ഇനി അതിന് സാധിക്കില്ല ; ദുല്‍ഖര്‍ സല്‍മാന്റെ ‘കുറിപ്പിനെതിരായ ’ ഹർജി സുപ്രീം കോടതി തള്ളി!

ദുൽഖർ സൽമാൻ നായകനായെത്തി 2021-ൽ പുറത്തിറങ്ങിയ വിജയ ചിത്രമാണ് ‘കുറുപ്പ്’. നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകൾ സജീവമാക്കിയ ചിത്രംകൂടിയായിരുന്നു.

പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ദുല്‍ഖര്‍ സല്‍മാൻ നായകനായെത്തിയ ‘കുറുപ്പ്’ പ്രദർശിപ്പിക്കുന്നത്‌ തടയണമെന്ന്‌ ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ചിത്രം റിലീസ് ആയതിനാൽ ഇനി പ്രദർശനം തടയാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി.

കുറ്റവാളിയായ സുകുമാരക്കുറുപ്പിന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യത ലംഘിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം സ്വദേശി സെബിൻ തോമസ് സുപ്രീം കോടതിയെ സമീപിച്ചത്. ജനുവരിയിൽ നൽകിയ ഹർജി ഇപ്പോഴാണ് കോടതിയുടെ പരിഗണനയിൽ വരുന്നത്.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് നു മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്. കോവിഡിന് ശേഷം തീയറ്ററുകളിൽ ആളെ എത്തിച്ച പടമായിരുന്നു കുറുപ്പ്. ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയെ കൊന്നതിന് ശേഷം കാണാമറയത്ത് ഒളിക്കുന്ന കുറുപ്പും കുറുപ്പിനെ തേടിയുള്ള ഡി വൈ എസ് പി കൃഷ്ണദാസിന്റെ അന്വേഷണവുമാണ് കഥയെ മുന്നോട്ടുനയിക്കുന്നത്.

AJILI ANNAJOHN :