സ്നേഹത്തോടെ വിളിച്ചു വരുത്തി! പിന്നെങ്ങനെ അത് സംഭവിക്കും! ഭാഗ്യലക്ഷ്മിക്കും കിങ്കരത്തികൾക്കും നെഞ്ചിടിപ്പ്.. വക്കീലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

യുട്യൂബിൽ അപകീർത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ കൈകാര്യം ചെയ്തെന്ന കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഇന്ന് പരിഗണിച്ചേക്കും.

ആരോപിച്ചിരിക്കുന്ന കുറ്റങ്ങളെന്നൊന്നും നിലനില്‍ക്കില്ലെന്നും വിജയ് പി. നായര്‍ ക്ഷണിച്ചിട്ടാണു പോയതെന്നും അതിക്രമിച്ചു കടന്നിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. വിഡിയോ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ തയാറാകാത്തതിനാലാണ് ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായി പോയതെന്നും പറയുന്നു.
വിജയ് പി. നായരുടെ മുറിയില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചിട്ടില്ലെന്നും, പ്രശ്‌നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നും, എന്നാല്‍ വിജയ് പി നായര്‍ പ്രകോപനപരമായി പെരുമാറുകയായിരുന്നുവെന്നുമാണ് ഭാഗ്യലക്ഷ്മിയും സംഘവും വാദിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും, അത് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാല്‍ അറസ്റ്റ് തടയണമെന്നുമാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്. ഇതിനായി ശക്തമായ തെളിവ് ഹാജരാക്കാനും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 26ന് വൈകിട്ടാണ് വിജയ് പി നായരെ ഇവര്‍ മര്‍ദ്ദിച്ചത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ പെരുമാറിയതെന്ന് ഭാഗ്യലക്ഷ്മിയും സംഘവും മുമ്പ് പറഞ്ഞിരുന്നു. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഇവര്‍
ഹൈക്കോടതിയെ സമീപിക്കുന്നത്.

Noora T Noora T :