രാഹുല്‍ ഗാന്ധിയും പ്രണവ് മോഹന്‍ലാലും പലപ്പോഴും പല കാര്യങ്ങളിലും സാമ്യമുള്ളവരാണ്, രണ്ടു പേര്‍ക്കും അച്ഛന്റെ ഗുണങ്ങളുടെ ഒരംശവും ലഭിച്ചിട്ടില്ല; രണ്ടു പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ കറങ്ങി നടന്നു ആഘോഷിക്കാന്‍ ആണ് ഇഷ്ടമെന്ന് അഖില്‍ മാരാര്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് അഖില്‍ മാരാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെസജീവമായ താരം ഇടയ്ക്കിടെ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് അഖില്‍ മാരാര്‍.

രാഹുല്‍ ഗാന്ധിയും പ്രണവ് മോഹന്‍ലാലും പലപ്പോഴും പല കാര്യങ്ങളിലും സാമ്യമുള്ളവരാണെന്നും രണ്ടു പേര്‍ക്കും അച്ഛന്റെ ഗുണങ്ങളുടെ ഒരംശവും ലഭിച്ചിട്ടില്ലെന്നും അഖില്‍ മാരാര്‍ വിമര്‍ശിക്കുന്നു.

‘രണ്ടു പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ കറങ്ങി നടന്നു ആഘോഷിക്കാന്‍ ആണ് ഇഷ്ടം. പ്രണവ് നേരായ രീതിയില്‍ പോകുമ്പോള്‍ രാഹുല്‍ ഗാന്ധി ഒളിച്ചും പാത്തും പോകുന്നു എന്നതാണ് വ്യത്യാസം. മലയാള സിനിമയില്‍ ലാലേട്ടന്റെ സ്വാധീനം നില നില്‍ക്കാന്‍ പ്രണവിനെ നിര്‍ബന്ധിച്ചു അഭിനയിപ്പിക്കുന്ന പോലെ നെഹ്‌റു കുടുംബത്തിന്റെ പിടി കോണ്ഗ്രസ്സില്‍ നിന്നും നഷ്ടപ്പെടാതിരിക്കാന്‍ ആ പാവത്തെ വീണ്ടും പൊരിവെയിലത്ത് ഇറക്കിയിരുന്നു’വെന്നും അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രാഹുൽ ഗാന്ധിയും പ്രണവ് മോഹൻലാലും പലപ്പോഴും പല കാര്യങ്ങളിലും സാമ്യമുള്ളവരാണ്. രണ്ടു പേർക്കും അച്ഛന്റെ ഗുണങ്ങളുടെ ഒരംശവും ലഭിച്ചിട്ടില്ല എന്നതും മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി സ്വന്തം ഇഷ്ടങ്ങൾ മാറ്റി വെച്ചു അഭിനയിക്കേണ്ടി വരുന്നു എന്ന ഗതികേടും.

രണ്ടു പേർക്കും വിദേശ രാജ്യങ്ങളിൽ കറങ്ങി നടന്നു ആഘോഷിക്കാൻ ആണ് ഇഷ്ടം. പ്രണവ് നേരായ രീതിയിൽ പോകുമ്പോൾ രാഹുൽ ഗാന്ധി ഒളിച്ചും പാത്തും പോകുന്നു എന്നതാണ് വ്യത്യാസം. മലയാള സിനിമയിൽ ലാലേട്ടന്റെ സ്വാധീനം നില നിൽക്കാൻ പ്രണവിനെ നിർബന്ധിച്ചു അഭിനയിപ്പിക്കുന്ന പോലെ നെഹ്റു കുടുംബത്തിന്റെ പിടി കോണ്ഗ്രെസ്സിൽ നിന്നും നഷ്ടപ്പെടാതിരിക്കാൻ ആ പാവത്തെ വീണ്ടും പൊരിവെയിലത്ത് ഇറക്കിയിരുന്നു.

ഇതിൽ പ്രണവിനെ സംബന്ധിച്ചു സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ ബാധിക്കുന്നത് പൂർണമായും അദ്ദേഹത്തെ മാത്രമായിരിക്കും എന്നാൽ രാഹുൽ ഗാന്ധിയുടെ നിലപാട് ഒരു വലിയ രാഷ്ട്രീയ പ്രസ്ഥാനത്തെ അല്ലെങ്കിൽ രാജ്യത്തെ ബാധിക്കും എന്നതാണ് വ്യത്യാസം.

