ആർക്കും സത്യം അറിയാൻ ആഗ്രഹമില്ല… ആ കുട്ടിയെ കുറിച്ച് പറഞ്ഞ് ആ രക്ഷിതാക്കളെ വിഷമിപ്പിക്കരുത്; സത്യവസ്ഥയുമായി ഡിംപലിന്റെ സഹോദരി തിങ്കൾ

ബിഗ് ബോസിലെ മത്സരാർത്ഥിയായ ഡിംപലും , താരത്തിന്റെ തുറന്ന് പറച്ചിലുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചർച്ച വിഷയം .ആത്മസുഹൃത്തിന്റെ വേർപാടും അതിനു താൻ സാക്ഷ്യം വഹിച്ച വിവരങ്ങളും ആയിരുന്നു ഡിംപൽ ബിഗ് ബോസിൽ വച്ച് പറഞ്ഞത്. തന്റെ ആത്മസുഹൃത്തായ ജൂലിയറ്റിന്റെ മരണത്തെ കുറിച്ചുള്ള തുറന്നു പറച്ചിലായിരുന്നു ഡിംപൽ നടത്തിയത്

അതിനെ പിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മിഷേല്‍ ബിഗ് ബോസ്സിൽ എത്തിയത് ഡിംപല്‍ സിമ്പതി നേടാനായി ഒരു കഥ കെട്ടിച്ചമച്ചതാണെന്നാണ് മിഷേല്‍ ഉന്നയിക്കുന്ന ആരോപണം. ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് മാത്രമാണ് ഡിംപല്‍ ജൂലിയറ്റിന്റെ വീട്ടിലേക്ക് പോയതെന്നാണ് മിഷേല്‍ പറഞ്ഞത്.

ഡിംപലിന്റെ തുറന്നുപറച്ചിലിന് പിന്നാലെ ഒട്ടനവധി സംശയങ്ങളുമായി സോഷ്യൽ മീഡിയയും രംഗത്ത് എത്തിയിരുന്നു. ഇതോടെ ഡിംപലിന്റെ സഹോദരിയും മലയാളി ഹൗസ് താരവും ആയിരുന്ന തിങ്കളും വിശദീകരണവുമായി എത്തുകയും ചെയ്തിരുന്നു. എന്നിട്ടും ആരാധകരുടെ സംശയങ്ങൾ മാറാതെ വന്നതോടെയാണ് കൂടുതൽ തെളിവുകളുമായി വീണ്ടും തിങ്കൾ രംഗത്ത് എത്തിയത്. കുറച്ചു ചിത്രങ്ങളും അതിന് മറ്റൊരു കുറിപ്പുമായിട്ടാണ് തിങ്കൾ വീണ്ടും എത്തിയിരിക്കുന്നത്.

” ഏഴാം ക്ലാസിലെ ജൂലിയറ്റിനെ കണ്ടുമുട്ടുക. മികച്ച വോളിബോൾ പ്ലെയർ ആയിരുന്ന ക്‌ളാസ്സിലെ ഏറ്റവും നീളം കൂടിയ കുട്ടി ആയിരുന്നു അവൾ. ഒരു അവാർഡ് ദാന ചടങ്ങിൽ അന്ന് ജൂലിയറ്റ് ധരിച്ച അതെ വസ്ത്രമാണ്, അടുത്തിടെ ഡിംപൽ ധരിച്ചത്, അതിപ്പോഴും അവൾക്ക് പാകമാണ്”

” എനിക്ക് തോനുന്നു അതിവിടെ ഒരു പ്രശ്നം അല്ലെന്ന്. ആർക്കും സത്യം അറിയാൻ ആഗ്രഹമില്ല. ആരെയെങ്കിലും സോഷ്യൽ മീഡിയ വഴി അധിക്ഷേപിച്ചു സ്വയം ഫ്രസ്‌ട്രേഷൻ തീർക്കുകയാണ് ആളുകൾ ചെയ്യുന്നത്. അതേ ആളുകൾ ഇതേ മത്സരാർത്ഥികളെ വിലയിരുത്തുകയും ചെയ്യുന്നു”, എന്ന ക്യാപ്ഷ്യനോടെയാണ് തിങ്കൾ ജൂലിയറ്റിന്റെ അതേ വസ്ത്രം ധരിച്ചെത്തിയ ഡിംപിലിന്റെ ചിത്രം പങ്ക് വച്ചത്.

ഡ്രെസിന്റെ ലെങ്ങ്തിനെ കുറിച്ച് മുൻപേ തന്നേ തിങ്കൾ വ്യക്തമാക്കിയിരുന്നു. ” പട്ടുപാവാട തോറ്റുപോകുന്ന നീളമുള്ളവയായിരുന്നു ഇരുപത് വർഷം മുമ്പ് ഓഷാന സ്കൂളിലെ യൂണി ഫോം. പിന്നെ തടിയാണെങ്കിൽ അന്നത്തേതിനേക്കാൾ തടി കുറിവാണ് ഡിംപലിന്”,‌ എന്നും തിങ്കൾ മുൻപേ തന്നെ വ്യക്തമാക്കിയിരുന്നു . ഡിംപലിനെ കുറിച്ച് ചോദിക്കൂ ആ കുട്ടിയെ കുറിച്ച് പറഞ്ഞ് ആ രക്ഷിതാക്കളെ വിഷമിപ്പിക്കരുതെന്നും തിങ്കൾ വീഡിയോയിലൂടെ മുൻപ് അഭ്യർത്ഥിച്ചിരുന്നു.

Noora T Noora T :