ഒരിടയ്ക്ക് വെച്ച് മലയാളി പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്ത സംഭവമായിരുന്നു നടനും കൊല്ലം എംഎല്‍എയുമായ മുകേഷും പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയും തമ്മിലുള്ള വിവാഹമോചനം. എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി മേതില്‍ ദേവിക കുടുംബകോടതിയെ സമീപിക്കുകയും ചെയ്ത വാര്‍ത്ത പരന്നതിനു പിന്നാലെ പുറത്ത് വന്ന വാര്‍ത്ത ശരിവെച്ച് മേതില്‍ ദേവികയും രംഗത്ത് എത്തുകയായിരുന്നു.
പുറത്ത് വരുന്ന എല്ലാ കാര്യവും ശരിയല്ലെന്നും വിവാഹമോചന വാര്‍ത്ത ശരിവെച്ച് കൊണ്ട് ദേവിക പറഞ്ഞിരുന്നു. എട്ട് വര്‍ഷം ഒന്നിച്ച് ജീവിച്ചിട്ടും മുകേഷിനെ മനസിലാക്കാന്‍ പറ്റിയില്ല. ഇനി പറ്റുമെന്ന് തോന്നുന്നില്ലെന്നും അതിനാലാണ് മുകേഷുമായുള്ള ബന്ധം പിരിയുന്നതെന്നുമാണ് കാരണമായി ദേവിക പറഞ്ഞത്. വേര്‍പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ മുകേഷ് വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മേതില്‍ ദേവിക തന്റെ വിവാഹമോചനത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മേതില്‍ ദേവിക എന്ന് ഗൂഗിളില്‍ അടിച്ചു നോക്കിയാല്‍ മുഴുവനായും കാണുന്നത് വ്യക്തി ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങളാണല്ലോ, പ്രത്യേകിച്ചും വിവാഹ മോചനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ എന്ന് അവതാരക പറഞ്ഞപ്പോള്‍, അത് എന്നെ വല്ലാതെ ബുദ്ധിമുട്ടിയ്ക്കുന്നുണ്ട് എന്നായിരുന്നു ദേവികയുടെ പ്രതികരണം. പുറത്തുള്ള പല യൂണിവേഴ്സിറ്റികളില്‍ നിന്നും ലെക്ചേഴ്സും മറ്റും കൊടുക്കാനായി ബന്ധപ്പെടാറുണ്ട്. ആ സമയത്ത് എന്റെ പേര് ഗൂഗിള്‍ ചെയ്തു നോക്കുമ്പോള്‍ കാണുന്നത് മുഴുവന്‍ ഇതാണ്.
പുറത്ത് നിന്ന് ഫെലോഷിപ്പ് എല്ലാം കിട്ടുമ്പോള്‍ അവര്‍ ആദ്യം നോക്കുന്നത് എന്നെ കുറിച്ചുള്ള കാര്യങ്ങള്‍ ഗൂഗില്‍ ചെയ്യുകയാണ്. അത് എനിക്ക് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. എന്നെ കുറിച്ചുള്ള ഏറ്റവും വലി ഇന്‍ഫര്‍മേഷന്‍ എന്ന് പറയുന്നത് എന്റെ ദാമ്പത്യമാണ്. ഞാന്‍ അത് മാത്രമല്ല, എനിക്ക് ഒരു സ്ട്രോങ് അക്കാഡമിക് ബാക്ക്ഗ്രൗണ്ട് ഉണ്ട്. അത് കാരണം ഞാന്‍ മറ്റൊരു കാര്യം ചെയ്തു, വളരെ പെട്ടന്ന് ഒരു വെബ്സൈറ്റ് തുടങ്ങി. അതില്‍ എന്റെ ഡാന്‍സും ക്ലാസും ലെക്ചറുകളും എല്ലാം ഉണ്ട്. അത് എല്ലാം ആളുകള്‍ കാണുന്നുണ്ട് എന്നതും വലിയ സന്തോഷമാണ്.
