ബിഗ് ബോസ് ഒരു വൃത്തികെട്ട ഷോ ആണ്, എന്നാലും…മത്സരാർത്ഥി ലക്ഷ്മി ജയൻ പറയുന്നു

ബിഗ് ബോസ് മലയാളം സീസൺ മൂന്ന് തുടങ്ങിയിട്ട് അഞ്ച് ദിവസങ്ങൾ കഴിയുകയാണ്. ഈ ദിവസങ്ങളിലത്രയും വലിയ സംഭവങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും പ്രേക്ഷകർക്ക് ഓരോ മത്സരാത്ഥികളെയും നല്ല പരിചിതമായിട്ടുണ്ട്. വലിയ മത്സരങ്ങൾ ഒന്നും എത്തിയിട്ടില്ലങ്കിലും ഓരോ മത്സരാത്ഥിയും നല്ല മത്സര ബുദ്ധിയോടെയാണ് ബിഗ് ബോസ്സിൽ ഇടപെടുന്നത്. അതോടൊപ്പം ഇമോഷണൽ ടാസ്കിൽ ഒക്കെയും നല്ല നൊമ്പരം നിറയുന്ന നിമിഷങ്ങളാണ് ബിഗ് ബോസിൽ നടന്നുകൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ ജീവിതാനുഭവങ്ങൾ പങ്കുവക്കുന്നതിലൂടെ പ്രേക്ഷകരും ഓരോ മത്സരാർത്ഥികളെയും സ്വീകരിക്കുന്നുണ്ട്. അതേസമയം തന്നെ പ്രേക്ഷകരെ എന്റർട്ടൈൻ ചെയ്യിക്കാനായി തങ്ങൾക്ക് ആകുന്നത് മത്സരാർത്ഥികൾ കാഴ്ച വയ്ക്കുന്നുമുണ്ട്. ടീമിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകാത്തതുകൊണ്ടുതന്നെ പ്രാങ്ക് ഉസ്താദ് ആയ അനൂപ് കൃഷ്ണന്റെ പ്രാങ്ക് നിമിഷങ്ങൾ രസകരമാകാറുണ്ട്, ബിഗ് ബോസിലെ അടികൂടൽ കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് അൽപ്പം ആശ്വസിക്കാൻ അനൂപിന്റെ പ്രാങ്ക് മതിയാകും.

ബിഗ് ബോസിനെ പറ്റി മോശം അഭിപ്രായങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്നതിനിടയിൽ ആണ് ലക്ഷ്മി ജയന്റെ സംസാരം ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. മണികുട്ടനോട് റംസാന്റെ സംസാരത്തെക്കുറിച്ചു പറയുന്നതിനിടയിൽ ആണ് വളരെ അർത്ഥവത്തായ കാര്യങ്ങൾ ലക്ഷ്മി പറയുന്നത്. ‘വൃത്തികെട്ട ഷോ ആണ് ബിഗ് ബോസ് എന്ന് ആളുകൾ പറഞ്ഞാലും ഉൾക്കൊള്ളാൻ ഒരുപാടുണ്ട്’ , എന്നാണ് ലക്ഷ്മി ജയൻ പറയുന്നത്. മാത്രമല്ല നമുക്ക് നമ്മെ തന്നെ മനസിലാക്കാനൻ സാധിക്കുമെന്നും ലക്ഷ്മി പറയുന്നുണ്ട്.

അഞ്ചാം ദിവസം ലക്ഷ്മി മണിക്കുട്ടനോട് സംസാരിക്കുന്ന വേളയിൽ തന്നെ അമ്മച്ചി എന്ന് റംസാൻ വിളിക്കാറുണ്ടെന്നും അത് പ്രായക്കുറവ് കണക്കാക്കി വെറുതെ വിടുകയാണെന്നും പറയുന്നുണ്ട്. ഇതിനിടയിലാണ് ലക്ഷ്മി ബിഗ് ബോസ്സിനെക്കുറിച്ച് പരാമർശിക്കുന്നത്. ബിഗ് ബോസ് സ്വന്തം വീടുപോലെ ആണെന്നും വീട്ടിലും വഴക്കുണ്ടാകാറുണ്ട്. അവിടെ മറ്റൊരാളോട് നമ്മൾ വഴക്കിടുമ്പോൾ എങ്ങനെ എന്ന് കാണുന്നില്ല. ഇവിടെ അത് അറിയാനൊക്കും. ഇത് കേൾക്കുന്ന മണിക്കുട്ടനും ലക്ഷ്മിയെ പ്രശംസിക്കുന്നുണ്ട്. കഴിഞ്ഞദിവസം തന്റെ മകനെക്കുറിച്ചുള്ള ലക്ഷ്മിയുടെ തുറന്നുപറച്ചിലും ഏറെ ശ്രദ്ധ നേടിയിരുന്നു. ഐഡിയ സ്റ്റാർ സിംഗർ സീസൺ 7 ൽ മത്സരാർത്ഥി ആയിരുന്ന ലക്ഷ്മിയെ അന്ന് മുതൽ ആണ് മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് പരിചിതം ആയത്. ഞാനാണ് അവന് അച്ഛൻ, എന്‍റെ അമ്മയാണ് അവന് അമ്മ. എനിക്കെന്‍റെ മകൻ എനിക്ക് സമാധാനത്തിന് വേണ്ടി വന്നവനാണ്. എന്നെ സ്ട്രോങ് ആക്കാൻ. എന്നൊക്കെയായിരുന്നു മകനെ കുറിച്ച് പറയാനുണ്ടായിരുന്ന ടാസ്കിൽ ലക്ഷ്മി പറഞ്ഞത്, പൊതുവെ മറ്റ് മത്സരാർത്ഥികളിൽ നിന്ന് വളരെ വ്യത്യസ്തമാണ് ലക്ഷ്മി. സ്വന്തമായി കുറ്റങ്ങളാണ് കൂടുതൽ

Noora T Noora T :