സ്ത്രീകളെ അടുത്ത് അറിയാവുന്നത് കൊണ്ടാണ് ഇത്രയധികം സ്ത്രീ ആരാധകർ ഉള്ളത്; സീരിയലുകളും സ്ത്രീകളും… ; ദൂരദർശൻ മുതലുള്ള ഹിറ്റ് സീരിയലുകൾ..; എഎം നസീര്‍ പറയുന്നു!

മലയാളത്തിലെന്നല്ല, എല്ലാ ഭാഷകളിലും സീരിയലുകൾ ഒരു പ്രത്യേക താരമാണ്. പലരും വിമർശിക്കും. എന്നാൽ സീരിയൽ റേറ്റിംഗ് കാണുമ്പോൾ വിമർശകരേക്കാൾ കൂടുതൽ പേരാണ് കാഴ്ചക്കാർ എന്ന് മനസിലാക്കാൻ സാധിക്കും. അതിൽ നിന്നും വ്യക്തമാകുന്ന ഒരു കാര്യം , വിമർശിക്കുന്നവർ തന്നെ സീരിയൽ കാണുന്നു എന്നതാണ്.

കണ്ണീര്‍ പരമ്പരകളെന്ന് വിളിച്ച് കളിയാക്കുകയും നിലവാരമില്ലെന്നുള്ള അഭിപ്രായങ്ങളുമൊക്കെ സീരിയലുകൾക്ക് ലഭിക്കുന്ന സ്ഥിരം വിമർശനങ്ങൾ ആണ്. എന്നാല്‍ മെഗാപരമ്പരകളൊരുക്കി മലയാളി സ്ത്രീകളുടെ മനംകവര്‍ന്ന സംവിധായകനാണ് എഎം നസീര്‍. സൂപ്പര്‍ഹിറ്റായ നിരവധി സീരിയലുകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഇദ്ദേഹമാണ്.

മുപ്പത് വര്‍ഷത്തോളമായിട്ടുള്ള കരിയര്‍ ഇപ്പോഴും മുന്നോട്ട് കൊണ്ട് പോവുകയാണ് നസീര്‍. ഒട്ടുമിക്ക എഴുത്തുകാരുടെയും കഥകള്‍ വച്ച് നസീര്‍ സീരിയലുകള്‍ ഒരുക്കി കഴിഞ്ഞു. ഇപ്പോഴും ചെയ്ത് കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്കിടയില്‍ ഇത്രയധികം ആരാധനയുണ്ടാക്കാന്‍ സാധിച്ചതിനെ കുറിച്ച് നസീറിന് പറയാനുള്ളത് എന്തെന്ന് വായിക്കാം…

“സ്ത്രീകളെ അടുത്ത് അറിയാവുന്നത് കൊണ്ടാണ് ഇത്രയധികം സ്ത്രീ ആരാധകർ ഉള്ളത് എന്ന് നസീര്‍ പറയുന്നു. എന്റെ അമ്മ, സഹോദരങ്ങള്‍, ഭാര്യ, ബന്ധുക്കള്‍ തുടങ്ങിയവരുടെ വികാര വിചാരങ്ങള്‍ക്കാണ് ഞാന്‍ മുന്‍തൂക്കം കൊടുത്തിട്ടുള്ളത്. അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മേഖലയാണ് സീരിയല്‍. അവരുമായി കണക്ട് ചെയ്യുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് കൊണ്ട് ഇത് ഹിറ്റാവുന്നതെന്ന് നസീര്‍ പറയുന്നു.

എവിടെയെങ്കിലും പോയാല്‍ ഒരു ഗ്ലാസ് ചായ ചോദിച്ചാലോ, ഇനി വണ്ടിയുടെ ടയര്‍ പഞ്ചറായെന്ന് പറഞ്ഞാലോ അത് മാറ്റി ഇട്ട് തരാന്‍ സ്ത്രീകള്‍ തന്നെ മുന്നോട്ട് വരും. പത്ത് മുപ്പത് വര്‍ഷമായി ഞാനൊരു സംവിധായകനായിട്ടെത്തിയിട്ട്. അതിന്റെ ഗുണമാണതെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംവിധായകന്‍ പറയുന്നു.

സീരിയലിന്റെ തുടക്കകാലത്ത് ഒരു പ്രത്യേക വിഷയം ചെയ്താല്‍ ശ്രദ്ധിക്കപ്പെടുമെന്ന് വിചാരിച്ചിട്ട് ഞാനും എന്റെ സുഹൃത്തും ചേര്‍ന്ന് കഥയെഴുതി. ദൂരദര്‍ശനില്‍ പോയി അനുവാദം വാങ്ങി. അതാണ് “പറുദീസയിലേക്കുള്ള പാത” എന്ന പേരില്‍ പുറത്തിറക്കി. ബിജു മേനോനും സുധീഷുമാണ് അതില്‍ അഭിനയിച്ചത്. അവിടെ നിന്നുമാണ് ബിജു മേനോന്‍ കൂടുതല്‍ സിനിമകളിലേക്ക് പോവുന്നത്. ആ വര്‍ക്കാണ് എന്റെ കരിയറിന്റെ തുടക്കത്തിന് കാരണമായത്. ആ സമയത്ത് എനിക്ക് സിനിമയിലേക്കോ സീരിയലിലേക്കോ ശ്രമിക്കാമായിരുന്നു.

സീരിയലില്‍ നിന്നുമാണ് നിരവധി അവസരം വന്നത്. ഓരോന്ന് കഴിയുമ്പോള്‍ പുതിയ ചാനലുകള്‍ വരും. അതിലേക്ക് വിളിക്കും. അങ്ങനെ കടന്ന് പോയ വഴികളൊന്നും അറിയത്തില്ല. കുട്ടിക്കാലം മുതല്‍ അത്യാവശ്യം വായിക്കുന്ന ആളാണ്. പ്രമുഖരായ പല എഴുത്തുകാരും എന്റെ സുഹൃത്തുക്കളാണ്. വീട്ടില്‍ ഒരു ലൈബ്രററി പോലും ഉണ്ട്. സിനിമയിലെ ഒരുപാട് പേരും സുഹൃത്തുക്കളായി എന്നും നസീർ പറയുന്നു.

about serials

Safana Safu :