മൂന്നാം ഭാഗത്തിൽ നമ്മളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കലാഭവൻ ഷാജോൺ; ദൃശ്യം 3 ഉറപ്പിയ്ക്കാമെന്ന് സോഷ്യൽ മീഡിയ

സഹദേവന് പണി കിട്ടി പോയതുകൊണ്ടാണ് ദൃശ്യം 2വിൽ ഇല്ലാതിരുന്നതെന്ന് കലാഭവൻ ഷാജോൺ. ബാലാജി ശർമയ്ക്കു നൽകിയ വിഡിയോ അഭിമുഖത്തിലാണ് ഷാജോൺ ഇക്കാര്യം തുറന്നു പറഞ്ഞത്. വരുണിനെ പൊലീസ് സ്റ്റേഷനിൽ കുഴിച്ചു മൂടുന്നതുകണ്ട ദൃക്സാക്ഷി സഹദേവന്റെ ആളായിരുന്നോ എന്ന ആരാധകരുടെ സംശയവും ബാലാജി ചോദിക്കുകയുണ്ടായി. സഹദേവന്റെ ആളാണോ എന്നത് ദൃശ്യം 3യിൽ അറിയാമെന്നായിരുന്നു ഷാജോണിന്റെ മറുപടി.

ഷാജോണിന്റെ വാക്കുകൾ

‘ദൃശ്യം 3യും വരുന്നുണ്ടെന്നാണ് ഇപ്പോൾ കേൾക്കുന്നത്. ഒരു രക്ഷയുമില്ലാത്ത സിനിമയാണ് ദൃശ്യം 2. ദൃശ്യം സിനിമയിൽ ഭാഗമാകാൻ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്ന ആളാണ് ഞാൻ. ഇപ്പോൾ ഒരുപാട് പേർ വിളിച്ചു ചോദിക്കുന്നുണ്ട്. എവിടെപ്പോയി സഹദേവൻ എന്ന്. സഹദേവന്റെ പണിപോയി, പണികിട്ടിയിരിക്കുകയാണ് ഞാനിപ്പോൾ. ഇനി സഹദേവൻ വരണമെങ്കിൽ ജീത്തു വിചാരിക്കണം. ദൃശ്യം 3യിൽ നമ്മളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’

Noora T Noora T :