നടിയേക്കാള്‍ പിന്തുണ കൂടുതല്‍ കിട്ടിയിരുന്നത് പ്രതിയായ നടനായിരുന്നു,അതുപോലെ തന്നെ കേസിലെ തെളിവുകള്‍ മായ്ച്ച് കളയാനുള്ള പ്രാഗല്‍ഭ്യവും അവർക്കായിരുന്നു ; ബബില ഉമർഖാന്‍ പറയുന്നു!

ഒരു സിനിമയിലും കാണാത്ത വിധം നാടകീയത നിറഞ്ഞതായിരുന്നു, നടിയ്‌ക്കെതിരെ ഉണ്ടായ ആക്രമണവും, തുടർന്ന് ഇന്ന് വരെ ഉണ്ടായിരിക്കുന്ന സംഭവ വികാസങ്ങളും, ആ നാൾവഴികളെ കുറിച്ച് അറിയാം.. ഫെബ്രുവരി 17, 2017 നാണ് കൊച്ചിയിൽ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ കാറിൽ അതിക്രമിച്ച് കയറിയ സംഘം താരത്തെ അക്രമിക്കുന്നതും, അപകീർത്തികരമായി ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും. ഇതേ തുടർന്ന് നടി പോലീസിൽ പരാതിപ്പെട്ടു .ജൂലൈ 10 നാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ദിലീപ് ജയിലിലാകുന്നത്. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്.കേസിൻറെ വിചാരണ അന്തിമഘട്ടത്തിലെത്തി നിൽക്കെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകൾ കേസിൻറെ ഗതിയെ തന്നെ മാറ്റിമറിച്ചു.

അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് ദിലീപിനെ ഒന്നാം പ്രതിയാക്കി പുതിയ കേസെടുത്തു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് ജനുവരി 9നായിരുന്നു ക്രൈം ബ്രാഞ്ചിൻറെ ഈ ഇടപെടൽ. ദിലീപിൻറെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, സായ് ശങ്കർ എന്നിവരാണ് പ്രതിപട്ടികയിൽ ഇടംപിടിച്ച മറ്റുള്ളവർ.

നടി ആക്രമികപ്പെട്ട കേസുമായി ബന്ധപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കൊടതി പരിഗണിക്കും. കേസ് പരിഗണിക്കുന്ന വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എ എ സിയാദ് റഹ്മാന്‍റെ ബെഞ്ച് പരിഗണിക്കുന്നത്. ഓണം അവധിക്കായി കോടതി അടച്ചിട്ട സാഹചര്യത്തില്‍ പ്രത്യേക സിറ്റിങ്ങാണ് അതിജീവിതയുടെ ഹർജി പരിഗണിക്കാനായി ചേരുന്നത്.

അടച്ചിട്ട മുറിയിലാണ് രഹസ്യ വാദം നടക്കുക. കേസിന്റെ വിചാരണ എറണാകുളം സ്പെഷ്യല്‍ സി ബി ഐ കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം കോടതി മാറ്റത്തിന് ദിലീപ് എതിരാണ്.നടിയേക്കാള്‍ പിന്തുണ കൂടുതല്‍ കിട്ടിയിരുന്നത് പ്രതിയായ നടനായിരുന്നു. അതുപോലെ തന്നെ കേസിലെ തെളിവുകള്‍ മായ്ച്ച് കളയാനുള്ള പ്രാഗല്‍ഭ്യവും അവർക്കായിരുന്നു കൂടുതല്‍. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ പരിഗണനയിലിരിക്കെ കോടതി സമയത്തല്ലാതെയും തുറന്നു എന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടും വന്നുവെന്നും ബബില ഉമർഖാന്‍ പറയുന്നു.

