ഇളയരാജയ്ക്ക് കിട്ടുന്ന വേതനം ഇവിടെ ഗാനമേളക്ക് പാടുന്നവന് വേണമെന്ന് പറഞ്ഞാല്‍ നടക്കില്ല, തനിക്ക് എന്താണോ അവകാശപ്പെട്ടത്, അത് എന്ത് കിട്ടിയാലും തന്റെ ഭാഗ്യമായാണ് കണക്കാക്കുന്നത്; വേതന വിഷയത്തില്‍ പ്രതികരണവുമായി ടിനി ടോം

മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതനായ താരമാണ് ടിനി ടോം. ഇപ്പോഴിതാ വേതന വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍. കഷ്ടപ്പെടുന്നുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, ബുദ്ധി കൊണ്ടാണ് കാര്യങ്ങള്‍ നടക്കുന്നത് എന്നാണ് ടിനി പറയുന്നത്.

പാടത്ത് പണിയെടുക്കുന്നവനാണ് ഏറ്റവും കഷ്ടപ്പെടുന്നത്, എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. ബുദ്ധി നമുക്ക് കാശ് കൊടുത്താല്‍ കിട്ടില്ല. ഇളയരാജ സാര്‍ ചെയ്യുന്ന പാട്ട് അദ്ദേഹത്തിന്റെ ബുദ്ധി കൊണ്ട് ഉണ്ടാക്കുന്നതാണ്. ആ വേതനം ഇവിടെ ഗാനമേളക്ക് പാടുന്നവന് വേണമെന്ന് പറഞ്ഞാല്‍ നടക്കില്ല.

താനിപ്പൊ അങ്ങനെയുള്ള തര്‍ക്കങ്ങള്‍ക്ക് നില്‍ക്കാറില്ല. തനിക്ക് എന്താണോ അവകാശപ്പെട്ടത്, അത് എന്ത് കിട്ടിയാലും തന്റെ ഭാഗ്യമായാണ് കണക്കാക്കുന്നത്. നഷ്ടമായി പോയി എന്ന് താന്‍ പറയാറില്ല. ഇവിടെ അഭിമുഖത്തിന് വന്നതും പത്ത് പൈസ കിട്ടിയിട്ടല്ലല്ലോ. ചില ബന്ധങ്ങളും സ്‌നേഹങ്ങളും കാരണമാണത്.

ചിലപ്പൊ ഫ്രീ ആയും പോകും. എസ്.എന്‍.ഡി.പി സ്‌കൂളില്‍ ഉദ്ഘാടനത്തിന് ചെന്നിട്ട് 50,000 രൂപ വേണമെന്ന് പറഞ്ഞാല്‍ കിട്ടില്ല. പക്ഷെ മാനേജ്‌മെന്റ് സ്ഥലത്ത് ചെന്നാല്‍ കൂടുതല്‍ ചോദിക്കുകയും ചെയ്യും. വെള്ളം പോലെയാണ് താന്‍, എങ്ങനെ വേണമെങ്കിലും ഷേപ് മാറാന്‍ റെഡിയാണ് എന്നുമാണ് ടിനി ടോം പറയുന്നത്.

Vijayasree Vijayasree :