അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെ വളരെയധികം ശ്രദ്ധിക്കപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. ചിത്രത്തിൽ നിവിൻ പോളിയുടെ നായികമാരിൽ ഒരാളായിട്ടായിരുന്നു അനുപമ സിനിമയിലേക്ക് കാലെടുത്തുവച്ചത്. ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ അനുപമ താരമായി. ചുരുളൻ മുടി അഴിച്ചിട്ട മുടിയാണ് പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായത്.
എന്നാൽ സിനിമ റിലീസ് ആയപ്പോൾ ഉണ്ടായ സപ്പോർട്ട് തുടർന്ന് അനുപമയ്ക്ക് പ്രേക്ഷകരിൽ നിന്നും
ലഭിച്ചില്ല. സിനിമ ഹിറ്റ് ആയതോടെ നടിക്കെതിരെ ട്രോളുകളും സൈബർ ആക്രമണവും വന്നു. സിനിമയിൽ അത്ര വലിയ റോൾ ആയിരുന്നില്ല അനുമപയ്ക്ക് ഉണ്ടായിരുന്നത്.
എന്നാൽ പ്രേമം തെന്നിന്ത്യ ഒട്ടാകെ ഹിറ്റായതോടെ അനുപമയ്‌ക്ക് തെലുങ്ക് തമിഴ് കന്നഡ ഉളപ്പടെയുള്ള ഭാഷകളിൽ നിന്ന് കൂടുതൽ അവസരങ്ങൾ ലഭിച്ചു. ഇതോടെ മലയാളം വിട്ട് നടി തെലുങ്കിൽ സജീവമാവുകയായിരുന്നു. ഇന്ന് തെലുങ്ക് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് അനുപമ.
അനുപമയുടെ ഒടുവിൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം കാർത്തികേയ 2 സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. ഹാപ്പി ഡേയ്സ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതനായ നിഖിൽ സിദ്ധാർഥ് ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലേക്ക് മൊഴി മാറ്റിയ ചിത്രം സെപ്റ്റംബർ 23 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അനുപമയും ടീമും കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയിരുന്നു.
സിനിമയുടെ പ്രചരണാർത്ഥം പല അഭിമുഖങ്ങളും അനുപമ പങ്കെടുത്തിരുന്നു. അതിൽ ഒരു മീഡിയക്ക് നൽകിയ അഭിമുഖത്തതിൽ അനുപമ പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അനുപമയുടെ മുടി ചർച്ചയായ സമയത്ത് ഒരു ടെലിവിഷൻ പരിപാടിയ്ക്ക് ഇടയിൽ തന്റെ സുഹൃത്ത് ചോദിച്ച ഒരു ചോദ്യവും അതിന് താൻ നൽകിയ മറുപടിയുമാണ് അനുപമ പങ്കുവച്ചത്. ഇന്നാണെങ്കിൽ ആ ചോദ്യത്തിന് മറ്റൊന്ന് ആയേനെ തന്റെ മറുപടിയെന്ന് പറഞ്ഞുകൊണ്ടാണ് അനുപമ പഴയ ചോദ്യവും ഉത്തരവും ആവർത്തിച്ചത്.
ജോൺ ബ്രിട്ടാസ് നടത്തിയ ഒരു അഭിമുഖത്തിൽ പണ്ട് എന്റെ സുഹൃത്ത് ഒരു ചോദ്യം ചോദിച്ചിരുന്നു. മണിരത്നം സാർ ഒരു സിനിമയിലേക്ക് വിളിക്കുകയാണ് പക്ഷേ അത് ചെയ്യണമെങ്കിൽ തല മൊട്ടയടിക്കണം. പോകുമോയെന്ന്. അന്ന് ഞാൻ പതിനെട്ട് വയസുള്ള ഒരു കുട്ടിയാണ്. എന്റെ മുടി മൊത്തം ഒറ്റയടിക്ക് മൊട്ടയടിക്കാനൊക്കെ പറഞ്ഞാൽ.. അത് പറ്റില്ല എന്ന് ഞാൻ പറഞ്ഞു.
പക്ഷെ ഇന്നത്തെ ഞാനാണെങ്കിൽ പറയും, മണിരത്നം സർ എന്നെ വിളിച്ചാൽ, മുടി പോട്ടെ പുല്ല്, ദേ വരുന്നു എന്ന് പറഞ്ഞ് ഞാൻ പോവും. മുടി ഇന്ന് വരും നാളെ പോകും എന്ന് കരുതും,’ അനുപമ പറഞ്ഞു. പ്രേമത്തിലെ ഹെയർ സ്റ്റൈൽ താൻ പിന്നീട് ഉപയോഗിച്ചിട്ടില്ലെന്നും നടി പറഞ്ഞു.
അതേസമയം, വാർത്താ സമ്മേളനത്തിൽ മലയാളത്തിൽ നിന്ന് തഴയുകയാണോ എന്ന ചോദ്യത്തിനോടും അനുപമ പ്രതികരിച്ചിരുന്നു. ‘തഴയുന്ന പോലെ ഒന്നും തോന്നിയിട്ടില്ല, കാരണം പ്രേമം ഇറങ്ങിയ സമയത്ത് എന്നെ ഒരുപാട് സ്നേഹിച്ചതാണ് മലയാളി പ്രേക്ഷകർ. സിനിമാ രംഗത്ത് നിന്ന് വരെ ആ സ്നേഹം എനിക്ക് ലഭിച്ചതാണ്. മുടിയുള്ള കുട്ടി എന്ന രീതിയിലൊക്കെ എല്ലാവർക്കും വലിയ കാര്യമായിരുന്നു,’
‘പക്ഷേ ഞാൻ പ്രേമം സിനിമയിൽ കുറച്ച് ഭാഗത്തെ വരുന്നുള്ളു, അത് കൊണ്ട് എന്തിനാണ് ഇത്ര പ്രൊമോഷൻ ഒക്കെ കൊടുക്കുന്നത് എന്ന രീതിയിൽ എല്ലാവരും ചിന്തിച്ച് കാണും. അങ്ങനെ ചിന്തിച്ചവരെ കുറ്റം പറയാനും പറ്റില്ല. പിന്നെ ആ സമയത്ത് എനിക്ക് ആളുകളോട് എന്താണ് സംസാരിക്കേണ്ടത്, എങ്ങനെയാണ് സംസാരിക്കേണ്ടത് എന്ന് പോലും അറിയില്ല,’
‘ഇപ്പോൾ കുറച്ച് ഫിൽട്ടർ ചെയ്ത് സംസാരിക്കും, അന്ന് ഞാൻ ഒരു നോർമൽ ഇരിങ്ങാലക്കുട കുട്ടിയായിരുന്നു ഞാൻ. ഇപ്പോൾ അതിൽ നിന്ന് ഒക്കെ മാറ്റം വന്നിട്ടുണ്ട് കുറച്ച് ഇൻഡസ്ട്രി അടവുകൾ പഠിച്ചു. അങ്ങനെ ഓരോന്ന് ഉണ്ടായി എന്നല്ലാതെ ഇൻഡസ്ട്രി എന്നെ തഴയുന്ന പോലെ ഒന്നും തോന്നിയിട്ടില്ല,’ അനുപമ പറഞ്ഞു.
about anupama