ഒന്നുകിൽ താൻ കഴുത അല്ലെന്നും സിംഹമാണെന്നും രാഹുൽ ഗാന്ധി തിരിച്ചറിയണം. അല്ലെങ്കിൽ രാഹുൽ ഗാന്ധിയെ അയാളുടെ വഴിക്ക് വിട്ടിട്ട് പണി അറിയാവുന്ന ആളെ പാർട്ടി കാര്യങ്ങൾ ഏൽപ്പിക്കണം.

നിലവിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആത്യന്തികമായി ഗുണം ചെയ്യുന്നത് ബിജെപി യ്ക്കും രണ്ടാമത് രാഹുൽ ഗാന്ധിക്കും ആണ്. അതായത് വരാൻ പോകുന്ന സംഘടന തിരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാൾ ജയിക്കാതിരിക്കാൻ ജോഡോ യാത്ര ഗുണം ചെയ്യും.

മോദിക്കെതിരെയും ബിജെപിയെക്കെതിരെയും എന്ത് സംസാരിക്കണം എന്ന് ഇന്ന് വരെ കോണ്ഗ്രെസ്സിന് മനസിലായിട്ടില്ല.
അവർ ഇപ്പോഴും സ്വതന്ത്ര സമരത്തിന്റെ കഥയും പാടി നടക്കുവാണ്. ഇപ്പോൾ തന്നെ എന്താണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എന്ന് സാധാരണക്കാരനോട് ചോദിച്ചാൽ മറ്റേ 42000 ത്തിന്റെ ഷർട്ട് ഇട്ട് രാഹുൽ ഗാന്ധി പോയ ഏതോ യാത്ര അല്ലേ. ഈ യാഥാർഥ്യമാണ് കോണ്ഗ്രസ്സ് മനസിലാക്കേണ്ടത്.

രാഹുൽ ഗാന്ധി 42000 ത്തിന്റെ ഷർട്ട് ഇട്ടിട്ടില്ലെന്നു വരുത്തി തീർക്കാൻ പാട് പെടുന്ന അതിന്റെ പേരിൽ ന്യായീകരണങ്ങൾ നിരത്തുന്ന യുവ നേതാക്കളെ കാണുമ്പോൾ ഗതികേടാണ് തോന്നുന്നത്.

മിസ്റ്റർ രാഹുൽ ഗാന്ധി നിങ്ങൾ ധൈര്യമായി പറ.”നിനക്കൊക്കെ എന്താ കടിക്കുന്നോ..42000ത്തിന്റെ അല്ല നാല് ലക്ഷത്തിന്റെ ഷർട്ട് ഞാൻ ഇടും. ഞാൻ ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം നൽകിയിട്ട് സമയം ഉണ്ടെങ്കിൽ വീട്ടിലേക്ക് വാ ഞാൻ ഇട്ടേക്കുന്ന ജെട്ടി കൂടി ഊരിതരാം അതിന്റെ വില കൂടി കണ്ട് പിടിച്ചിട്ട് നമുക്കു ഒരുമിച്ചു സെറ്റിൽ ചെയ്യാം…”

പ്രിയപ്പെട്ട കോണ്ഗ്രസ്സ് നിങ്ങൾ തോല്പിക്കേണ്ടത് ബിജെപിയെ അല്ല രാജ്യത്തെ ജനങ്ങളുടെ മനസിനെ ആണ്. അവരുടെ മനസ്സിൽ നെഹ്രുവിനെക്കാൾ സ്നേഹം സവർക്കറോടാണ്. അവരുടെ രക്തത്തിൽ രാമനുണ്ട്.അവരുടെ കുടുംബത്തിൽ ഗോക്കൾ ഉണ്ട്. അവരുടെ ചിന്തകളിൽ ദേശീയതയുണ്ട്.

ദൗർഭാഗ്യവശാൽ നിങ്ങൾ ഇന്ന് ഇതിനൊക്കെ എതിരായി പോയി എന്നതാണ് നിങ്ങളുടെ തോൽവിക്ക് കാരണം. വായിൽ പുണ്ണ് വരുന്നത് കുടലിന്റെ രോഗം കൊണ്ടാണെന്ന് തിരിച്ചറിയാതെ വായിൽ ഓയിൻ മെന്റ് ഇട്ട് രോഗം മാറ്റാൻ നോക്കുന്ന വിഡ്ഢികൾ ആണ് നിങ്ങൾ.

ഇതെഴുതുന്നത് കോണ്ഗ്രെസ്സിനോടുള്ള സ്നേഹം കൊണ്ടാണ്. വേണമെങ്കിൽ എന്നെ നാല് തെറി വിളിച്ചിട്ട് സംഘി ആക്കാം.

Vijayasree Vijayasree :