എന്നെ കുറിച്ചുള്ള ഒരുപാട് കമന്റുകള്‍ക്ക് ഇടയില്‍ എന്നെ പിന്തുണയ്ക്കുന്ന ചില നല്ല കമന്റുകള്‍ കാണാം. ‘അങ്ങനെയൊന്നുമല്ല, ഇവരുടെ പഴയ വീഡിയോ കണ്ട് നോക്കൂ.. അവര്‍ മുന്‍പും ഇതുപോലെ ബോള്‍ഡ് ആയി കാര്യങ്ങള്‍ സംസാരിക്കുന്ന് ആളാണ്’ എന്നൊക്കെയുള്ള കമന്റുകള്‍ കാണുമ്പോള്‍ എനിക്ക് സന്തോഷം തോന്നും. നൂറ് പേര് നമ്മളെ കുറിച്ച് കമന്റ് എഴുതുമ്പോള്‍ അതില്‍ കുറച്ച് പേര് എങ്കിലും നെഗറ്റീവ് കമന്റിന് എതിരെ വന്ന് സംസാരിക്കുന്നുണ്ടല്ലോ.
വിവാഹ മോചനത്തില്‍ ആരെയും കുറ്റപ്പെടുത്താതെ എടുത്ത തീരുമാനത്തെ കുറിച്ചും മേതില്‍ ദേവിക സംസാരിച്ചു. എല്ലാം സംഭവിച്ചു പോകുന്നതാണ് എന്ന് പറയാന്‍ പറ്റില്ല. എന്ത് ചെയ്യുമ്പോഴും പറയുമ്പോഴും അത് മറ്റൊരാളെ എങ്ങിനെ ബാധിയ്ക്കും എന്ന് ആലോചിച്ചാല്‍ മതി. വളരെ എളുപ്പത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. പക്ഷെ അതെങ്ങനെ ഒഴിവാക്കാം എന്നതാണ് വലിയകാര്യം എന്നും മേതില്‍ ദേവിക പറഞ്ഞു
ജനങ്ങള്‍ ചോദിയ്ക്കുന്ന ചോദ്യങ്ങളില്‍ ഏറ്റവും കടുത്ത ചോദ്യം ഡാന്‍സുമായി ബന്ധപ്പെട്ടതല്ല എന്നും മേതില്‍ ദേവിക പറഞ്ഞു. ഞാനുമായി ഏറ്റവും അടുത്ത നില്ക്കുന്ന ഒരു വ്യക്തി ഒരു സൂപ്പര്‍സ്റ്റാറിന്റെ പേര് പറഞ്ഞിട്ട് എന്നോട് പറഞ്ഞു, ‘അവരുടെ ഭാര്യമാരെ പോലെ എല്ലാം ആയിക്കൂടെ തനിക്ക്’ എന്ന്. അതാണ് എന്നെ സംബന്ധിച്ച് എനിക്ക് എന്നോട് ചോദിച്ച ഏറ്റവും കടുത്ത ചോദ്യമായി തോന്നിയത് എന്നും മേതില്‍ ദേവിക പറയുന്നു.
അതേസമയം, വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ ബന്ധം പിരിയാന്‍ തീരുമാനിച്ചത് എന്നും ഒരാളുടെ കുടുംബത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ കഴിയില്ലല്ലോ എന്നും ദേവിക പറഞ്ഞിരുന്നു. മാത്രമല്ല, അദ്ദേഹം എന്റെ ഭര്‍ത്താവ് കൂടിയാണ്. അതിനാല്‍ വ്യക്തപരമായി വേര്‍പിരിയാനുള്ള കാരണങ്ങള്‍ തുറന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട്.
ഞാനാണ് നോട്ടീസ് അയച്ചത്. പിന്നെ എല്ലാവരും ദേഷ്യപ്പെട്ടാണ് ബന്ധം പിരിയുന്നത് എന്ന് കരുതി ഞങ്ങളും അങ്ങനെ തന്നെ ആവണം എന്നുണ്ടോ. പണ്ടത്തെ പോലെ അല്ലെങ്കിലും അദ്ദേഹത്തോട് ഇപ്പോഴും ഫോണില്‍ സംസാരിക്കാറുണ്ട്. പിന്നെ ഈ ഒരു സമയം വളരെ ബുദ്ധിമുട്ടേറിയതാണ്. ഞാന്‍ ഇങ്ങനെ എല്ലാം സംസാരിക്കുന്നുണ്ടെങ്കിലും എന്റെ ജീവിതത്തിലെ വലിയൊരു ഭാഗമായ വ്യക്തിയാണ് അദ്ദേഹം.വിവാഹം ബന്ധം പിരിയുക എന്ന് പറയുന്നത് എനിക്കും മുകേഷ് ഏട്ടനും ഒരുപോലെ വേദനയുള്ള കാര്യമാണ് എന്നുമായിരുന്നു മേതില്‍ ദേവിക അന്ന് പറഞ്ഞിരുന്നത്.