ദിലീപിന്റെ അഭിഭാഷകരും കോടതിയില്‍ ഈ നടപടി ക്രമങ്ങള്‍ കറക്ടല്ലെന്ന നിലപാട് തന്നെയാണ് എടുത്തത്, പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്ന നിലയിലേക്ക് തന്നെ അവരും എത്തി; തുറന്നടിച്ച് അഡ്വ ടിബി മിനി !

കേരളമനസാക്ഷിയെ ഞെട്ടിച്ച നടിയെ അക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് 5 വര്‍ഷം പൂര്‍ത്തിയിരിക്കുകയാണ് . യുവനടിക്കു നേരെ സഹപ്രവർത്തകൻ നൽകിയ ബലാത്സംഘ ക്വട്ടേഷന്റെ ഞെട്ടിക്കുന്ന ഓർമയാണ് നടിയെ അക്രമിച്ച കേസ്.
5 വർഷം പൂർത്തിയാകുമ്പോൾ അതിജീവിതയുടെ നിയമ പോരാട്ടം അനന്തമായി തുടരുകയാണ്. 2017 ഫെബ്രുവരി 17നാണ് എറണാകുളം അങ്കമാലിക്ക് അടുത്ത് വച്ച് യുവനടിക്കു നേരെ ആക്രമണം നടന്നത്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന നടിയുടെ കാർ തടഞ്ഞു നിർത്തി അക്രമികൾ നടിയെ തട്ടിക്കൊണ്ടുപോയി.

നടി ആക്രമിക്കപ്പെട്ട കേസിലെ പതിനഞ്ചാം പ്രതിയായ ശരതിന്റെ കേസ് ഫയലിന്റെ കോടതി മാറ്റവുമായി ബന്ധപ്പെട്ട് വളരെ സുപ്രധാനമായ നിലപാടായിരുന്നു കഴിഞ്ഞ ദിവസം വിചാരണക്കോടതി സ്വീകരിച്ചത്. ശരത്തിന്റെ കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയ തീരുമാനം വിചാരണക്കോടതി തിരുത്തുകയായിരുന്നു. പ്രോസിക്യൂഷന്റെ കടുത്ത എതിർപ്പിനെ തുടർന്നായിരുന്നു നടപടി.

കേസ് ഫയൽ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലേക്ക് തിരിച്ചയച്ചു. അതേസമയം ഈ ഒരു ആവശ്യത്തില്‍ ദിലീപിന്റെ അഭിഭാഷകരും തങ്ങളെ എതിർത്തില്ലെന്നാണ് അഡ്വ ടിബി മിനി വ്യക്തമാക്കുന്നത്.ഒരു ചാനൽ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

എട്ടാം പ്രതി ദിലീപിന്റെ അഭിഭാഷകരും കോടതിയില്‍ ഈ നടപടി ക്രമങ്ങള്‍ കറക്ടല്ലെന്ന നിലപാട് തന്നെയാണ് എടുത്തത്. പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്ന നിലയിലേക്ക് തന്നെ അവരും എത്തി. കാരണം നിയമം അതാണ് പറയുന്നത്. അതുകൊണ്ടാണ് കോടതിക്ക് അങ്ങനെ ചെയ്യേണ്ടി വന്നത്. പക്ഷെ സാധാരണ രീതിയിലുള്ള നടപടിക്രമങ്ങള്‍ മാറ്റി ഒരു കാരണവശാലും ചെയ്യാതെ ഇത് ഇങ്ങനെ സെഷന്‍സ് കോടതിയിലേക്ക് എത്തിയെന്ന കാര്യം സംബന്ധിച്ച് അറിവില്ലെന്നും ടിബി മിനി പറയുന്നു.

മജിസ്ട്രേറ്റ് കോടതിയുടെ ഭാഗത്ത് നിന്നും അക്കാര്യത്തില്‍ വീഴ്ച പറ്റി. മജിസ്ട്രേറ്റ് കോടതിക്ക് സെഷന്‍സ് കോടതിയിലേക്ക് നേരിട്ട് അങ്ങനെ കേസോ ഫയലോ പ്രതികളെയോ കൊടുക്കാന്‍ കഴിയുന്ന അവകാശം ഇല്ല എന്നാണ് സിആർപിസി പറയുന്നത്. നിയമപ്രകാരമായിരുന്നു കോടതി ഇക്കാര്യത്തില്‍ പ്രവർത്തിക്കേണ്ടിയിരുന്നത്.

