലുവ വെള്ളപ്പൊക്കത്തില്‍ ഞാന്‍ വെള്ളത്തില്‍ ചാടി രക്ഷിച്ചത് മുഴുവന്‍ മുസ്ലിമുകള്‍ ആയതുകൊണ്ട്. ഇങ്ങനൊക്കെയാണ് നിങ്ങളുടെ റിയാക്ഷന്‍. പക്ഷെ ഒരു പട്ടാളക്കാരന്‍ അവിടെ നില്‍ക്കുമ്പോള്‍ ഒരൊറ്റ വികാരമേ ഒള്ളു എന്നും അദ്ദേഹം പറഞ്ഞു.

Vijayasree Vijayasree :