ആ കഥാപാത്രങ്ങൾകൊണ്ട് തന്നെ എനിക്ക് സന്തോഷവും സംതൃപ്തിയുമുണ്ട്’;ആൾക്കാർക്കൊക്കെ എന്നെ പറ്റി നല്ല അഭിപ്രായമെയുള്ളൂ. അതൊക്കെ ദൈവാദീനം കൊണ്ട് കിട്ടിയിട്ടുണ്ട്, ജലജ പറയുന്നു !

മലയാളത്തിന്റെ ശാലീന സൗന്ദര്യമായി അറിയപ്പെടുന്ന താരമാണ് ജലജ
ഒരു നാടൻ പെൺകുട്ടിയുടെ ശാലീനത ജലജയ്ക്ക് കൈമുതലായുണ്ടായിരുന്നത് അവരെ ക്ലാസിക് സിനിമാ സംവിധായകരുടെ പ്രിയപ്പെട്ട നടിയാക്കി മാറ്റാനും അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, കെ.ജി.ജോർജ്, ഭരതൻ, പദ്മരാജൻ, ലെനിൻ രാജേന്ദ്രൻ അടക്കമുള്ളവരുടെ സിനിമകളിൽ കൂടുതൽ അവസരം നേടിയെടുക്കാനും സഹായകമായി. 1978 ൽ പുറത്തിറങ്ങിയ കെ.ജി. ജോർജ്ജിന്റെ ഉൾക്കടൽ, 81 ൽ അടൂരിന്റെ എലിപ്പത്തായം, 82 ൽ ഭരതന്റെ മർമ്മരം തുടങ്ങിയ സിനിമകളിലെ പ്രകടനം ജലജയെ ഒരു കണ്ണീർ നായികയുടെ സ്ഥാനത്ത് അവരോധിച്ചു

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന നായികയായിരുന്നു ജലജ. കുറച്ച് കാലം സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും വീണ്ടും സിനിമ രംഗത്ത് സജീവമായി വരികയാണ് ജലജ. മാലിക് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവ്.

മാലിക്കിൽ ജലയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് മകൾ ദേവിയാണ്. അടുത്തിടെ നാല് പതിറ്റാണ്ടിനപ്പുറം തന്റെ ആദ്യ സിനിമയായ തമ്പ് കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചത് കാണാൻ ജലജ മകൾക്കൊപ്പം എത്തിയിരുന്നു.
ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത വേനൽ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 1981ലെ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരവും ജലജ നേടിയിരുന്നു. നിരവധി പ്രഗൽഭ സംവിധായകരുടെ ചിത്രങ്ങളിൽ ജലജ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ബഹ്റൈനിൽ കുടുംബസമേതം താമസിക്കുകയാണ് ജലജ.

ആലപ്പുഴ ജില്ലയിൽ തകഴിയിൽ വാസുദേവൻപിള്ളയുടേയും സരസ്വതി അമ്മയുടേയും മകളായി മലേഷ്യയിൽ ജനിച്ചു. ജലജയുടെ അച്ഛൻ അവിടെ സൈമാസ് കോളേജിൽ പ്രൊഫസറായിരുന്നു.ജലജക്ക് എട്ട് വയസുള്ളപ്പോൾ കുടുംബം തകഴിയിൽ മടങ്ങിയെത്തി. അതിനുശേഷമുള്ള ജലജയുടെ സ്കൂൾ വിദ്യാഭ്യാസം അമ്പലപ്പുഴ ഗവണ്മെന്റ് മോഡൽ സ്കൂളിൽ ആയിരുന്നു.

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ജലജയുടെ കുടുംബം താമസം ആലപ്പുഴയിലേക്ക മാറ്റി. ആലപ്പുഴ സെന്റ്‌ ജോസഫ് വനിതാ കോളേജിലായിരുന്നു ജലജയുടെ കലാലയ വിദ്യാഭ്യാസം. ചെറിയ അളവിൽ നൃത്തം അഭ്യസിച്ചിരുന്ന ജലജയ്ക്ക് പഠിക്കുമ്പോൾ തന്നെ അഭിനയവാസനയുണ്ടായിരുന്നു.

പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഫാസിലിന്റെ സാലഭഞ്ജിക എന്ന നാടകത്തിൽ ജലജ അഭിനയിച്ചിരുന്നു. ശേഷമാണ് 1978ൽ ജി.അരവിന്ദന്റെ തമ്പ് എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് എത്തിയത്. ഇതുവരെ ജലജ ഏകദേശം എൺപതിനടുത്ത് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു മകൾ മാത്രമാണ് ജലജയ്ക്കുള്ളത്.

ഒരു കാലത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ജലജ. ‘അമ്മയായ ശേഷം സിനിമ വേണ്ടെന്നൊന്നും തീരുമാനിച്ചിരുന്നില്ല. ഒന്നാമത് ഞാൻ കേരളത്തിലുണ്ടായിരുന്നില്ല. കല്യാണം കഴിഞ്ഞയുടൻ‌ ബഹറൈനിലേക്ക് പോയി.’

‘വിവാഹശേഷവും ഇടയ്ക്ക് സിനിമയിലേക്ക് അവസരങ്ങൾ വന്നിരുന്നു. അപ്പോഴും നാട്ടിലേക്ക് പെട്ടന്ന് വരാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല. ഭർത്താവ് പ്രകാശന് എപ്പോഴും ജോലിയുണ്ടാകും.’

‘കൂടാതെ ഞങ്ങൾക്ക് ഒരു മകളുണ്ട്. അവൾ മാത്രമെ ഞങ്ങൾക്കുള്ളൂ. മകൾ വളർന്ന് തുടങ്ങിയപ്പോൾ അവളുടെ കാര്യങ്ങൾ നോക്കാനും മറ്റുമുള്ള കാര്യങ്ങളിലായിരുന്നു എന്റെ കൂടുതൽ ശ്രദ്ധ.’

കാനിൽ പങ്കെടുത്ത ആദ്യ മലയാളി നടിയാണ് ജലജ. പ്രിന്റഡ് വർക്ക് ചെയ്ത സെറ്റ് സാരിയിൽ ആയിരുന്നു ജലജ വേദിയിലെത്തിയത്. ക്രീം നിറത്തിലെ ലെഹങ്ക അണിഞ്ഞാണ് മകൾ ദേവിയും താരത്തിനൊപ്പം ഉണ്ടായിരുന്നു.

കാനിൽ പങ്കെടുക്കാനെത്തിയ ജലജയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. 1970-80 കാലഘട്ടങ്ങളിലാണ് ജലജ മലയാള ചലച്ചിത്രങ്ങളിൽ സജീവമായിരുന്നിരുന്നത്. കേരളസംസ്ഥാന സർക്കാറിന്റെ മികച്ച നടിക്കുള്ള ചലച്ചിത്ര പുരസ്കാരത്തിന് ജലജ അർഹയായിട്ടുണ്ട്.

നമ്മൾ അവിടേയും ഇവിടേയുമായി ഓടി നടന്നാൽ മകളുടെ പഠനത്തേയും മറ്റും അത് ബാധിച്ചേക്കും. ചെറുപ്പത്തിൽ തന്നെ മകൾക്ക് ഫൗണ്ടേഷൻ സ്ട്രോങായിരിക്കണമല്ലോ. അതുകൊണ്ട് അവിടെ വിട്ട്, ഇവിടെ വിട്ട് മകളുടെ പഠനം നശി ക്കരുതെന്ന് തോന്നി. അത് മാത്രമല്ല ഞാൻ നിറയെ നല്ല സിനിമകൾ ചെയ്തുവെച്ചിട്ടുണ്ടല്ലോ എന്ന് കരുതി.’

‘അത്തരം സിനിമകൾ ചെയ്യാൻ സാധിച്ചത് മഹാഭാഗ്യം. മാത്രമല്ല ആൾക്കാർക്കൊക്കെ എന്നെ പറ്റി നല്ല അഭിപ്രായമെയുള്ളൂ. അതൊക്കെ ദൈവാദീനം കൊണ്ട് കിട്ടിയിട്ടുണ്ട്. അത് മതിയെന്ന് കരുതി. ആ കഥാപാത്രങ്ങൾകൊണ്ട് തന്നെ എനിക്ക് സന്തോഷവും സംതൃപ്തിയുമുണ്ട്’ ജലജ പറഞ്ഞു.

AJILI ANNAJOHN :