കൂടുതല്‍ തെളിവ് ഹാജരാക്കാന്‍ കഴിയാത്തത് പൊലിസിന്റെ കഴിവില്ലായ്മ കൊണ്ടാണെന്ന് ഞാന്‍ പറയുന്നില്ല. പൊലീസ് ചില കഥകള്‍ കെട്ടിച്ചമച്ചിട്ട് ഈ നടനെതിരെ മാത്രം വരാനായിട്ട് എന്തെങ്കിലും കാരണമുണ്ടെന്ന് അദ്ദഹേത്തെ അനുകൂലിക്കുന്നവർക്ക് പറയാന്‍ സാധിക്കുമോ. കേരള പൊലീസ് എന്ന് പറയുന്നത് ഒരിക്കലും തെളിവ് കെട്ടിച്ചമച്ച് ഉണ്ടാക്കേണ്ട ആള്‍ക്കാർ അല്ല.48 മണിക്കൂറിന്റെ പണി 24 മണിക്കൂറുകൊണ്ട് എടുക്കുന്നവരാണ് പൊലീസിലുള്ളത്. ഇത്തരത്തില്‍ തിരക്കുള്ള പൊലീസിലെ ഒരു ശതമാനം ആളുകള്‍ തെളിവുകള്‍ കെട്ടിച്ചമച്ച് ഒരാള്‍ക്കെതിരെ ഇറങ്ങിയിരിക്കുന്നു. ബാക്കിയുള്ള 99 ശതമാനം ആളുകള്‍ നല്ല കൂറുള്ളവർ എന്നും പറയാന്‍ എങ്ങനെ സാധിക്കുന്നുവെന്നും അഭിഭാഷക ചോദിക്കുന്നു.വിചാരണ നീണ്ടു പോകുന്നതോടെ തെളിവുകള്‍ നശിച്ച് പോകാനുള്ള സാധ്യത കൂടുതലാണ്. ഇത് എപ്പോഴും പറയുന്ന കാര്യങ്ങളാണെങ്കിലും നമ്മുടെ സംവിധാനങ്ങളുടേയും രീതികളുടേയും കാര്യത്തില്‍ യാതൊരു മാറ്റവും വന്നില്ലെങ്കില്‍ ഒരു കാര്യവുമില്ല.

എത്രയും പെട്ടെന്ന് തന്നെ കേസ് തീർക്കണമെന്ന നിർദേശം വരണം. അങ്ങനെയെങ്കില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുന്നത് കുറയും.അതോടൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വരുന്ന കുഞ്ഞ് വീഴ്ചകള്‍ പോലും ആ കേസിനെ ഒരുപാട് ബാധിക്കാറുണ്ട്. ഏത് ഉദ്യോഗസ്ഥന്‍ വേണം കേസ് അന്വേഷിക്കാന്‍, അവരുടെ യോഗ്യതയെന്ത് തുടങ്ങിയ കാര്യങ്ങളിലൊക്കെ പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതൊക്കെ പ്രാവർത്തികമാകുന്നുണ്ട് എന്നറിയില്ല. ചെറിയ വീഴ്ചകളൊക്കെ ഈ കേസിനെ മോശമായി ബാധിച്ചിട്ടുണ്ടെന്ന് തോന്നാറുണ്ട്.
തെളിവുകള്‍ അതാത് സമയത്താണ് ഹാജരാക്കുക.

അല്ലാതെ മൊത്തം കേസില്‍ യാതൊരു തെളിവും ഇല്ലെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. പള്‍സർ സുനിയടക്കം മുന്നിലേക്ക് വന്ന് പറഞ്ഞ കാര്യങ്ങളൊക്കെ നമ്മുടെ മുന്നിലുണ്ട്. ഞാന്‍ ഒരു ഭാഗത്തിന്റേയും വക്താവല്ല. കാര്യങ്ങള്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത്. തെളിവുകള്‍ നശിപ്പിക്കപ്പെടാതെ ഒരു നിശ്ചിത സമയ പരിധിക്കുള്ളില്‍ കേസിന്റെ വിചാരണ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ബബില ഉമർഖാന്‍ കൂട്ടിച്ചേർക്കുന്നു

AJILI ANNAJOHN :