ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അക്ഷയ് കുമാര്‍. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഹെയര്‍ഡ്രസ്സര്‍ മിലന് ജാദവ് അന്തരിച്ചു എന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്.
15 വര്‍ഷത്തിലേറെയായി അക്ഷയ് കുമാറിനൊപ്പം പ്രവര്‍ത്തിച്ചുവരികയായിരുന്നു മിലന്. മിലന്റെ വിയോഗത്തില്‍ താരം അതീവ ദുഃഖം രേഖപ്പെടുത്തി. മിലന് ഇനി തനിക്കൊപ്പമില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും സെറ്റിലെ ജീവനായിരുന്നു അദ്ദേഹമെന്നും വിയോഗവാര്‍ത്ത അറിയിച്ച് അക്ഷയ് കുമാര്‍ കുറിച്ചു.
‘നിങ്ങളുടെ രസകരമായ ഹെയര്‍സ്റ്റൈലുകളും നിറഞ്ഞ പുഞ്ചിരിയും കൊണ്ട് നിങ്ങള്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് വേറിട്ടു നിന്നു. എന്റെ ഒരു മുടി പോലും അസ്ഥാനത്തായിരുന്നില്ലെന്ന് എല്ലായ്പ്പോഴും ഉറപ്പാക്കി.
സെറ്റിലെ ജീവന്. 15 വര്‍ഷത്തിലേറെയായി എന്റെ ഹെയര്‍ഡ്രസ്സര്‍ മിലന് ജാദവ്. നീ ഞങ്ങളെ വിട്ടുപോയി എന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. മിലാനോ ഓം ശാന്തി. എനിക്ക് നിന്നെ മിസ്സ് ചെയ്യും’ എന്ന് മിലാനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് അക്ഷയ്കുമാര്‍ വൈകാരികമായി ടീറ്റ് നടത്തി.