ദൃശ്യം 2 റിലീസ് ചെയ്തതതോടെ സോഷ്യൽ മീഡിയ മുഴുവൻ അഭിനന്ദനപ്രവാഹമാണ്. ഇപ്പോൾ ഇതാ മോഹൻലാലിന്റെ അഭിനയത്തെ കുറിച്ചും ദൃശ്യം 2നെ കുറിച്ചും സാഹിത്യകാരൻ എൻ എസ് മാധവൻ പറഞ്ഞ വാക്കുകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. മോഹൻലാലിന്റെ അഭിനയത്തെ വാനോളം പുകഴ്‍ത്തുകയാണ് അദ്ദേഹം
ദൃശ്യം വളരെ ഇഷ്‍ടപ്പെട്ടു. ദൃശ്യം മൂന്ന് വേണമെന്നും അദ്ദേഹം പറയുന്നു. മോഹൻലാലിന്റെ അഭിനയത്തെ കുറിച്ചും എൻ എസ് മാധവൻ പറയുന്നു. സിനിമയിലെ മോഹൻലാലിന്റെ ആദ്യത്തെ സീനിനെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ വിരലുകള്‍ പോലും അഭിനയിക്കുന്നുവെന്നാണ് എൻ എസ് മാധവൻ പറയുന്നത്.
ആദ്യ ഭാഗത്തുണ്ടായ മീന, അൻസിബ, എസ്‍തര്‍, സിദ്ധിഖ്, ആശാ ശരത് തുടങ്ങിയവര്‍ക്ക് പുറമേ മുരളി ഗോപിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.