‘എനിക്ക് പ്രായം കൂടി വരുന്നു, നീ അന്നും ഇന്നും ഒരുപോലെ… ‘മറിയത്തിന് വേണ്ടി എന്റെ കൂടി കടമകൾ ചെയ്യുന്നതിന് നന്ദി; പ്രിയപത്നി അമാലിന് കുറിപ്പുമായി ദുൽഖർ; ഈ ദിവസത്തിന്റെ പ്രത്യേകത!

മലയാളത്തിന്റെ സ്വന്തം യൂത്ത് സ്റ്റാർ ദുൽഖർ സൽമാൻ ഇന്നിതാ തന്റെ സിനിമാ ജീവിതത്തിന്റെ പത്താം വർഷത്തിൽ എത്തി നിൽക്കുകയാണ് . 2012ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോയിലൂടെയാണ് മെഗാ
സ്റ്റാർ മമ്മൂട്ടിയുടെ മകനെ മലയാളികൾ നെഞ്ചിലേറ്റിയത്.

ആദ്യ സിനിമ വലിയ വിജയമൊന്നും നേടിയില്ല. വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ തിയേറ്ററുകളിൽ വന്ന് പോയൊരു സിനിമ മാത്രമായിരുന്നു ദുൽഖറിന്റെ സെക്കന്റ് ഷോ.ചിത്രത്തിൽ സണ്ണി വെയ്നായിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സെക്കന്റ് ഷോ പുറത്തിറങ്ങിയപ്പോൾ വലിയ രീതിയിൽ വിമർശനം നേരിട്ടൊരു നടൻ കൂടിയായിരുന്നു ദുൽഖർ സൽമാൻ.

അച്ഛനെ പറയിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് മകന്റേത് എന്നാണ് പലരും ദുൽഖറിനെ കളിയാക്കി പറഞ്ഞത്. വളരെ അധികം ടെൻഷനോടെ താൻ ചെയ്ത സിനിമയായിരുന്നു സെക്കന്റ് ഷോയെന്ന് പലപ്പോഴും ദുൽഖർ പറഞ്ഞിട്ടുമുണ്ട്.

ആദ്യ സിനിമ പൊട്ടിയെങ്കിലും പിന്നീട് അങ്ങോട്ട് മികവുറ്റ പ്രകടനമാണ് ദുൽഖർ കാഴ്ചവച്ചത്. പരാജയത്തിൽ നിന്നും വിജയത്തിലേക്ക് കുതിച്ചുയരുകയായിരുന്നു. ഉസ്താദ് ഹോട്ടൽ മുതൽ തുടർന്നങ്ങോട്ട് റിലീസ് ചെയ്ത സിനിമകളിലെല്ലാം ദുൽഖർ മികച്ച അഭിപ്രായം നേടി. ഇപ്പോഴിത സിനിമാ ജീവിതത്തിന്റെ പത്താം വർഷത്തിൽ എത്തി നിൽക്കുമ്പോൾ ദുൽഖർ ബോളിവുഡിൽ വരെ തിരക്കുള്ള നടനായി മാറി കഴിഞ്ഞു.

സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ഫാൻ ഫോളിയിങ് ഉള്ള മലയാള നടനാണ് ഇന്ന് ദുൽഖർ. സിനിമയിലേക്ക് എത്തും മുമ്പ് തന്നെ ദുൽഖർ വിവാഹം കഴിച്ചിരുന്നു. 2011ലായിരുന്നു ദുൽഖറിന്റെ വിവാഹം. ഇരുപത്തിയഞ്ച് വയസായിരുന്നു അന്ന് ദുൽഖറിന്റെ പ്രായം.

മുപ്പത്തിയാറിൽ എത്തി നിൽക്കുന്ന ദുൽഖറിന് അഞ്ച് വയസുകാരിയായ ഒരു മകളുണ്ട്. ദുൽഖറിന്റെ ഭാര്യ ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്കാണ്.

വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേതെന്നാണ് ദുൽഖർ മുമ്പൊരിക്കൽ പറഞ്ഞത്. ഇപ്പോഴിത ഭാര്യ അമാലിന് പിറന്നാൾ ആശംസിച്ച് ദുൽഖർ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. ‘എന്റെ പ്രിയപ്പെട്ട ആ‌മിന്…. ജന്മദിനാശംസകൾ നേരുന്നു…’

‘ഞങ്ങൾ ഒരുമിച്ചുള്ള ആഘോഷങ്ങൾ ഒരു ഡസനാകാൻ പോകുന്നു. ഈ സമയമെല്ലാം എവിടേക്കാണ് പോകുന്നത്?. എനിക്ക് പ്രായമാകുകയാണ്…. പക്ഷെ നീ ഇപ്പോഴും അതേ പോലെയാണുള്ളത്. ഞാൻ അകലെയായിരിക്കുമ്പോഴും ചേർത്ത് പിടിച്ചതിന് നന്ദി.’

‘മറിയത്തിന് വേണ്ടി എന്റെ കൂടി കടമകൾ ചെയ്യുന്നതിന് നന്ദി. നമ്മുടെ ജീവിതത്തിന്റെ പുസ്തകത്തിൽ നീ എഴുതാൻ സഹായിക്കുന്ന എല്ലാ പുതിയ അധ്യായങ്ങൾക്കും നന്ദി. ലോകം കാണാൻ എന്നോടൊപ്പം നിൽക്കുന്നതിനും…. നിനക്ക് മികച്ച ജന്മദിനമായിതീരട്ടെയെന്ന് ആശംസിക്കുന്നു.’

നിനക്ക് ഇഷ്ടമുള്ളതുപോലെ…. ലളിതവും മധുരവുമായ ആളുകളാൽ ചുറ്റപ്പെട്ടതും സ്നേഹം നിറഞ്ഞതുമാകട്ടെ പിറന്നാൾ….. വീണ്ടും ജന്മദിനാശംസകൾ ബൂ…. ഞാൻ നിന്നെ കാലങ്ങളോളം സ്നേഹിക്കും’ അമാലിനൊപ്പമുള്ള യാത്രകളഉടെ ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ കുറിച്ചു. ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ദുൽഖർ സൽമാൻ സിനിമ സീതാരാമമാണ്.

about dulquer

Safana Safu :