തെറ്റുകള്‍ ചെയ്യുന്നവരല്ല ചൂണ്ടിക്കാണിക്കുന്നവരാണ് ഒറ്റപ്പെടുന്നത്! പൃഥ്വിരാജും ഫഹദും ദുല്‍ഖറും മാറിനില്‍ക്കുന്നത് എന്ത് കൊണ്ട്?

നടി ഭാവനയെക്കുറിച്ച് A.M.M.A ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ മലയാള സിനിമയിലെ മുന്‍നിര താരങ്ങള്‍ പ്രതികരിക്കാത്തതെന്താണെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.റിപ്പോര്‍ട്ടര്‍ ടിവിയിലെ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്

പുതിയ തലമുറയിലെ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ എന്ത് കൊണ്ട് മാറി നിൽക്കുന്നു. തെറ്റുകള്‍ ചെയ്യുന്നവരല്ല ചൂണ്ടിക്കാണിക്കുന്നവരാണ് ഒറ്റപ്പെടുന്നത്. കുറ്റക്കാരെന്ന് പറയുന്നത് ആരും വിചാരിക്കാത്തവരാണ്. മലയാള സിനിമയിലെ ഉദയസൂര്യനാണ് പാര്‍വതിയെന്നും ആലപ്പി അഷ്‌റഫ് അഭിനന്ദിച്ചു.

ഭാവനയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ഇടവേള ബാബു പരസ്യമായി മാപ്പ് പറയണം. രാജിവെച്ച് പുറത്ത് പോകണമെന്നും ആലപ്പി അഷ്‌റഫ് ആവശ്യപ്പെട്ടു. അമ്മയില്‍ അംഗമല്ലാത്തതിനാല്‍ ട്വന്റി ട്വന്റി മോഡല്‍ സിനിമയില്‍ ഭാവന ഉണ്ടാകില്ലെന്നായിരുന്നു ഇടവേള ബാബു പറഞ്ഞിരുന്നത്.

Noora T Noora T :