ബിഗ് ബോസ് ഹൗസിൽ ലക്ഷ്മിയുടെ നേരെ പൊട്ടിത്തെറിച്ച് അനൂപ്; ചുമ്മാതെ കയറി തിളക്കുന്നത് എന്തിനെന്ന് റിതു

ബിഗ് ബോസ് പുതിയ പതിപ്പ് തുടങ്ങിയത് മുതൽ ഉയർന്നു കേട്ട ഒന്നായിരുന്നു കഴിഞ്ഞ പതിപ്പിനെ പോലെ തല്ലും വഴക്കുമില്ല എന്നത്. എന്നാൽ പുതുതായി മൂന്ന് പേർ കടന്നുവന്നതോടെ ബിഗ് ബോസ് ഹൗസിന്റെ ഗതി മാറിയിരിക്കുകയാണ്. ശാന്തമായിരുന്ന പല മത്സരാർഥികളുടേയും ക്ഷമ കൈവിട്ട് പോയിരിക്കുകയാണ്. അടുത്ത സുഹൃത്തുക്കളായ താരങ്ങളാണ് പരസ്പരം കൊമ്പ് തമ്മിൽ തമ്മിത്തല്ലിത്തുടങ്ങിയിരിക്കുന്നത്.

ഭക്ഷണത്തെ കുറിച്ചുളള ചർച്ചയാണ് അവസാനം വഴക്കിൽ എത്തിയിരിക്കുന്നത്. തൂത്തുവാരുന്നതോ തുടക്കുന്നതോ പോലെയല്ല കുക്കിങ്ങ് എന്ന് പറയുന്ന ലക്ഷ്മിയെയാണ് ആദ്യം വഴക്കിടുന്നത്. ഇത്രയും പേര്‍ വാ നീട്ടാന്‍ പറ്റുന്നുണ്ടെങ്കില്‍ അകത്തോട്ട് സാധനം പോവണമെന്നും ലക്ഷ്മി പറയുന്നുണ്ട്. വളരെ മോശമായ സംസാരമായിപ്പോവുകയായിരുന്നു ഇത്. അതുകൊണ്ടുതന്നെ ഇത് മറ്റ് മത്സരാർഥികൾക്ക് ഇഷ്ടമാകുന്നില്ല. തുടർന്ന് അഡോണിയും റംസാനും ലക്ഷ്മിയെ ചോദ്യം ചെയ്ത് രംഗത്തെത്തുകയായിരുന്നു.

ഇത് എല്ലാവരും ഉള്‍പ്പെടുന്ന കാര്യമാണ്, ഒരാളുടെ കൈയ്യില്‍ നിന്നും എടുത്തിടേണ്ടതില്ലെന്നായിരുന്നു റംസാന്‍ പറയുന്നത്. ആരാ പോവാഞ്ഞത് എന്ന് പറഞ്ഞ് അഡോണി ലക്ഷ്മിയുടെ അടുത്തേയ്ക്ക് വരുകയും ചെയ്യുന്നുണ്ട്. ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ടെന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. പൊതുവിൽ നോമിനേഷൻ കഴിഞ്ഞതോടെ പഴയ കൂട്ടൊക്കെ അവതാളത്തിലായിരിക്കുകയാണ്. കൂടാതെ റംസാന് വന്നപ്പോൾ ഉള്ള ക്ഷമ ഒന്നും മുന്നോട്ട് പോകുമ്പോൾ കാണുന്നില്ല.

അനൂപും ദേഷ്യപ്പെടുന്നത് വീഡിയോയിൽ കാണാം. പൊതുവെ വഴക്കിനും ബഹളത്തിനും പോകാത്ത വ്യക്തിയാണ് അനൂപ്. എന്നാൽ ഇത്തവണ അനൂപും പൊട്ടിത്തെറിക്കുകയായിരുന്നു. ലക്ഷ്മി പറഞ്ഞു, ഞാന്‍ കേറാം, ഇത് ഇന്നലെ സംഭവിച്ച കാര്യമാണ്. എന്ന് ശാന്തനായി പറയുന്ന അനൂപിനെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. എന്നാൽ പിന്നീട് ഇടയിൽ കയറി സംസാരിക്കരുതെന്ന് പറഞ്ഞ് റിതുവിനോട് പൊട്ടിത്തെറിക്കുകയായിരുന്നു.വണ്‍ സെക്കന്‍ഡ് പ്ലീസ് റിതൂവെന്നും അനൂപ് പറയുന്നുണ്ട്. ഈ വഴക്കിലേയ്ക്ക് റംസാനും എത്തുകയായിരുന്നു. പ്രഷര്‍ കയറി അവനാണ് വഴക്കുണ്ടാക്കിയതെന്ന് റിതു പറയുന്നതും പുറത്തു വന്ന വീഡിയോയിൽ കാണാം. കുറേ നേരമായല്ലോ ചൂണ്ടിക്കാണിക്കുന്നതെന്ന് പറഞ്ഞായിരുന്നു റംസാന്‍ റിതുവിനോട് ചൂടാകുന്നു ചുമ്മാതെ കയറി തിളക്കുന്നത് എന്തിനാണെന്നും റിതു റംസാനോട് ചോദിക്കുന്നു. നിങ്ങളെന്തിനാണ് ചിലക്കുന്നത്.ഇത്രയും നേരം താന്‍ മര്യാദക്ക് ഇരുന്നതാണെന്ന് പറഞ്ഞ് ഇവിടെ നിന്ന് പുറത്തേക്ക് പോവുകയാണ് റംസാന്‍. ആദ്യം പലതും തമാശയായി കണ്ടിരിക്കുന്ന മത്സരാർത്ഥികൾക്കിടയിൽ ഇപ്പോൾ എല്ലാം ഗൗരവമായിക്കൊണ്ടിരിക്കുകയാണ്.

Noora T Noora T :