കഴിഞ്ഞ രണ്ട് ദിവസമായി നടി മഹാലക്ഷ്മിയുടെയും നിര്‍മാതാവ് രവീന്ദ്രന്റെയും വിവാഹ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഹരിഹസിച്ചും ട്രോൾ ചെയ്തും വരുന്ന കമെന്റുകൾക്ക് തക്ക മറുപടി കൊടുത്തും ചിലർ രംഗത്തുവന്നിരുന്നു.
മലയാള സീരിയലിലും സജീവമായിരുന്ന നടിയാണ് മഹാലക്ഷ്മി. ഹരിചന്ദനം ഓട്ടോഗ്രാഫ് എന്നീ സീരിയലുകളിൽ വില്ലത്തിയായി എത്തിയാണ് മലയാളികൾ മഹാലക്ഷ്മിയെ പരിചയപ്പെട്ടിട്ടുള്ളത്. താരത്തിന്റെ രണ്ടാം വിവാഹമാണ് ഇത്. ആദ്യ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളും, രണ്ട് പേരും തമ്മിലുള്ള കാഴ്ചയിലെ വ്യത്യാസവും ഒക്കെയാണ് പലരും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്. ഇപ്പോഴിതാ.. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ പ്രണയ വിവാഹത്തെ കുറിച്ചും, അതിന് വരുന്ന വിമര്‍ശനങ്ങളെ കുറിച്ചും ഇരുവരും തുറന്നു പറയുകയാണ്.
ഒരു സിനിമ പാന്‍ ഇന്ത്യന്‍ ആവാം, എന്നാല്‍ ഞങ്ങളുടെ കല്യാണം തന്നെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ചര്‍ച്ചയാവും എന്ന് കരുതിയില്ല. കല്യാണം തിരുപ്പതിയില്‍ തന്നെ വേണം എന്നത് എന്റെ ആഗ്രഹമായിരുന്നു. പിന്നെ ആരോടും പറയാത്തതില്‍ ഏറ്റവും അടുത്തറിയാവുന്നവര്‍ക്ക് ആര്‍ക്കും പ്രശ്‌നമില്ല. പ്രശ്‌നം ഒന്നും അറിയാത്തവര്‍ക്കാണ്. എന്തോ അവരുടെ വീട്ടിലെ പെണ്‍കുട്ടിയെ പിടിച്ച് കൊണ്ടു പോയി കല്യാണം ചെയ്തത് പോലെയാണ് സംസാരം.
ഇദ്ദേഹം (രവീന്ദര്‍) നിര്‍മിച്ച ഒരു സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അവിടെ വച്ചാണ് ഞങ്ങള്‍ ആദ്യമായി പരസ്പരം കണ്ടത്. അപ്പോള്‍ ഒന്നും യാതൊരു തര സ്പാര്‍ക്കും തോന്നിയിരുന്നില്ല. പിന്നീട് മെസേജ് അയച്ചു. അപ്പോഴും ഒന്നും ഉണ്ടായിരുന്നില്ല. പതിയെ ഞങ്ങള്‍ സംസാരിച്ചു തുടങ്ങി. ഒരുപാട് സംസാരിച്ച് കഴിഞ്ഞ്, കുറച്ചു നാളുകള്‍ക്ക് ശേഷമാണ്,രവി പ്രപ്പോസ് ചെയ്തത്. അപ്പോള്‍ തന്നെ നോ പറഞ്ഞു. എന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് അറിയാം എന്നായിരുന്നു മഹാ ലക്ഷ്മിയുടെ റിപ്ലേ.
എന്നാല്‍ മഹാ ലക്ഷ്മിയെ കുറിച്ച് തനിക്ക് എല്ലാം അറിയാമായിരുന്നു എന്ന് രവീന്ദര്‍ പറയുന്നു. മഹാലക്ഷ്മിയുടെ കല്യാണം നേരത്തെ കഴിഞ്ഞതാണെന്നും, ഒരു കുട്ടി ഉണ്ട് എന്നും എല്ലാം എനിക്ക് അറിയാം. അവര്‍ക്ക് മാത്രമല്ല, എന്റെയും കല്യാണം നേരത്തെ കഴിഞ്ഞതാണ്. ആദ്യ ഭാര്യ അതി സുന്ദരിയായിരുന്നു. പക്ഷെ അതിനെ കുറിച്ച് ആര്‍ക്കും അറിയില്ല.
ഇതൊരു പുരുഷാധിപത്യ സമൂഹം ആയത് കൊണ്ടാണ് ഈ വിഷയത്തില്‍ എല്ലാവരും മഹാ ലക്ഷ്മിയെ ചോദ്യം ചെയ്യുന്നത്. മഹാലക്ഷ്മിയുടെ കഴിഞ്ഞ കാലവും, അവരെ കുറിച്ച് മീഡിയാസില്‍ വന്ന ചര്‍ച്ചകളും ഒന്നും എനിക്ക് പ്രശ്‌നമേ അല്ല, ഞാന്‍ അറിഞ്ഞ, മനസ്സിലാക്കിയ, എനിക്കൊപ്പം ജീവിയ്ക്കുന്ന ആള്‍ എങ്ങിനെയായിരിയ്ക്കും എന്നതാണ് എന്റെ ആലോചന. അതൊക്കെ മഹാലക്ഷ്മിയോട് പറഞ്ഞു. അവസാനം ഓകെ പറഞ്ഞു.
