തെലുങ്കിലെ പ്രമുഖ താരമാണ് നാഗ ശൗര്യ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രമാണ് ‘കൃഷ്ണ വൃന്ദ വിഹാരി’. ഈ മാസം 23നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്.
ഇതിനു മുന്നോടിയായി, സിനിമയുടെ പ്രചാരണാര്‍ത്ഥം നടന്റെ നേതൃത്വത്തില്‍ തിരുപ്പതി മുതല്‍ വിശാഖപട്ടണം വരെയുള്ള ഏഴ് ദിവസത്തെ കാല്‍നട പ്രചാരണത്തിന് ഒരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
ആന്ധ്രാപ്രദേശില്‍ സംസ്ഥാന വ്യാപകമായി കാല്‍നട പ്രചാരണത്തിന് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. തിരുപ്പതിയില്‍ പദയാത്രക്ക് തുടക്കമായി, ഇപ്പോള്‍ അത് മൂന്നാം ദിനത്തില്‍ വിജയവാഡയില്‍ എത്തിയിരിക്കുന്നു.
നാട്ടുകാരെയും മാധ്യമങ്ങളെയും അമ്പരപ്പിച്ചുകൊണ്ട്, കനത്ത മഴയ്ക്കിടയിലും നാഗ ശൗര്യ ഇടവേള പോലും എടുക്കാതെയാണ് പദയാത്ര തുടരുന്നത്.ഐരാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഉഷ മുല്‍പുരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷെര്‍ലി സെറ്റിയയാണ് നായിക. പി ആര്‍ ശബരി.