സാന്ത്വനം പരമ്പരയിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമാവുകയാണ് ഗോപിക അനിൽ. കബനിയെന്ന് പരമ്പരയിലൂടെയാണ് ഗോപിക സീരിയൽ ജീവിതം ആരംഭിച്ചത് എങ്കിലും കരിയർ ബ്രെയ്ക്ക് ആയത് സാന്ത്വനം പരമ്പരയിലെ അഞ്ജലിയിലൂടെയാണ്
സാന്ത്വനത്തിന്റെ വിഷേഷങ്ങൾ പലപ്പോഴും താരങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കിടാറുണ്ട്. അതിൽ ഗോപികയും, ചിപ്പിയും സജിനും എല്ലാം ഒട്ടുമിക്ക വിശേഷങ്ങളും ഷെയർ ചെയ്തുകൊണ്ട് എത്താറുണ്ട്.
ഇപ്പോൾ ഗോപിക പങ്ക് വച്ചിരിക്കുന്ന ഒരു ചിത്രമാണ് വൈറൽ ആകുന്നത്. പരമ്പരയിൽ വല്യേട്ടൻ റോളിൽ എത്തുന്ന രാജീവ് പരമേശ്വരനും, ശ്യാമിനും ഒപ്പമുള്ള ചിത്രമാണ് ഗോപിക പങ്ക് വച്ചിരിക്കുന്നത്. ഇവരോട് ഒപ്പമുള്ള നിമിഷം ഏറ്റവും പ്രിയപ്പെട്ടത് എന്ന ക്യാപ്ഷ്യനോടെയാണ് ഗോപിക ചിത്രം പങ്ക് വച്ചത്.
ബിഗ് ബ്രദേഴ്‌സ്, . വല്യേട്ടൻസ്, ബ്രദർ സിസ്റ്റർ ബോണ്ട്, ദെയർ ലിറ്റിൽ സിസ്റ്റർ തുടങ്ങിയ ഹാഷ് ടാഗോടുകൂടിയായണ് ഗോപിക ചിത്രം പങ്ക് വച്ചത്.
പരമ്പരയിൽ പ്രേക്ഷകർ കാണുന്നതുപോലെ തന്നെയാണ് ഷൂട്ടിങ് സെറ്റും എല്ലാവരും ഒരേ മനസ്സോടെയാണ് ഈ പരമ്പരയിൽ പ്രവർത്തിക്കുന്നത് എന്ന് താരങ്ങൾ പങ്കിടുന്ന വിശേഷങ്ങളിലൂടെ വ്യക്തമാണ്.
പരമ്പരയിൽ സജിൻ അവതരിപ്പിക്കുന്ന ശിവയുടെ ഭാര്യ ആയിട്ടാണ് ഗോപിക എത്തുന്നത്.ശിവാജ്ഞലി എന്ന പേരിൽ ഫാൻ പേജുകളും സോഷ്യൽ മീഡിയയിൽ സജീവം ആണ്.