നിരവധി ചിത്രങ്ങളിലൂടെ സംവിധായകനായും നടനായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ബേസില്‍ ജോസഫ്. നവാഗതനായ സംഗീത് പി രാജന്റെ സംവിധാനത്തില്‍ ബേസില്‍ പ്രധാന കഥാപാത്രമായെത്തിയ ചിത്രമായിരുന്നു പാല്‍തു ജാന്‍വര്‍. തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രേമോഷന്റ ഭാഗമായി നല്കിയ അഭിമുഖത്തില്‍ തന്റെ സ്വകാര്യ ജീവിതത്തിലെ ചില രസകരമായ കാര്യങ്ങളെ കുറിച്ച് പറയുകയാണ് ബേസില്‍. ടൊവിനോയും ബേസിലും പരസ്പരം നല്ല ട്രോള്‍ ആണല്ലോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബേസില്‍.
താനങ്ങനെ അവനെ ട്രോള്‍ ചെയ്യാറൊന്നുമില്ല. അവനാണ് എന്നെ തേജോവധം ചെയ്യുന്നത്. ടൊവിനോയും തന്റെ ഭാര്യ എലിസബത്തും ഒരുപോലെയാണ്. രണ്ട് പേരും എപ്പോഴും ക്യാമറ ഓണാക്കി വെക്കും. മിന്നല്‍ മുരളിയുടെ ലൊക്കേഷനില്‍ വെച്ച് പഴം കഴിക്കുന്നതിന്റെ ഒരു വീഡിയോ ടൊവിനോ പുറത്തുവിട്ടിരുന്നു. പൂച്ചയുടെ വീഡിയോ ഒക്കെ എടുത്ത് പോസ്റ്റ് ചെയ്യതത് എലിസബത്താണ്.
ലുഡോയില്‍ തോറ്റ് കഴിഞ്ഞപ്പോള്‍ അവര്‍ എന്നെ കളിയാക്കുന്ന വീഡിയോ എടുത്തിട്ടാണ് തന്റെ പിറന്നാളിന് പോസ്റ്റ് ചെയ്തത്. ആനിവേഴ്സറിക്ക് പൂച്ച പിടിക്കാന്‍ വരുന്ന വീഡിയോ. അങ്ങനെ കുറേ കളക്ഷനുണ്ടാക്കി വെച്ചിട്ടുണ്ട്. ലുഡോ വീഡിയോയുടെ അടിയില്‍ താന്‍ പോയി കമന്റിട്ടു, ‘നീ തീര്‍ന്നെടീ തീര്‍ന്ന്’, എന്ന്. ‘ഓ കൂടുതല്‍ അഹങ്കരിക്കണ്ട, അടുത്ത വീഡിയോ ഇപ്പോ വരും’ എന്നാണ് അവള് പറഞ്ഞത്.
സുശിന്റെ പട്ടിയുമായുള്ള ഒരു എന്കൗണ്ടറുണ്ട്, സൗണ്ട് ഡിസൈനര്‍ നിറ്റ്സന്റെ പട്ടിയുമായുള്ള ഒരു എന്‍കൗണ്ടറിന്റെ വീഡിയോ. അങ്ങനെ കുറേ ഉണ്ട് അവളുടെ കയ്യില്‍. അതുകൊണ്ട് കൂടുതല്‍ വെല്ലുവിളിക്കാന്‍ പോയാല്‍ ശരിയാകില്ലെന്നും, ടൊവിനോ ആയാലും ഭാര്യയായാലും രണ്ട് പേരുടെയും കയ്യില്‍ തന്റെ കരിയര്‍ തന്നെ അവസാനിപ്പിക്കാന്‍ പോന്ന വീഡിയോകളുണ്ടെന്നും ബേസില്‍ പറഞ്ഞു.