നടി ആക്രമിക്കപ്പെട്ട കേസിൽ എത്രയും പെട്ടെന്ന് വിധി പറയണമെന്നത് വിചാരണ കോടതിക്കാണ് വളരെ അത്യാവശ്യം; തുറന്ന് പറഞ്ഞ് ബൈജു കൊട്ടാരക്കര !

നടി ആക്രമിക്കപ്പെട്ട കേസിൽ അടിമുടി ദുരൂഹതകളുടെ കെട്ടുകളാണെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. വിചാരണ കോടതിയുടെ മുകളിൽ പൊതുജനങ്ങൾക്ക് മാത്രമല്ല നിയമവിദഗ്ദർക്ക് പോലും സംശയമാണ്.അങ്ങനെയുള്ള സാഹചര്യത്തിൽ കേസിൽ നിന്നും മാറി നിൽക്കാൻ അവർ സ്വയം തയ്യാറാകേണ്ടതാണ് വിചാരണ കോടതി ജഡ്ജി. അതുകൊണ്ട് തന്നെ ഈ കേസിലെ ഇപ്പോഴത്തെ നീക്കങ്ങളെ സംശയ ദൃഷ്ടിയോടെയെ കാണാൻ സാധിക്കൂവെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. ന്യൂസ് ഗ്ലോബ് ടിവിയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ .

നടി ആക്രമിക്കപ്പെട്ട കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രോസിക്യൂഷൻ ഹർജിയിൽ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ വാദം നടന്നിരുന്നു. അതിജീവിതയും സമാന പരാതി ഹൈക്കോടതിയിൽ നൽകിയിട്ടുണ്ട്. അതിൽ കഴമ്പുണ്ടെന്ന് തോന്നിയത് കൊണ്ടാകാം ഹർജി ഫയലിൽ സ്വീകരിച്ചത്. ഹർജിയിൽ 29 നാണ് ഹൈക്കോടതി വിധി പറയുക’

.

ഹർജിയിൽ ഇന്നലെ വിചാരണ കോടതി ഹൈകോടതിയെ അറിയിച്ചത് വിചാരണ 2023 ജനവരിക്കകം പൂർത്തിയാക്കണമെന്നും അതിനാൽ വിചാരണ നിർത്തിവെയ്ക്കാൻ സാധിക്കില്ലെന്നുമാണ്. കേസ് വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി വിചാരണ കോടതി തന്നെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ തെളിവുകളുടെ കൂമ്പാരം ഉണ്ടായിട്ടും അതൊന്നും പരിഗണിക്കരുതെന്നും കൂടാതെ കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപും സുപ്രീം കോടതിയെ സമിപിച്ചിട്ടുണ്ട്’.

‘നടി ആക്രമിക്കപ്പെട്ട കേസിൽ എത്രയും പെട്ടെന്ന് വിധി പറയണമെന്നത് വിചാരണ കോടതിക്കാണ് വളരെ അത്യാവശ്യം. കേസിൽ താൻ തന്നെ വിധി പറയണമെന്നാണ് ഇപ്പോൾ വിചാരണ കോടതി ജഡ്ജി പറയുന്നത്. നിരവധി ആരോപണങ്ങൾ നേരിട്ടയാണ് വിചാരണ കോടതി ജഡ്ജി. എഫ്എസ്എൽ റിപ്പോർട്ട് പൂഴ്ത്തിവെച്ചതും കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതൊക്കെ കണ്ടതാണ്’.

എന്റെ കസ്റ്റഡിയിൽ ഇരിക്കുന്ന മെമ്മറി കാർഡ് ആക്സസ് ചെയ്യണമെങ്കിൽ എന്റെ സമ്മതം വേണ്ടേ? മെമ്മറി കാർഡ് വിഷയത്തിൽ ഒരു അന്വേഷണവും പ്രഖ്യാപിക്കാൻ വിചാരണ കോടതി തയ്യാറായിട്ടില്ല. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥർക്ക് വിചാരണ കോടതിയുടെ ശകാരവും’.
അന്വേഷണ ഉദ്യോഗസ്ഥർ കോടതി ജീവനക്കാരെ ചോദ്യം ചെയ്തപ്പോൾ എന്റെ കോടതി ജീവനക്കാരെ വിരട്ടുകയാണോയെന്ന് ചോദിച്ചയാളാണ് കോടതി. ഈ കേസിൽ ദുരൂഹതകളുടെ കെട്ടുകളാണ്. സിപിഎം ജില്ലാ സെക്രട്ടറിയുടെ മകളാണ് ഹണി എം വർഗീസ്. അവരുടെ ഭർത്താവ് ഒരു കൊലക്കേസിൽ പ്രതിയാകേണ്ട ആളാണ്. മരുമകൻ കേസിൽ പെടാതിരിക്കാൻ ഒരുപാട് ഉപകാരങ്ങൾ ചെയ്തുകൊടുത്തുവെന്നാണ് പറയുന്നത്. തേടിയവള്ളി കാലിൽ ചുറ്റിയെന്ന് വരെയുള്ള ഓഡിയോ അടക്കം പുറത്തുവന്നതാണ്’.

വിചാരണ കോടതിയുടെ മുകളിൽ പൊതുജനങ്ങൾക്ക് മാത്രമല്ല നിയമവിദഗ്ദർക്ക് പോലും സംശയമാണ്.അങ്ങനെയുള്ള സാഹചര്യത്തിൽ കേസിൽ നിന്നും മാറി നിൽക്കാൻ അവർ സ്വയം തയ്യാറാകേണ്ടതാണ്. ഈ സാഹചര്യങ്ങളിൽ കേസിലെ പല നീക്കങ്ങളേയും സംശയ ദൃഷ്ടിയോടെ മാത്രമേ നോക്കാൻ പറ്റൂ’.

AJILI ANNAJOHN :