സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ മുന്നോട്ട് നീങ്ങുകയാണ് കുടുംബവിളക്ക് പരമ്പര. മയക്കുമരുന്ന് മാഫിയയുടെ കണ്ണിയാണെന്ന് അറിഞ്ഞ നിമിഷം മുതൽ സച്ചിനുമായുള്ള ശീതളിന്റെ ബന്ധത്തെ വീട്ടുകാർ എതിർക്കുന്നുണ്ട്. ഇപ്പോൾ സച്ചിനെ അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സച്ചിനെ കണ്ടുപിടിക്കാൻ ശീതളിനെ ചോദ്യം ചെയ്യാൻ തയ്യാറെടുക്കുകയാണ് എസിപി.
പൊലീസ് കൺട്രോൾ റൂമിലേക്ക് ആരോ വിളിച്ചു പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശീതളിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഓണാഘോഷത്തിന്റെ സന്തോഷത്തിൽ നിൽക്കുകയാണ് കുടുംബം. അതിനിടെ ശീതളിനെ വീട്ടിൽ കാണാനില്ലെന്ന വിവരം സുമിത്രയുടെ അമ്മ അറിയിക്കുന്നു. ആശങ്കയോടെ ശീതളിനെ തപ്പി നടക്കുകയാണ് രോഹിതും അനിയും പ്രതീഷും.
സുമിത്ര ഇനി എന്ത് ചെയ്യും എങ്ങനെ ഈ പ്രശ്നങ്ങൾ അവസാനിപ്പിക്കും എന്ന് കാണാം വീഡിയോയിലൂടെ…!

about kv