മലയാള സിനിമയില്‍ വളരെ പെട്ടന്ന് ആളിക്കത്തിയ വാർത്തയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ്. ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രമോഷൻ്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ അവതാരകയെ അസഭ്യം പറഞ്ഞു എന്നതാണ് ഭാസിയ്ക്ക് എതിരെയുള്ള കേസ്.
ഇതൊനൊടകം തന്നെ നിരവധി പേര്‍ ശ്രീനാഥ് ഭാസിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നു . ഇപ്പോഴിതാ ഹോം എന്ന ചിത്രത്തില്‍ ഭാസിയുടെ നായികയായി എത്തിയ നടി ദീപ തോമസും വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്.
വിഷയത്തില്‍ ശ്രീനാഥ് ഭാസിയെ അനുകൂലിക്കുകയാണ് ദീപ. അഭിമുഖം എന്ന് പറഞ്ഞ് നടക്കുന്നത് റാഗിങ് ആണ് എന്നാണ് ദീപയുടെ അഭിപ്രായം.
ഇങ്ങനെയാണ് ഇപ്പോള്‍ മലയാളത്തില്‍ അഭിമുഖം നടക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് ഒരു ആക്ഷേപ ഹാസ്യവീഡിയോ ആണ് ദീപ തോമസ് പങ്കുവച്ചിരിയ്ക്കുന്നത്. നിങ്ങള്‍ ആണാണോ പെണ്ണാണോ എന്ന ചോദ്യം ഉള്‍പ്പടെ, ഫോണുകള്‍ പോലും ഇഴകീറി പരിശോധിയ്ക്കുന്ന അഭമുഖങ്ങളാണ് നടക്കുന്നത് എന്ന് ദീപ തോമസ് പറയുന്നു.
നിങ്ങളുടെ ജീവിതത്തിലെ ട്രോമ പറയൂ, മോഹന്‍ലാല്‍ ആണോ മമ്മൂട്ടിയാണോ, എത്ര പേരെ തേച്ചിട്ടുണ്ട്, നിങ്ങളുടെ വാട്‌സ് ആപ് ചാറ്റ് അവസാനം ആരുമായിട്ടായിരുന്നു, അവസാനം വിളിച്ച കോള്‍ എന്നിങ്ങനെയുള്ള ചോദ്യം എങ്ങിനെയാണ് അവതാരകര്‍ ചോദിയ്ക്കുന്നത് എന്ന് ദീപ ഇമിറ്റേറ്റ് ചെയ്യുകയാണ്. രാഗ് വ്യൂ എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിയ്ക്കുന്നത്.
ദീപയുടെ വീഡിയോയെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ബോക്‌സില്‍ എത്തിയിരിയ്ക്കുന്നത്. പറഞ്ഞ കാര്യം നൂറ് ശതമാനം സത്യമാണ്, ഇത് പോലെയുള്ള വീഡിയോകള്‍ ഇനിയും ചെയ്യണം, റാഗിങ് തന്നെയാണ് പല അഭിമുഖങ്ങളിലും നടക്കുന്നത് എന്നൊക്കെയുള്ള കമന്റുകളാണ് വരുന്നത്. സെലിബ്രിറ്റികളും വീഡിയോക്ക് ലൈക്കും കമന്റും അടിച്ചിട്ടുണ്ട്.
വീഡിയോ ഇഷ്ടപ്പെട്ടു എങ്കില്‍ ഷെയര്‍ ചെയ്യണം എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. എന്ത് തന്നെയായാലും എല്ലാം വേദനിപ്പിയ്ക്കുന്നതാണ് എന്ന വാല്‍കഷ്ണവും വീഡിയോയ്ക്ക് ഒപ്പം വച്ചിട്ടുണ്ട്. അഭിനേതാക്കളുടെ ജീവിതം, സെന്‍സിറ്റീവ് കണ്ടന്റ്, സ്വകാര്യ ജീവിതം, തമാശയല്ല എന്നിങ്ങനെയാണ് വീഡിയോയ്ക്ക് നല്‍കിയിരിയ്ക്കുന്ന ഹാഷ് ടാഗുകള്‍.
about deepa thomas