ചക്കപ്പഴം രണ്ടാം സീസണിൽ സുമേഷിന്റെ സുപ്രിയയും വേണം; എല്ലാ താരങ്ങളും വന്നപ്പോൾ ഹരിത ഇല്ല എന്ന വിഷമവുമായി ആരാധകർ !

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. ഉപ്പും മുളകിനും ശേഷം ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്ത പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചെറിയ സമയം കൊണ്ട് മികച്ച കാഴ്ചക്കാരെ നേടാനും സീരിയലിന് കഴിഞ്ഞിരുന്നു.

ഉപ്പും മുളകും പരമ്പരയുടെ അതേ സ്റ്റൈലിൽ തന്നെയായിരുന്നു ചക്കപ്പഴവും കഥ പറഞ്ഞത്. സീരിയൽ പോലെ തന്നെ താരങ്ങൾക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഉത്തമനും, ആശയും പൈങ്കിളിയും സുമേഷും കുഞ്ഞുണ്ണിയും ലളിതയുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാവുകയായിരുന്നു.

ഇന്ന് താരങ്ങളുടെ യഥാർത്ഥ പേരിനെക്കാളും പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് കഥാപാത്രത്തിന്റെ പേരിലൂടൊണ്. ചക്കപ്പഴത്തിൽ പ്രേക്ഷകർ ഏറെ ആഗ്രഹിച്ചിരുന്നു കണ്ട ഒരു കഥാപാത്രം സുപ്രിയയുടേതായിരുന്നു. ഏറെ നാളായി പ്രേക്ഷകർ കാണാൻ കാത്തിരുന്ന താരമായിരുന്നു സുമേഷിന്റെ സുപ്രിയ. ‌ കുഞ്ഞുണ്ണിയുടെ വീട്ടിലെത്തിയ സുപ്രിയയെ പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് അന്ന് സ്വീകരിച്ചിരിക്കുകയാണ്.

ഹരിത ഹരിദാസാണ് സുപ്രിയയെ അവതരിപ്പിക്കുന്നത്. ആര്‍ജെ മാത്തുക്കുട്ടി ചിത്രമായ കുഞ്ഞെല്‍ദോയില്‍ അഭിനയിച്ചിട്ടുണ്ട് ഹരിത. ചക്കപ്പഴത്തിലേക്കുള്ള വരവിന് മികച്ച സ്വീകരണമാണ് ലഭിച്ചതെന്നും അതില്‍ സന്തോഷമുണ്ടെന്നും ഹരിത പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഹരിത സന്തോഷം പങ്കിട്ടത്. ചക്കപ്പഴത്തില്‍ റാഫിയുടെ ജോഡിയായാണ് ഹരിത എത്തിയത്.

എന്നാലിപ്പോൾ വീണ്ടും ചക്കപ്പഴം എത്തിയപ്പോൾ സുപ്രിയയെ ആരും കൂട്ടിയില്ല എന്ന പരാതിയാണ് പ്രേക്ഷകരിൽ നിന്നും ഉയരുന്നത്. സുപ്രിയ എവിടെ എന്ന ഹാഷ്ടാഗ് ക്യാമ്പയിൻ വരെ സമൂഹമാധ്യമങ്ങളിൽ കാണാം.

ഇപ്പോഴുള്ള ചക്കപ്പഴവും വളരെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയാണ് മുന്നേറുന്നത്. എന്നാണ് സുപ്രിയ കൂടി വേണം എന്ന അഭിപ്രായം എല്ലാവരിലും ഉണ്ട്.

ചക്കപ്പഴത്തിലെ പ്രധാന താരങ്ങിലൊളായ സബിറ്റ ജോര്‍ജും സുപ്രിയയ്ക്കും സുമേഷിനുമൊപ്പമുള്ള ചിത്രങ്ങൾ അന്ന് പങ്കുവെച്ചിരുന്നു. അമ്മ മനസ് അങ്ങനെയാണ്, രണ്ടുകൈയ്യും നീട്ടി അങ്ങ് സ്വീകരിക്കുമെന്നായിരുന്നു സുമേഷിനും സുപ്രിയയ്ക്കുമൊപ്പമുള്ള ചിത്രത്തിന് സബീറ്റ നല്‍കിയ ക്യാപ്ഷന്‍.

സുപ്രിയകൂടി വന്നാൽ ചക്കപ്പഴം പഴയ ഓളം തിരിച്ചുപിടിക്കും എന്നാണ് ആരാധകർ പറയുന്നത്.

about chakkappazham

Safana Safu :