ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം മോഹൻലാല്‍ നായകനായ ദൃശ്യം 2 പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ദൃശ്യം 2 തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ വരുന്നു. ജീത്തു ജോസഫ് തന്നെയാകും തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നടന്‍ വെങ്കടേഷ് നായകനായെത്തും.
ദൃശ്യത്തിന്റെ ആദ്യ ഭാഗവും തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ചിത്രം ശ്രീപ്രിയ ആണ് സംവിധാനം ചെയ്തത്. ആദ്യ ഭാഗത്തിലും വെങ്കടേഷ് തന്നെയായിരുന്നു നായകന്‍. മീനയും രണ്ടാം ഭാഗത്തില്‍ വേഷമിടും. നദിയ മൊയ്തു ആണ് ആശ ശരത്തിന്റെ വേഷത്തില്‍ എത്തിയത്.
എസ്തറും തെലുങ്കില്‍ അഭിനയിക്കുന്നുണ്ട്. സിനിമയെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. സിനിമയുടെ ജോലികള്‍ ഉടന്‍ തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍
അതേസമയം, മികച്ച അഭിപ്രായമാണ് ദൃശ്യം 2 നേടുന്നത്. ആദ്യഭാഗത്തോട് നീതി പുലര്‍ത്തുന്ന ഇന്റലിജന്റ് സിനിമ എന്നാണ് ആരാധകര്‍ പറയുന്നത്. അത്യുഗ്രന്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്നും രണ്ടര മണിക്കൂര്‍ പ്രേക്ഷകരെ പിടിച്ചിരുത്തും എന്നാണ് നിരൂപകരും അഭിപ്രായപ്പെടുന്നത്.