ഈ മാസം തന്നെ സർജറി ഉണ്ടാകും, അത് കഴിഞ്ഞാൽ ഇപ്പോഴുള്ള ദിനചര്യയിൽ മാറ്റമുണ്ടാകും, സർജറിയ്ക്ക് മുൻപുള്ള തന്റെ ഒരു ദിവസം ഇങ്ങനെയാണ്; വീഡിയോ പുറത്ത്

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായതാരമാണ് താര കല്യാൺ. സോഷ്യൽ മീഡിയയിൽ സജീവമായ താര കല്യാണിന്റെ സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്.മകളോടൊപ്പവും അമ്മയോടൊപ്പവുമുളള ഓണ വിശേഷങ്ങളും മറ്റും കഴിഞ്ഞ ദിവസങ്ങളിൽ താരം അതിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ ഒരു ദിവസം എങ്ങനെയാണെന്ന് ആരാധകരുമായി പങ്കുവക്കുകയാണ് താര കല്യാൺ.

തന്റെ ഒറ്റയ്ക്കുള്ള ജീവിതവും ഒരു ദിവസത്തിൽ താൻ ചെയ്യുന്ന കാര്യങ്ങളുമാണ് താര കല്യാൺ കാണിക്കുന്നത്. താൻ ചെറുപ്പം മുതൽ പേടിച്ചിരുന്ന ഒന്നാണ് ഒറ്റയ്ക്കുളള ജീവിതം. അങ്ങനെ ആയി പോകുമോ എന്ന് ഭയപ്പെട്ടിരുന്നു. അത് സംഭവിച്ചു എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. തനിക്ക് ഉടനെ തന്നെ ഒരു മേജർ സർജറിയുണ്ടെന്നും അതിനു ശേഷം ഈ ദിനചര്യകൾ ഒക്കെ മാറുമെന്നും നടി പറയുന്നുണ്ട്. പുലർച്ചെ 4:30ന് ആണ് താര കല്യാണിന്റെ ഒരു ദിവസം ആരംഭിക്കുന്നത്. ആ സമയത്ത് എഴുന്നേറ്റ് കുളിച്ച് റെഡിയായി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോയി തൊഴുത് തിരിച്ചെത്തുന്ന താരം പിന്നീട് വീട്ടിലെ പണികളിലേക്ക് കടക്കും. അതിനിടെ ഒരു ദിവസം പോലും അവധി എടുക്കാതെ സ്ഥിരം തനിക്ക് രാവിൽ പാൽ കൊണ്ടുതരുന്ന പാൽക്കാരനെയും താരം പരിചയപ്പെടുത്തുന്നുണ്ട്.

എല്ലാ ദിവസവും രാവിലെ അമ്മയെയും മകൾ സൗഭാഗ്യയെയും വിളിക്കുന്ന സ്വഭാവമുണ്ടെന്നും താര പറയുന്നുണ്ട്. രാവിലെ തന്നെ രണ്ടുപേരുമായും ഫോണിൽ സംസാരിക്കുകയും ചെയ്യുന്നുണ്ട് താരം. പിന്നീട് തനിക്കുള്ള പ്രഭാത ഭക്ഷണം ഒരുക്കി അത് കഴിച്ച ശേഷം വീട്ടിലെ പട്ടിയെയും പക്ഷികളെയും ചെടികളും ഒക്കെ നടി പരിചയപ്പെടുത്തുന്നുണ്ട്. അവയെ പരിചരിക്കുന്നതും വീടും പരിസരവും വൃത്തിയാക്കുന്നതും വീഡിയോയിൽ കാണാം. ഉച്ച ഭക്ഷണത്തിന് ശേഷം സമയം കിട്ടിയാൽ ഒരു സിനിമയോ അല്ലെങ്കിൽ യൂട്യൂബ് വീഡിയോകളോ കാണുമെന്നും നടി പറയുന്നുണ്ട്. വൈകുന്നേരം അമ്പലത്തിൽ പോയി വന്ന ശേഷം ആണ് താര കല്യാണിന്റെ ഒരു ദിവസം അവസാനിക്കുന്നത്. കിടക്കുന്നതിന് മുൻപും അമ്മയെയും മകളെയും താര കല്യാൺ വിളിച്ചു സംസാരിക്കുന്നതും വീഡിയോയിൽ ഉണ്ട്.

വീഡിയോയിൽ ഉടനീളം താര കല്യാണിന്റെ ശബ്‌ദം അടഞ്ഞിരിക്കുന്നത് പോലെയാണ് കേൾക്കുന്നത്. തന്റെ തൊണ്ടയ്ക്ക് സുഖമില്ലെന്നും ഒരു മേജർ സർജറി ചെയ്ത ശരിയാകുമെന്നുമാണ് താരം പറയുന്നത്. ഈ മാസം തന്നെ സർജറി ഉണ്ടാകുമെന്നും അത് കഴിഞ്ഞാൽ ഇപ്പോഴുള്ള ദിനചര്യയിൽ മാറ്റമുണ്ടാകുമെന്നും നടി പറയുന്നു.

Noora T Noora T :