സഭ്യമായ രീതിയിലല്ല ഈ വിഷയം അവസാനിച്ചത്; ഒരു വ്യക്തിയോടുള്ള വൈരാഗ്യത്തിന്റെ പേരില്‍ ഒരു കലാരൂപത്തെ കൊല ചെയ്യുന്നതില്‍ വിഷമമുണ്ടെന്ന് ശ്രീനാഥ് ഭാസി

കഴിഞ്ഞ ദിവസമായിരുന്നു ശ്രീനാഥ് ഭാസി ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ച സംഭവം വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ‘ചട്ടമ്പി’ സിനിമയുടെ സംവിധായകന്‍ അഭിലാഷ് എസ് കുമാര്‍. ഒരു വ്യക്തിയോടുള്ള വൈരാഗ്യത്തിന്റെ പേരില്‍ ഒരു കലാരൂപത്തെ കൊല്ലരുത് എന്നാണ് സംവിധായകന്‍ വാര്‍ത്താസമ്മേളനത്തില്‍ പറയുന്നത്.

സംഭവം അറിഞ്ഞ ഉടന്‍ ഹോട്ടലില്‍ എന്താണ് നടന്നതെന്ന് പോലും നോക്കാതെ ആ മാധ്യമപ്രവര്‍ത്തകയുടെ ഓഫീസിലേക്ക് പോവുകയായിരുന്നു. അവരോട് സംസാരിച്ചു. തുടര്‍ന്ന് ഹോട്ടലിലേക്ക് പോയി പിആര്‍ ടീമിനെ കണ്ടിരുന്നു. ഭാസി ഈ വിഷയത്തില്‍ മാപ്പ് പറയാന്‍ വേണ്ടി ചെന്നിരുന്നു എന്ന് അറിഞ്ഞു.

അവരും ദേഷ്യപ്പെട്ടു, ഭാസി ഇറങ്ങിപ്പോയി എന്നാണ് ഒരു ഭാഗത്തു നിന്ന് അറിഞ്ഞത്. സഭ്യമായ രീതിയിലല്ല ഈ വിഷയം അവസാനിച്ചത്. സംഭവം നടന്നപ്പോള്‍ തങ്ങളാരും അവിടെയുണ്ടായിരുന്നില്ല. ചട്ടമ്പി വെള്ളിയാഴ്ച ഇറങ്ങിയപ്പോള്‍ നല്ല പ്രതികരണമായിരുന്നു.

പക്ഷേ, ഇന്ന് ശ്രീനാഥ് ഭാസി എന്ന വ്യക്തിയോടുള്ള പ്രശ്‌നം സിനിമയെ ബാധിക്കുന്നുണ്ട്. ശ്രീനാഥ് ഭാസി എന്നുള്ളത് സിനിമയുടെ ഒരുഭാഗം മാത്രമാണ്. പത്തുനൂറ്റമ്പത് പേരുടെ രണ്ടു വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് ഉണ്ടാക്കിയ സിനിമയാണ്. ഒരു വ്യക്തിയോടുള്ള വൈരാഗ്യത്തിന്റെ പേരില്‍ ഒരു കലാരൂപത്തെ കൊല ചെയ്യുന്നതില്‍ വിഷമമുണ്ട്. അവതാരകയെ അപമാനിക്കുന്ന തരത്തില്‍ ഒന്നും സംസാരിച്ചിട്ടില്ലെന്നാണ് നടന്‍ പറഞ്ഞതെന്നും സംവിധായകന്‍ പറഞ്ഞു.

Vijayasree Vijayasree :