പൃഥ്വിരാജ് കോടികള്‍ മുടക്കി കാര്‍ വാങ്ങുക മാത്രമല്ല അതിന് അമ്പത് ലക്ഷത്തിനടുത്ത് ടാക്‌സ് കൊടുത്തിരുന്നു ; ട്രോളുന്നവർ അതുകുടെ മനസ്സിലാക്കണം ;മല്ലിക സുകുമാരൻ !

മലയാള സിനിമയിലെ താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളുമൊക്കെ സിനിമ മേഖലയിൽ സജീവമാണ്. ഇവരുടെ ഒക്കെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടമാണ്. എപ്പോഴും ചിരിച്ച മുഖത്തോട് കൂടി മാത്രമേ മല്ലിക സുകുമാരനെ മലയാളികൾ കണ്ടിട്ടുള്ളു.

ഇടക്കാലത്ത് മകന്‍ കാര്‍ വാങ്ങിയതിനെ കുറിച്ച് മല്ലിക പറഞ്ഞ വാക്കുകള്‍ വലിയ ട്രോളായി മാറിയിരുന്നു. റോഡിലെ കുഴികള്‍ കാരണം സുഖമായി യാത്ര ചെയ്യാനോ ആഡംബര കാര്‍ കൊണ്ട് വരാനോ സാധിക്കുന്നില്ലെന്നാണ് അന്ന് നടി പറഞ്ഞത്.മല്ലികയുടെ വാക്കുകള്‍ വലിയ രീതിയില്‍ ട്രോളായി മാറിയെങ്കിലും അതിന് പിന്നിലെ വസ്തുത പറയുകയാണ് നടിയിപ്പോള്‍. കോടികള്‍ മുടക്കി കാര്‍ വാങ്ങുക മാത്രമല്ല അതിന് അമ്പത് ലക്ഷത്തിനടുത്ത് ടാക്‌സ് കൊടുത്തിരുന്നതായിട്ടും മല്ലിക പറഞ്ഞു. ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍. നടിയുടെ വാക്കുകള്‍ ഇങ്ങനെ …

ഇന്നത്തെ പിള്ളേര് മനസ് കൊണ്ട് വലിയ ധൈര്യമുള്ളവരാണെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. പണ്ട് അങ്ങനെയായിരുന്നില്ല. അച്ഛനെ വെട്ടിച്ചാണ് ഞാന്‍ വുമന്‍സ് കോളേജില്‍ ഒറ്റയ്ക്ക് പോയി അഡ്മിഷന്‍ എടുത്തതെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. മക്കളെ അവരുടെ സ്വാതന്ത്ര്യത്തിന് വളര്‍ത്താനും വിദേശത്ത് വിട്ട് പഠിപ്പിക്കാനൊക്കെ താന്‍ ശ്രമിച്ചതിനെ കുറിച്ചും മല്ലിക പറഞ്ഞു.

ഓസ്‌ട്രേയിലയില്‍ വിട്ട് ഞാന്‍ പൃഥ്വിരാജിനെ പഠിപ്പിച്ചിരുന്നു. അവിടെ പോയി ആദ്യത്തെ ദിവസം കിലോമീറ്ററുകള്‍ മഞ്ഞ് കൊണ്ട് നടന്നാണ് പൃഥ്വി അവന്റെ ഹോസ്റ്റല്‍ കണ്ടുപിടിച്ചത്. രണ്ടാമത്തെ ദിവസം അവന് പനി പിടിച്ചു. ഇതെല്ലാം ഒരു അമ്മയായ ഞാന്‍ നാട്ടിലിരുന്ന് കേള്‍ക്കുക മാത്രമാണ് ചെയ്തത്. ഞാനപ്പോഴും പതറിയില്ല. അങ്ങനെ പതറേണ്ട കാര്യമില്ല. ആ സാഹചര്യത്തില്‍ എന്റെ കുഞ്ഞ് തളര്‍ന്ന് പോവുമെന്നോ അവന് അത് മറികടക്കാന്‍ പറ്റില്ലെന്ന പേടിയോ എനിക്ക് ഇല്ലായിരുന്നു.

പൃഥ്വി ലംബോര്‍ഗിനി കാര്‍ വാങ്ങിയതിനെ കുറിച്ച് വന്ന ട്രോളുകളൊക്കെ ഞാന്‍ കണ്ടിരുന്നു. അതുപോലെ ഞാന്‍ ചെമ്പില്‍ കയറി വെള്ളത്തിലൂടെ പോയതിനെ കളിയാക്കിയതും കണ്ടു. ഇതൊക്കെ ഇടുന്നത് വളരെ സാഡിസ്റ്റായിട്ടുള്ള ആളുകളാണ്. എന്തൊക്കെ നല്ല കാര്യങ്ങള്‍ അവര്‍ക്ക് ചെയ്യാന്‍ പറ്റും. എന്തെങ്കിലും മിണ്ടിയാല്‍ തന്നെ വളരെ മോശമായി അഭിപ്രായം പറഞ്ഞാണ് ആളുകള്‍ വരുന്നത്.

AJILI ANNAJOHN :