സോഷ്യൽ മീഡിയയിൽ സജീവമായ സൗഭാഗ്യ വെങ്കിടേഷ് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ശസ്ത്രക്രിയയ്ക്കായി തിയേറ്ററിലേക്ക് പോവും മുൻപ് പേരക്കുട്ടി സുദർശനയെ ലാളിക്കുന്ന താര കല്യാണിനെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.
“എനിക്കൊരു വലിയ കുടുംബമുണ്ട്. ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടിട്ടിലാത്ത എത്രയോ ആളുകൾ; നിങ്ങളെന്നേ സ്നേഹിക്കുന്നുണ്ട്, എന്നെ മാത്രമല്ല എന്റെ കുടുംബത്തെയും. നിങ്ങൾ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കും എന്നുറപ്പുണ്ട്. നിങ്ങളുടെ പ്രാർത്ഥനയുടെ ശക്തി ഞങ്ങൾക്ക് തുണയായുണ്ടാവട്ടെ. ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റും മുൻപുള്ള ഒരു മനോഹര മുഹൂർത്തം. ആ നിമിഷം വീണ്ടും വീണ്ടും ഞാൻ എന്റെ മനസ്സിൽ പ്ലേ ചെയ്തുകൊണ്ടിരിക്കുകയാണ്,” സൗഭാഗ്യ കുറിച്ചു.
“കുറച്ചുനാളുകളായി ശബ്ദം അടഞ്ഞിരിക്കുകയാണ്, തൊണ്ടയ്ക്ക് സുഖമില്ലാത്തതിനാൽ ഒരു മേജർ സർജറി ഉടനെയുണ്ടാവും,” എന്ന് താര കല്യാൺ കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് നടി താരകല്യാണിന്റേത്. താര മാത്രമല്ല, അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും പേരക്കുട്ടി സുദർശനയുമെല്ലാം ഇന്ന് മലയാളികൾക്ക് പരിചിതരാണ്.