സുധീഷ് രാമചന്ദ്രൻ സംവിധാനം നിർവഹിക്കുന്ന അപർണ ബാലമുരളി പ്രധാന കഥാപാത്രമാകുന്ന പുത്തൻ മലയാള സിനിമയാണ് “ഇനി ഉത്തരം”. വളരെയേറെ വ്യത്യസ്തതകൾ ഒളിഞ്ഞിരിക്കുന്ന സിനിമയുടെ ഗാനമാണ് ഇപ്പോൾ വൈറലാകുന്നത്.
അപർണ്ണ ബാലമുരളിയും സിദ്ധാർഥ് മേനോനുമാണ് ഈ ഗാനത്തിൽ ഒന്നിക്കുന്നത് . ഇരുവരും ചേർന്നുള്ള പ്രണയ ഗാനത്തിന് ഇതിനോടകം തന്നെ വൺ മില്യൺ വ്യൂസ് കടന്നിരിക്കുകയാണ് . “മെല്ലെയെന്നെ മെല്ലെയെന്നെ നോക്ക്”.. എന്ന് തുടങ്ങിയിരിക്കുന്ന വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്.
സംഗീതം നൽകി ചിട്ടപ്പെടുത്തിയത് ഹിഷാം അബ്ദുൽ വഹാബ്. ആലാപനം കെ എസ് ഹരിശങ്കർ. അപർണ ബലമുരളിയും കലാഭവൻ ഷാജോണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ചന്തു നാഥ്,ഷാജു ശ്രീധർ,ജയൻ ചേർത്തല,ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും വേഷമിടുന്നു. ഇനി ഉത്തരം ഈ മാസം പ്രദർശനത്തിനെത്തും.
എ ആന്റ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് നിർമാണം. ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു.
എഡിറ്റർ-ജിതിൻ ഡി കെ. പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, വിനോഷ് കൈമൾ. കല-അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ്-ജെഫിൻ ബിജോയ്. പരസ്യകല-ജോസ് ഡോമനിക്. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദീപക് നാരായൺ.
about ini utharam