മഹാലക്ഷ്മി ഓകെ പറഞ്ഞ ശേഷം ഞാന്‍ പറഞ്ഞു, എന്നാല്‍ എനിക്ക് ഇനി ഒരു രണ്ട് വര്‍ഷത്തെ സമയം തരണം. ഞാന്‍ തടി കുറച്ചിട്ട് കല്യാണം കഴിക്കാം എന്ന് പറപ്പോള്‍, അത് മഹാലക്ഷ്മി സമ്മതിച്ചില്ല. നിങ്ങള്‍ ഇതേ ശരീരത്തോടെ, ഇതേ സംസാരത്തോടെ ഇരിയ്ക്കുന്നത് ആണ് എനിക്ക് ഇഷ്ടം. ഇപ്പോള്‍ നിങ്ങള്‍ എനിക്ക് വേണ്ടി തടി കുറച്ചാല്‍, അത് എനിക്ക് വലിയ പ്രതീക്ഷ എന്ന നിലയില്‍ പോകും. നിങ്ങള്‍ക്ക് സ്വയം തോന്നി കുറയ്ക്കാം. ആരോഗ്യപരമായി ശരീരമാണെങ്കില്‍ ഓകെ, എനിക്ക് വേണ്ടി കുറയ്ക്കരുത് എന്ന് പറഞ്ഞത് മഹാലക്ഷ്മി തന്നെയാണത്രെ.
പിന്നെ എന്റെ ശരീരത്തെ ട്രോള്‍ ചെയ്യുന്നവരെ ഞാന്‍ ശ്രദ്ധിക്കാറില്ല. എന്റെ ശരീരം പോലെ തന്നെ മനസ്സും വലുതാണ് എന്ന്. ഞാന്‍ ഈ ശരീരം വച്ച് സന്തോഷിക്കുന്ന അത്രയും സന്തോഷം നിങ്ങള്‍ക്ക് ആര്‍ക്കും ഇല്ല എന്ന് വെല്ലുവിളിക്കാനും എനിക്ക് പറ്റും. എന്റെ ഭാരം എനിക്കല്ലേ അറിയൂ, അതില്‍ നിങ്ങള്‍ക്ക് എന്താണ്. പിന്നെ ഈ ട്രോള്‍ ചെയ്യുന്നവര്‍ക്ക് ഞങ്ങളെ കുറിച്ച് ഒന്നും അറിയില്ല എന്നതാണ് സത്യം. മഹാലക്ഷ്മിയ്ക്ക് മാത്രമല്ല. എനിക്കും ഇത് രണ്ടാം വിവാഹവാണ് എന്നോ, ഞങ്ങള്‍ തമ്മിലുള്ള പ്രായ വ്യത്യാസമോ ഒന്നും അറിയില്ല. എനിക്ക് 38 ഉം, മഹാലക്ഷ്മിയ്ക്ക് 35 ഉം ആണ് വയസ്സ്.
എന്റെ പണം കണ്ടിട്ടാണ് മഹാലക്ഷ്മി കല്യാണം കഴിച്ചത് എന്ന് പറയുന്നതും മണ്ടത്തരമാണ്. അത് വച്ച് എല്ലാ പെണ്ണുങ്ങളും പണം നോക്കിയാണ് ചെറുക്കനെ തിരഞ്ഞെടുക്കുന്നത് എന്ന് അടച്ചാക്ഷേപിയ്ക്കുന്നതും തെറ്റാണ്. എല്ല സാത്രീകളും പണം നോക്കുന്നുണ്ട്. പക്ഷെ അത് അവരുടെ ജീവിതം സുരക്ഷിതമാക്കാനുള്ള പണം മാത്രമാണ്, ജീവിത കാലം മുഴുവന്‍ ആര്‍ഭാടമാക്കാനുള്ളത് അല്ല. സ്ത്രീകളെ വിടൂ, നിങ്ങളൊരു ആങ്ങളയും അച്ഛനും ആണെങ്കില്‍, നിങ്ങളുടെ മകളെയോ പെങ്ങളെയോ വിവാഹം ചെയ്തു കൊടുക്കുമ്പോള്‍ ചെറുക്കന്റെ സാമ്പത്തിക ശേഷി നോക്കില്ലേ.
പിന്നെ എന്തിനാണ് അതിനെ തെറ്റായി കാണുന്നത്. അത് മഹാലക്ഷ്മി എന്റെ പണം നോക്കിയിട്ടുണ്ട്. അത് പോലെ മനസ്സും. മഹാലക്ഷ്മിയുടെ കോണ്ടാക്ട് ലിസ്റ്റില്‍ എന്നെക്കാള്‍ സുന്ദരനായ പണക്കാരനുണ്ട്. എന്നിട്ടും എന്തുകൊണ്ട് എന്നെ മാത്രം തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് ഈ ട്രോള്‍ ചെയ്യുന്നവര്‍ക്ക് മറുപടി പറയാന്‍ പറ്റുമോ എന്ന് രവീന്ദര്‍ ചോദിയ്ക്കുന്നു. ഞാന്‍ പണം മോഹിച്ചിട്ടാണ് കല്യാണം കഴിച്ചത് എങ്കില്‍ അവര്‍ പ്രപ്പോസ് ചെയ്തപ്പോള്‍ തന്നെ ഓകെ പറയാമായിരുന്നില്ലേ എന്നാണ് മഹാലക്ഷ്മിയുടെ ചോദ്യം?.
മറ്റുള്ളവരുടെ ജീവിതത്തിൽ അഭിപ്രായം പറഞ്ഞ് സമയം കളഞ്ഞ എല്ലാ കമെന്റോളികൾക്കും കിട്ടിയ മികച്ച മറുപടിയായി ഈ അഭിമുഖം കാണാം…!
about mahalekshmi