ധൈര്യവും സത്യസന്ധതയും ഉള്ള വ്യക്തിത്വത്തിന് ഉടമയാണ് കങ്കണ ; തുറന്ന് പറഞ്ഞ് രമ്യ കൃഷ്ണൻ!

ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും അഭിനയിച്ച നടിയാണ് രമ്യ കൃഷ്ണൻ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് 260 ലേറെ ചിത്രങ്ങളിൽ രമ്യ കൃഷ്ണ ഇതിനകം അഭിനയിച്ചു കഴിഞ്ഞു.ഇപ്പോഴിതാ രാജ്യത്തെ യുവ താരങ്ങള്‍ക്കിടയില്‍ ഏറ്റവും മികച്ച അഭിനേത്രിയാണ് കങ്കണ റണൗത്ത് എന്ന് രമ്യ കൃഷ്ണന്‍. മികച്ച കഥാപാത്രങ്ങളെ മികച്ച രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കങ്കണയ്ക്ക് കഴിവ് ഉണ്ടെന്നും രമ്യ അഭിപ്രായപ്പെട്ടു. ഒരു അഭിമുഖത്തിലാണ് രമ്യയുടെ പ്രതികരണം.

ധൈര്യവും സത്യസന്ധതയും ഉള്ള വ്യക്തിത്വത്തിന് ഉടമയാണ് കങ്കണയെന്നും അതിനാലാണ് താന്‍ കങ്കണയെ ഇഷ്ടപ്പെടുന്നതെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. കങ്കണ കേന്ദ്ര കഥാപാത്രമായി എത്തിയ ‘തലൈവി’യും രമ്യയുടെ വെബ് സീരീസായ ‘ക്വീനും’ തമിഴനാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതമാണ് പറയുന്നത്. ഇരുവരും ജയലളിതയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ജയലളിതയായി കങ്കണ റണാവത്ത് എത്തിയ ‘തലൈവി’ ഒടിടി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തില്‍ അരവിന്ദ് സ്വാമിയാണ് എംജിആര്‍ ആയി എത്തിയത്. കരുണാനിധിയുടെ കഥാപാത്രത്തെ നാസറാണ് അവതരിപ്പിച്ചത്. ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അര്‍ജുന്‍, മധുബാല, തമ്പി രാമയ്യ, പൂര്‍ണ, ഭര്ത റെഡ്ഡി തുടങ്ങി താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു. എഎല്‍ വിജയ്‌യാണ് ചിത്രത്തിന്റെ സംവിധാനം.’ധാക്കഡ്’ ആണ് കങ്കണയുടേതായി റിലീസ് ചെയ്ത അവസാന ചിത്രം. വലിയ പ്രതീക്ഷയോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രം വലിയ പരാജയമായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന ‘എമര്‍ജന്‍സി’യാണ് കങ്കണയുടെ പുതിയ ചിത്രം. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ സംവിധാനവും കങ്കണ തന്നെയാണ്.

AJILI ANNAJOHN :