ശ്രീനാഥ് ഭാസി കാരണം ആ നിർമാതാവിന് 20 ലക്ഷം രൂപ നഷ്ടം;സംഘടനയുടെ നിലപാട് ഇത് ; സജി നന്ത്യാട്ട് പറയുന്നു !

ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ ചൂടൻ ചർച്ച വിഷയം .യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിയെ കഴിഞ്ഞ ദിവസം പൊലീസ് അറസറ്റ് ചെയ്തിരുന്നു. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത് എന്നതിനാല്‍ തന്നെ ഇന്നലെ തന്നെ താരം പുറത്തിറങ്ങുകയും ചെയ്തു. അതേസമം സിനിമ നിർമ്മാതാക്കളുടെ സംഘടനയും ശ്രീനാഥ് ഭാസിക്കെതിരെ നടപടിക്കൊരുങ്ങുകയാണ്.

സിനിമയ്ക്ക് നഷ്ടം ഉണ്ടാവുക എന്നുള്ളത് നിർമ്മാതാക്കളേയും വിതരണക്കാരേയും സംബന്ധിച്ച് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണെന്നാണ് ശ്രീനാഥ് ഭാസി വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് നിർമ്മാതാവ് സജി നന്ത്യാട്ട് വ്യക്തമാക്കുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാഥ് ഭാസിക്കെതിരെ ഒട്ടേറെ പരാതികള്‍ ഇതിന് മുമ്പും ലഭിച്ചിട്ടുണ്ട്. ഈ സംഭവം കഴിഞ്ഞ ദിവസമാണല്ലോ ഉണ്ടായത്. അതിന് മുമ്പ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും ചേംമ്പറിലും പല നിർമ്മാതക്കളും ശ്രീനാഥ് ഭാസിക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. താരസംഘടനയായ അമ്മയുമായി നടന്ന സംയുക്ത യോഗത്തില്‍ ഒരു നിർമ്മാതാവ് പറഞ്ഞത് ശ്രീനാഥ് ഭാസി കാരണം 20 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണെന്നും സജി നന്ത്യാട്ട് വ്യക്തമാക്കുന്നു.

ശ്രീനാഥ് ഭാസി കൃത്യസമയത്ത് ഷൂട്ടിങ്ങിന് വരാതെ, ഫോണ്‍ എടുക്കാതെ പെട്ടുപോയെ ഒരു കഥന കഥ കേട്ടു. അവിടിരുന്ന പല അംഗങ്ങളും ശ്രീനാഥ് ഭാസി ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും പുള്ളി ഇഷ്ടമുള്ള സമയത്ത് ഷൂട്ടിങിന് വരുന്നുവെന്നും ഒരു പ്രോജക്ടിനെ സാമ്പത്തികമായി ബാധിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങള്‍ ഉണ്ടാകുന്നുവെന്നും നിർമ്മാതാക്കള്‍ സംയുക്ത യോഗത്തില്‍ വ്യക്തമാക്കി.

അമ്മയെ പ്രതിനിധീകരിച്ച് ഇടവേള ബാബു, സിദ്ധീഖ് എന്നിവരായിരുന്നു ആ ചർച്ചയില്‍ പങ്കെടുത്തത്. ശ്രീനാഥ് ഭാസി അമ്മയിലെ അംഗമല്ല എന്നായിരുന്നു അപ്പോള്‍ ഇടവേള ബാബു പറഞ്ഞത്. അംഗമല്ലാത്ത ഒരാളുടെ കാര്യത്തില്‍ ഇടപെടാനുള്ള അവകാശം ഇല്ലാത്തത് കൊണ്ട് നിങ്ങള്‍ക്ക് തന്നെ ശ്രീനാഥ് ഭാസിയുടെ കാര്യത്തില്‍ നടപടി എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാഥ് ഭാസിയുടെ മുന്നോട്ടുള്ളു പ്രോജക്ടുകള്‍ ഒക്കെ ഓണ്‍ ആവണമെങ്കില്‍ ശ്രീനാഥ് ഭാസി ഇവിടെ വരട്ടെ എന്നായിരുന്നു ചേംമ്പർ അധ്യക്ഷന്‍ സുരേഷ് കുമാർ അന്ന് വ്യക്തമാക്കിയത്. നാളെയാണ് ചേംമ്പറിന്റെ അടുത്ത യോഗം. നിലവിലുണ്ടായ സംഭവങ്ങള്‍ കൂടി ഈ യോഗത്തില്‍ ചർച്ച ചെയ്ത് വ്യക്തമായ ഒരു തീരുമാനം എടുക്കുമെന്നും സജി നന്ത്യാട്ട് പറയുന്നു.മലയാള സിനിമയില്‍ ഒന്നു രണ്ടുപേർ കൂടി ഇങ്ങനെയുണ്ട്. അഭിമുഖം കൊടുക്കുമ്പോഴൊക്കെ ഇവർ എന്താണ് ഉപയോഗിച്ചിരിക്കുന്നതെന്ന് നമുക്ക് എല്ലാവർക്കും അറിയം. അത് ഒരാള്‍ മത്രമല്ല, അവരെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ തയ്യാറല്ല. ഇവരുടെ ഭാവങ്ങളും വർത്തമാനങ്ങളും കുഴഞ്ഞ് കുഴഞ്ഞുള്ള സംസാരങ്ങളും കണ്ടാല്‍ ആർക്കാണ് ഇതൊന്നും മനസ്സിലാവാത്തത്. സിനിമയില്‍ ഇത്തരം ആളുകള്‍ ആവശ്യമില്ല.

ആരാധകർ അത്യാവശ്യം ഇഷ്ടപ്പെട്ട് വരുന്ന നടനാണ്. അദ്ദേഹത്തിന് ദുബായില്‍ ബിസിനസാണ് പ്രധാനം എന്നൊക്കെ പറയുന്നു. എനിക്ക് അറിയില്ല. ഷൈന്‍ നിഗത്തിന്റെ വിഷയത്തില്‍ ഞാനായിരുന്നു വന്ന് സംസാരിച്ചത്. അതൊക്കെ നല്ല രീതിയിലാണ് മുന്നോട്ട് പോയത്. ഇത്തരക്കാരൊക്കെ ഈ വ്യവസായത്തില്‍ ഉണ്ടാവില്ലെന്ന സ്ഥിതി വന്നപ്പോഴാണ് ആ മാറ്റം വന്നതെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർത്തു.

AJILI ANNAJOHN :