മജിസ്ട്രേറ്റ് കോടതിക്ക് ഒരു തെറ്റ് പറ്റിയാല്‍ പ്രിന്‍സിപ്പല്‍ കോടതി തീർച്ചയായിട്ടും അത് തിരുത്തണമായിരുന്നു. ഇത് എങ്ങനെ സെഷന്‍സ് കോടതിയിലേക്ക് എത്തി എന്ന് ചോദിച്ചാല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഭാഗത്ത് നിന്നും തെറ്റായ നടപടിക്രമം ഉണ്ടായി, അല്ലെങ്കില്‍ സെഷന്‍ കോടതി അങ്ങനെ ഒരു തെറ്റായ കാര്യം ചെയ്യുന്നതിന് മജിസ്ട്രേറ്റ് കോടതിക്ക് അനുവാദം കൊടുത്തുവെന്നും ടിബി മിനി പറയുന്നു.

പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി എന്ന് പറയുന്നത് ചെറിയ കോടതി അല്ല. ഒരു തെറ്റായിട്ടുള്ള കാര്യം തന്റെ കീഴിലുള്ള മജിസ്ട്രേറ്റ് കോടതി ചെയ്യുമ്പോള്‍ അതിനെ കറക്ട് ചെയ്യിക്കേണ്ടതാണ്. ആ തെറ്റാണ് സെഷന്‍ കോടതിക്ക് പറ്റിയിരിക്കുന്നത്. പ്രോസിക്യൂഷന്‍ ചെയ്യുന്ന കാര്യങ്ങളാണെങ്കിലും വക്കീലന്‍മാർ ചെയ്യുന്ന കാര്യങ്ങളാണെങ്കിലും കോടതികളുടെ ഭാഗത്ത് നിന്നും ഒരു പിഴവുണ്ടാവാന്‍ പാടില്ല. പിഴവ് ഉണ്ടായാല്‍ അതില്‍ പിന്നീട് ഉണ്ടാവുന്ന കാര്യങ്ങള്‍ നന്നായി അറിയാവുന്നത് കൊണ്ടാണ് നമ്മള്‍ ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഈ കോടതിക്ക് വിചാരണ നടത്താന്‍ കഴിയുമോ ഇല്ലോയോ എന്നുള്ള ലീഗലായിട്ടുള്ള ഒരു ചോദ്യവും പോസിക്യൂഷന്‍ ഉന്നയിച്ചിട്ടുണ്ട്. അത് ഗൂഡാലോചനയോ ഇല്ലാത്ത കാര്യമോ അല്ല. ഞങ്ങള്‍ ഉന്നയിച്ചിരിക്കുന്നത് നിയമപരമായ കാര്യം. 409 സിആർപിസി പ്രകാരം ജൂഡീഷ്യല്‍ ട്രാന്‍സ്ഫർ ചെയ്ത ഒരു കേസ് കോടതിയുടെ ഉത്തരവില്ലാതെ അഡ്മിനിസ്ട്രേറ്റ് ഒഫീസർക്ക് അത് ചെയ്യാന്‍ സാധിക്കുന്നില്ല. നിയമപരായ കാര്യങ്ങളാണ് ഞങ്ങള്‍ ചോദിക്കുന്നത്.

അജകുമാർ ആദ്യം തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ് ഇത്. ഇക്കാര്യത്തില്‍ വീണ്ടും പിഴവുകള്‍ സംഭവിച്ചു. കഴിഞ്ഞ ദിവസം എല്ലാ ശരത് ഉള്‍പ്പടേയുള്ള എല്ലാ പ്രതികള്‍ക്കും ഈ കോടതിയില്‍ നിന്നും റിപ്പോർട്ടിന്റെ കോപ്പി കോടതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനൊക്കെ കൃത്യമായ നിയമം ഉണ്ട്. അത് ചെയ്യാതെ നമുക്കൊരു തിരക്കുണ്ടെന്നും പറഞ്ഞ് തോന്നിയത് പോലെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ലെന്നും ടിബി മിനി പറയുന്നു.

AJILI ANNAJOHN :