മലയാളം ത്രില്ലർ സിനിമ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതാൻ അപർണ ബാലമുരളിയുടെ ഇനി ഉത്തരം എത്തുന്നു ; ആകാംക്ഷയോടെ പ്രേക്ഷകർ !

അപർണ ബാലമുരളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഇനി ഉത്തരം എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ . ദീർഘനാളായി ജീത്തു ജോസഫിന്റെ ചീഫ്‌ അസോസിയേറ്റായിരുന്ന സുധീഷ് രാമചന്ദ്രൻ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. ഹരീഷ് ഉത്തമൻ, കലാഭവൻ ഷാജോണ്, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്ദു നാഥ്‌, സിദ്ധാർഥ് മേനോൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്. മലയാളം ത്രില്ലർ സിനിമ സങ്കൽപ്പങ്ങളെ ആകെ പൊളിച്ചെഴുതുമെന്നാണ് ട്രെലെറുകളിൽ നിന്ന് ലഭിക്കുന്ന സൂചന . സിനിമ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് ചിത്രത്തിനായി .ജാനകി എന്ന കഥാപാത്രമായി അപർണ ചിത്രത്തിൽ എത്തുന്നു. ഒരു കൊലപാതകവും അതേ തുടർന്നുണ്ടാകുന്ന കേസന്വേഷണവുമാണ് ചിത്രം പറയുന്നത്.

ജിതേഷ് പൊയ്യ മേക്കപ്പും, അരുൺ മോഹനൻ ആർട്ടും, ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. ദീപക് നാരായണാണ് ആണ് ചീഫ് അസോസിയേറ്റ്. റിന്നി ദിവാകർ, വിനോഷ് കൈമൾ എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളർമാർ.എച്ച് ടു ഒ സ്പെൽ പ്രോജക്ട് ഡിസൈൻ ചെയ്യുന്ന ഈ ചിത്രത്തിൽ ജിതിൻ ഡി കെ എഡിറ്റിങ് നിർവ്വഹിക്കുന്നു. സംഗീതം കൈകാര്യം ചെയ്യുന്നത് ഹിഷാം അബ്ദുൾ വഹാബാണ്. ഗാനരചന – വിനായക് ശശികുമാർ. ജിതേഷ് പൊയ്യ മേക്കപ്പും, അരുൺ മോഹനൻ ആർട്ടും, ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. ദീപക് നാരായണാണ് ആണ് ചീഫ് അസോസിയേറ്റ്. എന്നതായാലും ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. നടിയുടെ തിരിച്ചു വരവും ഏറെ സന്തോഷകരമായിരിക്കുന്നു.അപര്‍ണ്ണയ്‌ക്കൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

AJILI ANNAJOHN :