അപർണ്ണ ബാലമുരളിയ്‌ക്കൊപ്പം ഗായകനും നടനുമായ സിദ്ധാർത്ഥ് മേനോനും; ‘ഇനി ഉത്തരം’ സിനിമയ്ക്കായി ആകാംക്ഷയോടെ സിനിമാ പ്രേമികൾ!

ഗായകനായും നടനായും ശ്രദ്ധിക്കപ്പെട്ട താരമാണ് സിദ്ധാര്‍ത്ഥ് മേനോന്‍. ഇപ്പോഴിതാ ദേശീയ അവാർഡ് താരം കൂടിയായ അപർണ്ണയുടെ നായകനായി സിദ്ധാർത്ഥ് അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്.

അപർണ ബാലമുരളി പ്രധാന കഥാപാത്രമാകുന്ന ‘ഇനി ഉത്തരം’ എന്ന സിനിമയുടെ പുതിയ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞ കുറച്ചു ദിവസം മുൻപാണ് റിലീസ് ചെയ്തത്. സിദ്ധാർത്ഥ് മേനോന്റെ പോസ്റ്റർ റിലീസ് ചെയ്തതോടെ മലയാളികളുടെ ആകാംക്ഷ വർദ്ധിക്കുകയാണ് .

അശ്വിൻ എന്ന കഥാപാത്രത്തെയാണ് സിദ്ധാർത്ഥ് മേനോൻ സിനിമയിൽ അവതരിപ്പിക്കുന്നത്. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇനി ഉത്തരം’. എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ഇനി ഉത്തരം എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ.

ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജുശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി,ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.രഞ്ജിത്ത്- ഉണ്ണി എന്നിവർ രചന നിർവ്വഹിച്ച ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകൻ രവിചന്ദ്രനാണ്.

വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ. കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് ജെഫിൻ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്.

about inin utharam

Safana Safu :